• HOME
 • »
 • NEWS
 • »
 • life
 • »
 • Weight Loss | കാപ്പിയില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിച്ചാല്‍ ശരീരഭാരം കുറയുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

Weight Loss | കാപ്പിയില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിച്ചാല്‍ ശരീരഭാരം കുറയുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

കാപ്പി - നാരങ്ങാനീർ കോമ്പിനേഷനിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ? ഇത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുമോ?

 • Share this:
  ശരീരഭാരം കുറയ്ക്കാന്‍ (Weight Loss)ഇന്റര്‍നെറ്റില്‍ (Internet) ഇന്ന് ധാരാളം വഴികളുണ്ട്. വിവിധ തരത്തിലുള്ള പാനീയങ്ങള്‍ (Drinks) കുടിച്ച് ശരീര ഭാരം കുറയ്ക്കാം എന്ന് നിർദ്ദേശിക്കുന്ന നിരവധി വിവരങ്ങൾ ഇത്തരത്തിൽ ലഭ്യമാണ്. എന്നാൽ നമുക്ക് പലര്‍ക്കും പരിചിതമാണെങ്കിലും ചിലപ്പോഴെങ്കിലും ചില കോമ്പിനേഷനുകള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് കാപ്പിയും (Coffee)നാരങ്ങ നീരും (Lemon Juice). വെറും 5 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനാകുമെന്ന് അവകാശപ്പെടുന്ന ഒരു ടിക്ടോക്ക് വീഡിയോ (tik tok video) ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്.

  കാപ്പിയില്‍ (coffee) കുറച്ച് നാരങ്ങ നീര് (lemon juice) പിഴിഞ്ഞ് കുടിച്ചാല്‍ ശരീരഭാരം കുറയുമെന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാല്‍ ഈ കാപ്പി - നാരങ്ങാനീർ കോമ്പിനേഷനിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ? ഇത് ശരീരഭാരം (weight loss) കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ വന്നേക്കാം.

  എന്നാല്‍, എലിവേറ്റിന്റെ ഡയറക്ടര്‍ കൂടിയായ ന്യൂട്രീഷനിസ്റ്റ് റൂത്ത് ടംഗ്, LADBible-മായുള്ള ഒരു സംഭാഷണത്തില്‍ ഇത്തരം അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. രാവിലെ നാരങ്ങാനീരു ചേര്‍ത്ത കട്ടന്‍ കാപ്പി കുടിച്ചതു കൊണ്ട് ഒരാളുടെ ശരീരഭാരം കുറയാന്‍ സാധ്യതയില്ലെന്ന് അവർ പറഞ്ഞു. ആളുകള്‍ക്ക് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തി ശരീരഭാരം കുറയ്ക്കാമെന്നും അവര്‍ കൂട്ടിച്ചേർത്തു. കാപ്പിയിലും നാരങ്ങയിലും ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഘടകങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഇവ രണ്ടും കൂടിച്ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെന്നുമാണ് റൂത്ത് വെളിപ്പെടുത്തിയത്.

  ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെങ്കിലും ഈ രണ്ട് ചേരുവകള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. P3RFORM ലെ ഒരു പോഷകാഹാര വിദഗ്ധനായ ലില്ലി ചാപ്മന്‍ പറയുന്നതനുസരിച്ച്, കാപ്പിയില്‍ കാണപ്പെടുന്ന കഫീന്‍, ന്യൂറോ മസ്‌കുലര്‍ പ്രവര്‍ത്തനവും ജാഗ്രതയും വര്‍ദ്ധിപ്പിക്കും. മറുവശത്ത്, വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ചെറുനാരങ്ങ, ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കളും നല്‍കുന്നുവെന്നും ചാപ്മന്‍ പറയുന്നു.

  Also Read-Exercise | കുട്ടികള്‍ വ്യായാമം ചെയ്യാൻ തുടങ്ങേണ്ടത് എപ്പോൾ? എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്യാം?

  നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലം സിട്രിക് ആസിഡാണ്. സിട്രിക് ആസിഡ് പാലില്‍ കലര്‍ത്തുന്നത് മുഴുവന്‍ പാനീയത്തെയും പോഷക വിരുദ്ധമാക്കുമെന്നാണ് നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മുതിര്‍ന്ന ഡയറ്റീഷ്യനായ ഡോ. പര്‍മീത് കൗര്‍ അഭിപ്രായപ്പെടുന്നത്. പാലില്ലാത്ത കാപ്പിയാണെങ്കില്‍ ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല എന്നും പര്‍മീത് കൂട്ടിച്ചേര്‍ത്തു.
  അതേസമയം, വൃക്കരോഗികള്‍ ലെമണ്‍ കോഫി കഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വൃക്ക രോഗികളെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം.
  Published by:Jayesh Krishnan
  First published: