• HOME
  • »
  • NEWS
  • »
  • life
  • »
  • Superfoods | ശാരീരിക ക്ഷീണം അകറ്റാം; ദിവസവും ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

Superfoods | ശാരീരിക ക്ഷീണം അകറ്റാം; ദിവസവും ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഇന്ന് ശാരീരിക ക്ഷീണം പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്

  • Share this:
    ആളുകള്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പല തരത്തിലുള്ള മരുന്നുകളും ടോണിക്കുകളും (tonics) ഉപയോഗിക്കാറുണ്ട്. ഇന്ന്, ശാരീരിക ക്ഷീണം പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ ക്ഷീണമനുഭവപ്പെടാൻ നിരവധി കാരണങ്ങളുണ്ട്.

    കഠിനാധ്വാനം, ആവശ്യത്തിന് പോഷകങ്ങളും വെള്ളവും ലഭിക്കാതെ വരുന്നത്, പുകവലി, കഫീന്റെ അമിത ഉപയോഗം എന്നിവയെല്ലാം ശാരീരിക ക്ഷീണത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍, നിങ്ങളുടെ അടുക്കളയില്‍ (kitchen) തന്നെ ലഭ്യമായിട്ടുള്ള ഈ അഞ്ച് ഭക്ഷണങ്ങള്‍ (five food items) ഉപയോഗിച്ച് നിങ്ങളുടെ ഈ ക്ഷീണം അകറ്റാവുന്നതാണ്.

    മുട്ട

    ദിവസവും മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ നില മെച്ചപ്പെടുത്തും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

    പനീര്‍

    നിങ്ങള്‍ ഒരു സസ്യഭുക്കാണെങ്കില്‍ നിങ്ങള്‍ക്ക് പനീന്‍, മുളപ്പിച്ച ധാന്യങ്ങള്‍, ബീന്‍സ് എന്നിവ കഴിക്കാം. ഇവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങളാണ്, പ്രത്യേകിച്ച് മഗ്നീഷ്യത്തിന്റെ അളവ് ഇവയിൽ ധാരാളമുണ്ട്. ഇത് ശരീരത്തിന് ഉന്മേഷം നല്‍കും. കാല്‍സ്യം, വൈറ്റമിന്‍ ബി 12, സെലിനിയം, വൈറ്റമിന്‍ ഡി, റൈബോഫ്ലേവിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പനീര്‍.

    ഓട്‌സ്

    ദിവസവും ഓട്‌സ് കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ ക്ഷീണം അകറ്റുകയും ചെയ്യും. ഇത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഉത്തമം. മള്‍ട്ടിഗ്രെയിനും ബ്രൗണ്‍ ബ്രെഡും നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ശരിയായ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ലഭിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും.

    Also Read-Paneer or Eggs | മുട്ടയോ പനീറോ? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇവയിലേത് തെരഞ്ഞെടുക്കണം?

    വാഴപ്പഴം

    വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും ശരീരത്തിന്റെ ക്ഷീണം ഒഴിവാക്കാം. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ പഴം ഷെയ്ക്ക് ആക്കി കുടിക്കുകയും ചെയ്യാം. പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. ഇത് വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജ നില മെച്ചപ്പെടുത്തും.

    Also Read- Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

    ഡ്രൈ ഫ്രൂട്ട്സ്

    ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശാരീരിക ബലഹീനതയെ ചെറുക്കാം. ബദാം, പിസ്ത, മത്തങ്ങ കുരു, ചിയ സീഡ്സ്, ഫ്‌ളാക്‌സീഡ്സ് എന്നിവയെല്ലാം ഇതിന് സഹായിക്കും. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുകയും ക്ഷീണം കുറയുകയും ചെയ്യും.

    ആവശ്യത്തിന് വെള്ളം കുടിക്കുക

    വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നിങ്ങളുടെ ശരീരത്തിൽ നിര്‍ജ്ജലീകരണമുണ്ടാകുകയും ശരീരത്തിന് ബലഹീനത അനുഭവപ്പെടുകയും ചെയ്യും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം അകറ്റാൻ നിങ്ങള്‍ക്ക് ഗ്രീന്‍ ടീ അല്ലെങ്കില്‍ കട്ടന്‍ ചായ കുടിക്കാം.
    Published by:Jayashankar AV
    First published: