Bird Flu | മൈക്രോവേവ് ഓവനിൽ പാചകം ചെയ്ത കോഴിയിറച്ചി സുരക്ഷിതമാണോ?
എഴുപത് ഡിഗ്രി സെൽഷ്യസിൽ മുപ്പത് മിനുട്ട് പാകം ചെയ്ത ചിക്കൻ ഉത്പന്നങ്ങളാണ് സുരക്ഷിതം.

Bird Flu
- News18 Malayalam
- Last Updated: January 12, 2021, 12:44 PM IST
കോവിഡ് ഭീതിക്ക് പിന്നാലെ ഇന്ത്യയിൽ പക്ഷിപ്പനി ആശങ്കയും പടരുകയാണ്. ഇതുവരെ പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പക്ഷിപ്പനി ഭീതി പരന്നതോടെ ചിക്കൻ അടക്കമുള്ള ഭക്ഷണത്തെ കുറിച്ചുള്ള നിരവധി ആശങ്കകളും വർധിച്ചിരിക്കുകയാണ്.
പത്തോളം യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കേരളത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴികളെയും താറാവുകളെയും വ്യാപകമായി കൊന്നൊടുക്കുകയാണ്. മുട്ട, ചിക്കൻ ഉത്പന്നങ്ങൾ പാചകം ചെയ്ത് കഴിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതാണ് പ്രധാന സംശയം. ചിക്കൻ മൈക്രോവേവ് ഓവനിൽ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ആശങ്കയുണ്ട്.
മുട്ട, ചിക്കൻ, തുടങ്ങിയവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുമ്പ് പറഞ്ഞിരുന്നു.
എന്നാൽ, മൈക്രോവേവ് ഓവനിൽ ചിക്കൻ ഉത്പന്നങ്ങൾ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഓവനിൽ ചിക്കൻ, മുട്ട തുടങ്ങിയവ ശരിയായ രീതിയിൽ പാകമാകില്ലെന്നത് തന്നെ കാരണം.
You may also like:പക്ഷിപ്പനി: ചിക്കൻ ഫ്രൈ വിൽക്കരുതെന്ന് റസ്റ്ററന്റുകളോട് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ
മൃഗസംരക്ഷണ ക്ഷീര വകുപ്പിന്റെ നിർദേശം അനുസരിച്ച് എഴുപത് ഡിഗ്രി സെൽഷ്യസിൽ മുപ്പത് മിനുട്ട് പാകം ചെയ്ത ചിക്കൻ ഉത്പന്നങ്ങളാണ് സുരക്ഷിതം. വൈറസിനെ കൊല്ലാൻ ഇത്രയും ചൂട് ആവശ്യമാണ്. ഗ്യാസിലും അടുപ്പിലും പാകം ചെയ്യുന്ന ആഹാരം അതിനാൽ തന്നെ സുരക്ഷിതമാണ്.
അതേസമയം, പക്ഷിപ്പനി ഭീതിയില്ലാത്ത സംസ്ഥാനങ്ങളിൽ ചിക്കൻ അടക്കമുള്ള ഉത്പന്നങ്ങൾ സാധാരണ രീതിയിൽ വിൽക്കാനും പാചകം ചെയ്യാവുന്നതുമാണ്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഉയർന്ന താപനിലയിൽ കോഴി, താറാവ് പോലുള്ള പക്ഷികളുടെ മാംസങ്ങൾ പാചകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
മാംസങ്ങളും മുട്ടയും പൂർണമായും നന്നായും വേവണമെന്ന് വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു.
പത്തോളം യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കേരളത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴികളെയും താറാവുകളെയും വ്യാപകമായി കൊന്നൊടുക്കുകയാണ്.