നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഫ്ലൈറ്റിലെ ആഹാരത്തിന് കുറ്റം പറയാറുണ്ടോ? ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

  ഫ്ലൈറ്റിലെ ആഹാരത്തിന് കുറ്റം പറയാറുണ്ടോ? ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

  ആയിരക്കണക്കിന് അടി ഉയരത്തില്‍, ഒരു വിമാനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ നാവിലെ ഈ രുചി മാറ്റത്തിന് കാരണമെന്താണെന്ന് നോക്കാം.

  • Share this:
   ഫ്ലൈറ്റിലെ ആഹാരത്തിന് എപ്പോഴെങ്കിലും നിങ്ങള്‍ കുറ്റം പറഞ്ഞിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 30,000 അടി ഉയരത്തില്‍ മേഘങ്ങള്‍ക്ക് മുകളിലായിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി സാധാരണ വീട്ടിലിരുന്ന് കഴിക്കുന്നതിന് തുല്യമായിരിക്കില്ല. കാരണം ഇവിടെ അന്തരീക്ഷത്തില്‍ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്രയും ഉയരത്തിലാകുമ്പോള്‍ നിങ്ങളുടെ രുചിയിലും ചില വ്യത്യാസങ്ങള്‍ വന്നേക്കാം. അതിനാല്‍, എയര്‍ലൈന്‍ കമ്പനികള്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടിട്ട് കാര്യമില്ല. ആയിരക്കണക്കിന് അടി ഉയരത്തില്‍, ഒരു വിമാനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ നാവിലെ ഈ രുചി മാറ്റത്തിന് കാരണമെന്താണെന്ന് നോക്കാം.

   നിങ്ങളുടെ രുചി മുകുളങ്ങള്‍ ഫ്‌ലൈറ്റുകളില്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍, ഫ്‌ലൈറ്റിലെ അന്തരീക്ഷത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഒരു വിമാനം ഉയരത്തില്‍ പറക്കുമ്പോള്‍, വായു മര്‍ദ്ദവും ഈര്‍പ്പ നിലയും വളരെ വേഗത്തില്‍ കുറയുന്നു. 30,000 അടി ഉയരത്തില്‍ ഈര്‍പ്പ നില മരുഭൂമിയേക്കാള്‍ വരണ്ടതായിരിക്കും. ഈ അവസ്ഥ മധുരമുള്ളതും ഉപ്പുള്ളതുമായ ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ രുചി മുകുളങ്ങളുടെ സംവേദനക്ഷമത 30 ശതമാനം കുറയ്ക്കും. 2010ല്‍ ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്താന്‍സ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജര്‍മ്മനിയിലെ ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബില്‍ഡിംഗ് ഫിസിക്സില്‍ പഠനം നടക്കുമ്പോള്‍, ശാസ്ത്രജ്ഞര്‍ ഒരു പരീക്ഷണ മുറി നിര്‍മ്മിച്ചു, അത് ഒരു ഫ്‌ലൈറ്റിലെ അന്തരീക്ഷ അവസ്ഥയെയാണ് സൃഷ്ടിച്ചത്. പുറത്തു വച്ച് കഴിക്കുമ്പോള്‍ നല്ല രുചിയുള്ള ഭക്ഷണം പോലും പരീക്ഷണ മുറിക്കുള്ളില്‍ വച്ച് കഴിക്കുമ്പോള്‍ വ്യത്യസ്തമാകുന്നതായി കണ്ടെത്തി. ഉദാഹരണത്തിന്, പുറത്ത് മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങള്‍ ലാബിനുള്ളില്‍ മധുരവും ഉപ്പും കുറവാണ്. എന്നാല്‍ കൂടുതല്‍ രസകരമായ ഒരു കണ്ടെത്തല്‍ കൂടി ഉണ്ടായിരുന്നു. എല്ലാത്തരം രുചികളും കുറയുന്നില്ല എന്നത് തന്നെ.

   എന്നാല്‍ ഈ രുചി മാറ്റം വായു കാരണം മാത്രമല്ല. നിങ്ങളുടെ ഗന്ധവും ശബ്ദവും വരെ ഇതിനെ ബാധിക്കുന്നു. ഫ്‌ലൈറ്റിനുള്ളിലെ മോശം അന്തരീക്ഷം മണത്തെ ബാധിക്കുമെങ്കിലും, വിമാനത്തിന്റെ ഉച്ചത്തിലുള്ള ശബ്ദവും രുചി കുറയാന്‍ കാരണമാകുന്നു.

   യാത്രക്കാരുടെ ഈ പരാതി നികത്താന്‍, പല എയര്‍ലൈന്‍ കമ്പനികളും സമുദ്രനിരപ്പില്‍ സ്വീകാര്യമായതിനേക്കാള്‍ കൂടുതല്‍ മസാലകളും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുമുണ്ട്. എയര്‍ലൈനുകളുടെ മറ്റൊരു പ്രശ്‌നം, അപകടസാധ്യതകള്‍ കാരണം അവര്‍ക്ക് വായുവില്‍ പാചകം ചെയ്യാന്‍ കഴിയില്ല എന്നതാണ്, അതിനാല്‍ ഭക്ഷണം ഭൂമിയില്‍ നിന്ന് തന്നെ തയ്യാറാക്കണം. ഫ്രിഡ്ജില്‍ വച്ച ശേഷം വീണ്ടും ചൂടാക്കണം. അതും ഒരു മൈക്രോവേവ് ഓവനില്‍ അല്ല. കണ്‍വെക്ഷന്‍ ഓവനുകളിലാണ് ചൂടാക്കുന്നത്. പല എയര്‍ലൈനുകളും ഭക്ഷണം വിളമ്പുന്ന സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക് കഴിയുന്നത്ര ഭക്ഷണം ആസ്വദിക്കാനും അവസരമൊരുക്കാറുണ്ട്.
   Published by:Jayashankar AV
   First published:
   )}