നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പല്ല് വെളുക്കാൻ ദിവസം രണ്ട് നേരം പല്ല് തേക്കണോ? ഡോക്ടർ പറയുന്നത് കേൾക്കൂ

  പല്ല് വെളുക്കാൻ ദിവസം രണ്ട് നേരം പല്ല് തേക്കണോ? ഡോക്ടർ പറയുന്നത് കേൾക്കൂ

  ദിവസം രണ്ടു പ്രാവശ്യം പല്ല് തേച്ചിട്ടും തന്റെ പല്ലിന്റെ മഞ്ഞ നിറം മാറുന്നില്ല എന്ന് ഒരു യുവതി ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും പല്ലു തേക്കുന്നവരായിരിക്കും നമ്മളിൽ പലരും. പല്ല് തേക്കാൻ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും ഉണ്ടായിരിക്കും. ചിലർക്ക് വായ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ആവശ്യമെങ്കിൽ മറ്റ് ചിലർ പല്ല് നന്നായി വെളുത്തോട്ടെ എന്ന് കരുതിയായിരിക്കും രണ്ടു നേരമൊക്കെ തേക്കുന്നത്.

   എന്നാൽ യഥാർത്ഥത്തിൽ രണ്ട് നേരം പല്ല് തേക്കുന്നത് കൊണ്ട് പല്ല് കൂടുതൽ വെളുക്കുമോ? ഇതിനെ കുറിച്ചാണ് ടിക് ടോക്കിലൂടെ ഒരു ദന്ത ഡോക്ടർ വിശദീകരണം നൽകിയിരിക്കുന്നത്. ദിവസം രണ്ടു പ്രാവശ്യം പല്ല് തേച്ചിട്ടും തന്റെ പല്ലിന്റെ മഞ്ഞ നിറം മാറുന്നില്ല എന്ന് ഒരു യുവതി ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 7.5 മില്യൺ ആണ് ഈ വിഡോയോയുടെ വ്യൂസ്. മൂന്ന് ലക്ഷത്തിലധികം കമന്റുകളുള്ള വീഡിയോയിൽ പലരും പല്ല് വെളുക്കാനുള്ള പല മാർഗങ്ങളും വിശദീകരിക്കുന്നുണ്ട്.

   ഇതിനെ തുടർന്നാണ് വിശദീകരണവുമായി ദന്ത ഡോക്ടർ എത്തിയത്. ദിവസം രണ്ടു നേരം പല്ലു തേച്ചതു കൊണ്ട് പല്ലു വെളുക്കില്ലെന്ന് ദന്ത ഡോക്ടർ പറയുന്നു. വായയും പല്ലും വൃത്തിയാകും എന്നതാണ് ഗുണം. ഇനി പല്ല് വെളുക്കണമെന്നുണ്ടെങ്കിൽ അതിന് ചില മാർഗങ്ങളും ഡോക്ടർ പറയുന്നുണ്ട്.

   വായയുടെ ശുചിത്വം പ്രധാനമാണെന്നതിനാൽ തന്നെ ദിവസം രണ്ടു നേരം പല്ല് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ അതുകൊണ്ട് നിങ്ങളുടെ പല്ലിന്റെ നിറം മാറില്ല. പല്ലിന്റെ നിറംമാറ്റമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാമെന്നും ഡോക്ടർ പറയുന്നു. പല്ലുകൾ സുരക്ഷിതമായ രീതിയിൽ വെളുപ്പിക്കുമെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുള്ള പ്രധാന സജീവ ഘടകങ്ങളിൽ ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് എന്നും ഡോക്ടർ പറയുന്നുണ്ട്.

   You may also like:'ആദ്യ സിനിമ ചെയ്യുമ്പോഴുണ്ടായ അതേ അങ്കലാപ്പുണ്ട് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോഴും': സംവിധായകന്‍ രഞ്ജിത്

   മുഖ സൗന്ദര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി. ആത്മവിശ്വാസത്തോടെ ചിരിക്കണമെങ്കിൽ മനോഹരമായ പല്ലുകളും അത്യാവശ്യമാണ്. പല്ലുകൾക്ക് നിറം വർധിപ്പിക്കാൻ ചില പൊടിക്കൈകൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

   You may also like:ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണക്രമം ഇതാ!

   പല്ലിലെ മഞ്ഞ നിറത്തിലെ അഴുക്കു നീക്കം ചെയ്യാനും ന്ന കറകള്‍ നീക്കാനുമെല്ലാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്. നാരങ്ങയും ഓറഞ്ച് തൊലിയും പല്ലില്‍ ഉരസുന്നതും ഗുണം ചെയ്യും. നാരങ്ങാനീരും അൽപം വെള്ളവും ഉപ്പും ചേര്‍ത്തു തേയ്ക്കുന്നതും നല്ലതാണ്.

   ഒലീവ് ഓയിലില്‍ അല്‍പം ബദാം ഓയില്‍ കലര്‍ത്തി ബ്രഷ് ചെയ്യുന്നതും വായിലൊഴിച്ചു കുലുക്കുഴിയുന്നതും ഏറെ നല്ലതാണ്. ആര്യവേപ്പില പാലും കലര്‍ത്തി അരച്ചു തേയ്ക്കുന്നത് പല്ലിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ആര്യവേപ്പിന്റെ തണ്ട് ചതച്ചും പല്ല് തേക്കാം.
   Published by:Naseeba TC
   First published:
   )}