• HOME
  • »
  • NEWS
  • »
  • life
  • »
  • International Yoga Day | ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; ദിവസവും സൂര്യ നമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ

International Yoga Day | ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; ദിവസവും സൂര്യ നമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ഉപകരണങ്ങളുടെയൊന്നും ആവശ്യമില്ലാത്ത ആളുകൾക്ക് ചെയ്യാവുന്ന വളരെ നല്ല വ്യായാമങ്ങളിൽ ഒന്നാണ് സൂര്യ നമസ്കാരം

  • Share this:
    യോഗ (Yoga) ഒരു കലയാണ്. യോഗ പരിശീലിക്കുന്നതിന് പ്രായമോ ആരോഗ്യമോ ഒന്നും ഒരു തടസ്സമല്ല. മനസ്സിന് സമാധാനം നൽകാനും ശരീരത്തിന് ശക്തി പകരാനും യോഗയ്ക്ക് കഴിയും. യോഗയുടെ തീവ്രത ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും അനുസരിച്ച് മാറ്റാവുന്നതാണ്. ഇന്ന് ആളുകൾക്കിടയിൽ യോഗ ഒരു പുതിയ കാര്യമല്ല, വളരെ സാധാരണമായി കഴിഞ്ഞു.

    യോഗയിലെ ഏറ്റവും ഫലപ്രദവും നിരവധി ആളുകൾ പരിശീലിക്കുന്നതുമായ ആസനങ്ങളിൽ ഒന്നാണ് സൂര്യ നമസ്കാരം (Surya Namaskar). ഉപകരണങ്ങളുടെയൊന്നും ആവശ്യമില്ലാത്ത ആളുകൾക്ക് ചെയ്യാവുന്ന വളരെ നല്ല വ്യായാമങ്ങളിൽ ഒന്നാണ് സൂര്യ നമസ്കാരം. പേശികൾ, സന്ധികൾ, പ്രത്യേകിച്ച് പുറം എന്നിവ ബലപ്പെടുത്തുന്നതിന് സൂര്യ നമസ്കാരം സഹായിക്കുന്നു. സൂര്യനമസ്‌കാരം എന്ന വാക്കിന്റെ അർത്ഥം സൂര്യനെ നമിക്കുക എന്നാണ്.

    ഭൂമി എന്ന ഗ്രഹത്തിന്റെ ജീവസ്രോതസ്സാണ് സൂര്യൻ. നാം എന്ത് കഴിക്കുന്നു, എങ്ങനെ ശ്വസിക്കുന്നു, ജീവൻ എങ്ങനെ നിലനിർത്തുന്നു തുടങ്ങി എല്ലാം സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യനമസ്‌കാരം എന്നറിയപ്പെടുന്ന ഈ ആസനം യഥാർത്ഥത്തിൽ 12 ആസനങ്ങൾ ചേർന്നതാണ്.

    സൂര്യനമസ്‌കാരം ചെയ്യുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ ഇതാ:

    • ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

    • ശരീരവും മനസ്സും തമ്മിലുള്ള ബാലൻസ് നിലനിർത്തും

    • രക്തചംക്രമണം മെച്ചപ്പെടുത്തും

    • ദഹനം മെച്ചപ്പെടുത്തും

    • ഹൃദയത്തെ ശക്തിപ്പെടുത്തും

    • ശ്വസനവ്യവസ്ഥ, നട്ടെല്ല്, ഞരമ്പുകൾ തുടങ്ങിയ സുപ്രധാന ആന്തരിക അവയവങ്ങളെ ഉത്തേജിപ്പിക്കും

    • നട്ടെല്ല്, കഴുത്ത്, തോളുകൾ, കാൽമുട്ടുകൾ, കൈത്തണ്ട തുടങ്ങി എല്ലാ സന്ധികൾക്കും വഴക്കം നൽകും

    • ശരീരവും മനസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും
      മാനസികാവസ്ഥ മെച്ചപ്പെടുത്തും

    • സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും


    ശരീരത്തെയും മനസ്സിനെയും പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും യോഗയുടെ പങ്ക് ഉയർത്തിക്കാട്ടുന്നതിനുമാണ് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്തമായ ആസനങ്ങളും പ്രാണായാമങ്ങളും പരിശീലിക്കുന്നത് ഒരാളുടെ ഉള്ളിലെ ഭയവും ഉത്കണ്ഠയും അകറ്റി മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. 2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം 'മാനവികതയ്ക്കായി യോഗ' എന്നതാണ്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓൺലൈനായാണ് യോ​ഗാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

    യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂൺ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 2015 ജൂൺ 21നായിരുന്നുആദ്യമായി യോഗ ദിനം ആഘോഷിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

    Summary: Benefits of performing everyday Surya Namaskar
    Published by:user_57
    First published: