നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പക്ഷിപ്പനി: ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കുക

  പക്ഷിപ്പനി: ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കുക

  പക്ഷിപ്പനി വൈറൽ രോഗമാണെങ്കിലും വളരെ അപൂർവ്വമായി മാത്രമെ മനുഷ്യരിലേക്ക് പടരൂ

  bird-flue

  bird-flue

  • Share this:
   പകർച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയിൽ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. താഴെ പറയുന്ന മുൻ കരുതൽ സ്വീകരിച്ചാൽ ഇത്തരം സാധ്യതകൾ ഒഴിവാക്കാം

   ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

   1. ചത്തപക്ഷികളെയോ , രോഗം ബാധിച്ചവയെയോ, ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ  കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

   2.രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.

   3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

   4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

   5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.

   6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക.

   7. വ്യക്തിശുചിത്വം ക്യത്യമായി പാലിക്കുക

   8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

   9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

   10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസ്യം പെര്മാംഗനേറ്റ് pottasium permanganate) ലായനി,കുമ്മായം (lime ) എന്നിവ ഉപയോഗിക്കാവുന്നതാണ്

   11.അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരു ത്തേണ്ടതാണ് .

   12. നിരീക്ഷണമേഖലയിൽ (surveillance zone) പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .

   ചെയ്തു കൂടാത്തത്

   1. ചത്തതോ, രോഗംബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനകിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യംചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

   2.പകുതിവേവിച്ച മുട്ട കഴിക്കരുത് (ബുൾസ്ഐ പോലുള്ളവ)

   3. പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)

   4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവി ലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

   5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.

   6. അഭ്യൂഹങ്ങൾ പരത്താതിരിക്കുക.
   BEST PERFORMING STORIES:ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]
   First published:
   )}