നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചികിത്സയിലുള്ള അർബുദ രോഗികളിൽ പുകവലി അവസാനിപ്പിച്ചവർ കൂടുതൽ കാലം ജീവിക്കുന്നു; നിർണായക പഠനറിപ്പോർട്ട്

  ചികിത്സയിലുള്ള അർബുദ രോഗികളിൽ പുകവലി അവസാനിപ്പിച്ചവർ കൂടുതൽ കാലം ജീവിക്കുന്നു; നിർണായക പഠനറിപ്പോർട്ട്

  ശ്വാസകോശ അർബുദത്തിന്റെ കാര്യത്തിൽ, ചികിത്സ ലഭ്യമാക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് പുകവലി പൂർണമായും അവസാനിപ്പിക്കുക എന്നതും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   അർബുദ രോഗികൾ പുകവലി നിർത്തിയാൽ വേഗത്തിൽ രോഗമുക്തി നേടാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഒപ്പം, ചികിത്സയുടെ ഫലമായി പാർശ്വഫലങ്ങൾ ഉണ്ടാകാനും ട്യൂമറുകൾ വീണ്ടും വരാനുമുള്ള സാധ്യത കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അർബുദ ചികിത്സയ്ക്ക് വേണ്ടിയുള്ള പ്രധാന ആശുപത്രികളെല്ലാം ഇപ്പോൾ രോഗികളെ പുകവലിയിൽ നിന്ന് മുക്തി നേടാൻ പ്രേരിപ്പിക്കുകയാണ്. ശ്വാസകോശ അർബുദ രോഗികളിൽ പുകവലി അവസാനിപ്പിച്ച രോഗികൾ, തുടർന്നും പുകവലിച്ച രോഗികളെ അപേക്ഷിച്ച് രണ്ട് വർഷകാലം അധികം ജീവിച്ചതായി തിങ്കളാഴ്ച പുറത്തുവന്ന ഗവേഷണ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

   ഇത് നിർണായകമായ കണ്ടെത്തലാണ് എന്ന് ഫ്രാൻസിലെ ലയോണിലെ ലോകാരോഗ്യ സംഘടനയുടെ അർബുദ ഗവേഷണ ഏജൻസിയ്ക്ക് വേണ്ടി ഈ പഠനത്തിന് നേതൃത്വം നൽകിയ ഡോ. മെഹ്ദി ഷെയ്ക്ക് പ്രതികരിച്ചു.

   ശ്വാസകോശ അർബുദത്തിന്റെ കാര്യത്തിൽ, ചികിത്സ ലഭ്യമാക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് പുകവലി പൂർണമായും അവസാനിപ്പിക്കുക എന്നതും. അമേരിക്കയിൽ നിരവധി അർബുദ ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ പുകവലിയിൽ നിന്ന് മുക്തരാക്കാൻ വിവിധ മാർഗങ്ങൾ അവലംബിക്കാറുണ്ട്. ഫോണിലൂടെയുള്ള കൗൺസിലിംഗ്, പുകവലിയോടുള്ള ആസക്തി കുറയ്ക്കാൻ നിക്കോട്ടിൻ ഗുളികകൾ നിർദ്ദേശിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്. ഡോക്ടർമാർ പുകവലി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതലായി രോഗികളെ പറഞ്ഞു മനസിലാക്കുന്നുണ്ട്.   ചില രോഗികളെ സംബന്ധിച്ചിടത്തോളം അർബുദ രോഗബാധ ഉണ്ടെന്ന് അറിയുന്നതിന്റെ ഞെട്ടൽ തന്നെ പുകവലി ഒഴിവാക്കാനുള്ള വലിയ പ്രചോദനമാണ്. പുകവലി അവസാനിപ്പിക്കാൻ ജീവിതത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ കാരണം അർബുദ ബാധയായിരുന്നു എന്ന് പറയുകയാണ് അർബുദ ചികിത്സയ്ക്ക് വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രെസ്റ്റൺ ബ്രൗണിങ്.

   ഇപ്പോൾ 20 വയസ് മാത്രം പ്രായമുള്ള ബ്രൗണിങ് തന്റെ പതിനാലാം വയസ് മുതൽ ദിവസത്തിൽ ഒരു പായ്ക്ക് സിഗരറ്റ് വീതം വലിക്കാറുണ്ടായിരുന്നു. പുകവലി അവസാനിപ്പിക്കാൻ സഹായിക്കുന്ന മരുന്നായ ചാന്റിക്‌സും പിന്നെ വാൻഡർബിൽറ്റ്-ഇൻഗ്രാം അർബുദ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർമാരുടെ ചികിത്സയുമാണ് പുകവലിയോട് പൂർണമായും വിട പറയാൻ തന്നെ സഹായിച്ചതെന്ന് ബ്രൗണിങ് പറയുന്നു.

   ശ്വാസകോശ അർബുദം മിക്കവാറും രോഗികളിലും പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അർബുദ ബാധ തിരിച്ചറിയുന്നതോടെ ഇത്തരം പുകവലി ശീലമാക്കിയ രോഗികൾക്ക് നിരാശയും പ്രതീക്ഷാഭംഗവും തോന്നുക സ്വാഭാവികമാണെന്ന് വിദഗ്ദ്ധർ പറയുന്നു. അത്തരക്കാർക്കും പുകവലി അവസാനിപ്പിക്കുന്നതിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യത ഉണ്ടെന്ന പ്രത്യാശ നൽകുന്നതാണ് പുതിയ പഠന ഫലങ്ങൾ.

   ഈ പഠനത്തിന്റെ ഭാഗമായി റഷ്യയിലെ ഒരു അർബുദ ചികിത്സാകേന്ദ്രത്തിലെ 517 അർബുദ രോഗികളെ ഗവേഷകസംഘം നിരീക്ഷിച്ചു. വർഷാവർഷം അവരിൽ എത്രപേർ പുകവലി അവസാനിപ്പിച്ചു എന്നും കണ്ടെത്തി. അഞ്ച് വർഷത്തിന് ശേഷം അവരിൽ പുകവലി അവസാനിപ്പിച്ചവരിൽ 60 ശതമാനം പേരും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ, പുകവലി തുടർന്ന അർബുദരോഗികളിൽ 47 ശതമാനം പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
   Published by:user_57
   First published:
   )}