നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Cancer | ഇനി രക്തപരിശോധനയിലൂടെ അർബുദബാധ കണ്ടെത്താം; പുതിയ മാർഗം വികസിപ്പിച്ചെടുത്ത് ഗവേഷകർ

    Cancer | ഇനി രക്തപരിശോധനയിലൂടെ അർബുദബാധ കണ്ടെത്താം; പുതിയ മാർഗം വികസിപ്പിച്ചെടുത്ത് ഗവേഷകർ

    ക്യാൻസർ മാരകമായ കോശങ്ങളെ വളരെ വേഗത്തിൽ പതിന്മടങ്ങായി വർദ്ധിപ്പിക്കുകയും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ പൂർണമായി തകരാറിലാക്കുകയും ചെയ്യുന്നു.

    • Share this:
      ശരീരത്തെ കാർന്നു തിന്നുന്ന മാരകമായ രോഗമാണ് ക്യാൻസർ (Cancer). ഇന്ന് ലോകത്ത് സംഭവിക്കുന്ന മരണങ്ങളുടെ (Deaths) പ്രധാന കാരണങ്ങളിലൊന്ന് ക്യാൻസർ ആണ്.ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് 2020 ൽ 10 ദശലക്ഷം പേരുടെ ജീവനാണ് ഈ മാരകരോഗം കവർന്നത്.

      ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ചയാണ് അർബുദത്തിന് കാരണമാകുന്നത്. ക്യാൻസർ മാരകമായ കോശങ്ങളെ വളരെ വേഗത്തിൽ പതിന്മടങ്ങായി വർദ്ധിപ്പിക്കുകയും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ പൂർണമായി തകരാറിലാക്കുകയും ചെയ്യുന്നു. അതിനാൽ ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നം വളരെ ഗുരുതരമാണ്.

      അനിയന്ത്രിതമായി വളരുന്ന കോശങ്ങൾ ശരീരത്തിന്റെ ഏത് അവയവത്തെയാണോ ബാധിക്കുന്നത് ആ അവയവം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ അല്ലെങ്കിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കീമോ പോലുള്ള ചികിത്സകൾ നടത്തുകയോ ആണ് അർബുദബാധിതർക്ക് മുന്നിലുള്ള പോംവഴി. അതല്ലാതെ ക്യാന്സറിനുള്ള മറ്റു മരുന്നുകളൊന്നും വൈദ്യശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അർബുദം പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതിനുള്ള ചികിത്സാ മാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, ശരീരത്തിൽ ക്യാൻസർ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യക രക്തപരിശോധനാ സംവിധാനം ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

      നിലവിൽ ശരീരത്തിൽ അർബുദബാധയുണ്ടോ എന്നറിയാനായി എൻഡോസ്കോപ്പിയും സ്കാനിങ്ങുകളുമൊക്കെയാണ്‌ സാധാരണ നിർദ്ദേശിക്കാറുള്ളത്. ഇതിലൂടെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് ട്യൂമർ പടർന്നിട്ടുണ്ടോ എന്ന് ഡോക്ടർമാർക്ക് തിരിച്ചറിയാൻ കഴിയും. ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ ടിഷ്യൂകളെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് മെറ്റാസ്റ്റാസിസ്.

      ഇതുമൂലമുണ്ടാകുന്ന അവസ്ഥ ഗുരുതരമാണ്. ഗവേഷകർ വികസിപ്പിച്ച പുതിയ രക്തപരിശോധനാ മാർഗം മുഖേന മെറ്റാസ്റ്റാറ്റിക് ക്യാൻസറിനെ തിരിച്ചറിയാൻ സാധിക്കും. അതായത് ക്യാൻസറിന്റെ വ്യാപനം തിരിച്ചറിയാം. മെറ്റാസ്റ്റാറ്റിക് ക്യാൻസറിനെ പൊതുവെ ഡോക്ടർമാർ "അഡ്വാൻസ്ഡ് ക്യാൻസർ" അല്ലെങ്കിൽ "സ്റ്റേജ് 4 ക്യാൻസർ" എന്നും വിളിക്കുന്നു.

      എൻഎംആർ മെറ്റബോളമിക്‌സ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഈ രക്ത പരിശോധനാ മാർഗം വികസിപ്പിച്ചെടുത്തത് എന്ന് സയൻസ് ഫോക്കസ് റിപ്പോർട്ട് ചെയ്യുന്നു.

      Also Read- Green Peas | ഗ്രീൻപീസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

      ക്യാൻസർ കോശങ്ങളുടെ വിഭജനവും വ്യാപനവും മനസിലാക്കാൻ തന്റെ സംഘം എൻഎംആർ എന്ന ഇമേജിംഗ് സങ്കേതം ഉപയോഗിച്ചതായി ഓങ്കോളജിസ്റ്റ് ഡോ. ജെയിംസ് ലാർകിൻ പറഞ്ഞു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ ഈ ഗവേഷണത്തിനായി 300 രോഗികളിൽ നിന്നും സാമ്പിൾ സ്വീകരിച്ചിരുന്നു. ഇതിൽ 94 ശതമാനം ആളുകളിലും മെറ്റാസ്റ്റാറ്റിക് ക്യാൻസർ കണ്ടെത്തിയിട്ടുണ്ട്.

      Vitamin D Supplements അമിതമായി കഴിക്കരുത്; അതുമൂലമുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ അറിയാം

      മെറ്റാസ്റ്റാറ്റിക് ക്യാൻസർ കണ്ടെത്താൻ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും എന്ന് ലാർക്കിൻ പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളിൽ നിന്നും രോഗ നിർണയം നടത്താൻ എൻഎംആർ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും. അതിനാൽ ചികിത്സയും അതിവേഗം ലഭ്യമാക്കാൻ കഴിയും. ഇതിലൂടെ ക്യാൻസറിന്റെ അപകട ഘട്ടത്തെ തരണം ചെയ്യാൻ സാധിക്കും.

      'Right Way' To Pour Tea | തൂവിപ്പോകാതെ ചായ കപ്പിലേക്ക് ഒഴിക്കാം; ശാസ്ത്രീയമാർഗം നിർദ്ദേശിച്ച് ശാസ്ത്രജ്ഞർ

      ക്യാൻസർ എന്ന രോഗം ശരീരത്തിലുണ്ടോ എന്ന് ഏതൊരു വ്യക്തിക്കും സ്വയം പരിശോധിച്ചറിയാൻ സാധിക്കുന്ന മാർഗം കണ്ടുപിടിക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഠനത്തിന്റെ പ്രധാന ഗവേഷകനായ ഡോ. ഫെയ് റോബർട്ട് പറഞ്ഞു.
      Published by:Jayashankar AV
      First published:
      )}