• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റമദാൻ നോമ്പിന് ഇങ്ങനെ ചില ആരോഗ്യ ഗുണങ്ങളുണ്ട്

news18india
Updated: May 25, 2018, 6:04 PM IST
റമദാൻ നോമ്പിന് ഇങ്ങനെ ചില ആരോഗ്യ ഗുണങ്ങളുണ്ട്
news18india
Updated: May 25, 2018, 6:04 PM IST
ഇടവിട്ടുള്ള ഉപവാസം ഫിറ്റ്നെസിലെ പുതിയ തരംഗമാണ്. ന്യൂട്രിഷ്യനിസ്റ്റ് മുതൽ ജിം പരിശീലകർ വരെ ഈ ഫിറ്റ്നെസ് ട്രെൻഡിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭാരം കുറയ്ക്കുന്നതിനും മെറ്റബോളിസത്തിനും ഇടവിട്ടുള്ള ഉപവാസം ഏറെ നല്ലതാണെന്നാണ് പറയപ്പെടുന്നത്.

റമദാൻ മാസത്തിലെ നോമ്പും ഈ ഗുണങ്ങൾ നൽകുന്നുണ്ട്. റമദാൻ മാസത്തിൽ 14 മുതൽ 18 മണിക്കൂർ വരെ ഭക്ഷണമോ വെള്ളമോ കുടിക്കാതെയാണ് ഒരു മാസം മുഴുവൻ നോമ്പെടുക്കുന്നത്. ഇടവിട്ടുള്ള ഉപവാസത്തിന് തുല്യമാണിത്. റമദാൻ നോമ്പ് ശരീരത്തിനും മനസിനും ഒരുപോലെ ഗുണമുള്ളതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഹോർമോണിനെ സമനിലയിലാക്കുന്നു

ശരീരത്തിലെ ഹോർമോണുകളെ സമനിലയിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഹാർവാർഡിൽ പരിശീലനം ലഭിച്ച ഡോ. അകിൽ പളനിസ്വാമി വ്യക്തമാക്കുന്നു. ശരീരത്തിലെ വളർച്ച ഹോർമോണുകളെ ഇത് വർധിപ്പിക്കുന്നതിനൊപ്പം മെറ്റബോളിക് ഹോർമോണുകളായ ഇൻസുലിൻ, ഗ്രെലിന്‍ എന്നിവയെ സാധാരണ നിലയിലാക്കുന്നു.

കൊഴുപ്പിനെ നശിപ്പിക്കുന്നു

നോമ്പെടുക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുന്നതു വഴി ശരീരത്തിലെ അമിത കൊഴുപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നു.

പ്രായമാകുന്നത് തടയുന്നു

ശരീരത്തിലെ കോശങ്ങൾ നശിച്ച് പ്രായമാകുന്നതിനെ ഇത് തടയുന്നു. നോമ്പെടുക്കുന്നതിലൂടെ  കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാകുന്നു.

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു

ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് ഹൃദയത്തെയും തലച്ചോറിനെയും നീണ്ടകാലം പ്രവർത്തനക്ഷമമാക്കാൻ ഇങ്ങനെയുള്ള ഉപവാസങ്ങൾക്ക് കഴിയുന്നു.

നല്ല ഉറക്കം ലഭിക്കുന്നു

നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. മണിക്കൂറുകളോളം ഉപവസിക്കുന്നത് കാരണം ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് ധാരാളം സമയം ലഭിക്കുന്നു.

ഇങ്ങനെ നോമ്പെടുത്ത ശേഷം പഴങ്ങളും പച്ചക്കറികളും ചെറിയ അളവിൽ പ്രോട്ടീനും ഗുണനിലവാരമുള്ള കൊഴുപ്പും ഉൾപ്പെട്ട ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണമെന്നും പഞ്ചസാര, ട്രാൻസ്ഫാറ്റ് എന്നിവ ഒഴിവാക്കണമെന്നും നിർദേശിക്കുന്നു.
First published: May 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍