• HOME
  • »
  • NEWS
  • »
  • life
  • »
  • സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കാണേണ്ടി വരും; കഞ്ചാവ് മാനസികരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കാണേണ്ടി വരും; കഞ്ചാവ് മാനസികരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സൈക്കോസിസ് അല്ലെങ്കിൽ സ്‌കീസോഫ്രീനിയ പോലുള്ള കടുത്ത മാനസികരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം, പോലുള്ള കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കഞ്ചാവ് ആദ്യമായി ഉപയോഗിച്ചതിന് ശേഷം, രോഗികൾക്ക് വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. കൂടാതെ, സൈക്കോസിസ് അല്ലെങ്കിൽ സ്‌കീസോഫ്രീനിയ പോലുള്ള കടുത്ത മാനസികരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

''മയക്കുമരുന്ന് ഉപയോഗം തടയുന്നതും കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതോടൊപ്പം ആരോഗ്യ പ്രത്യാഘാതങ്ങൾ തടയുന്നതിന് ഉചിതമായ പിന്തുണാ നടപടികൾ ന്യായമായ രീതിയിൽ നടപ്പിലാക്കണമെന്ന്,'' ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകൻ ജോഹ്ത് സിംഗ് ചന്ദൻ പറഞ്ഞു.

സൈക്കോളജിക്കൽ മെഡിസിൻ ജേണലിലായിരുന്നു പഠനം പ്രസിദ്ധീകരിച്ചത്. ബർമിംഗ്ഹാം സർവകലാശാലയിലെ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെൽത്ത് റിസർച്ചിലെയും ഗവേഷകർ ചേർന്നുള്ള പഠനത്തിലാണ് കഞ്ചാവിന്റെ ഉപയോഗവും മാനസികാരോഗ്യവും തമ്മിലുള്ള ശക്തമായ ബന്ധം കണ്ടെത്തിയത്. പഠനത്തിനായി, കഴിഞ്ഞ 23 വർഷത്തിനിടയിലുള്ള, യുകെയിലുടനീളമുള്ള 787 ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ ഗവേഷക സംഘം ശേഖരിച്ചു. 1995 നും 2018 നും ഇടയിൽ വർഷങ്ങളിലെ രേഖകളാണ് ഇവർ ശേഖരിച്ചത്.

Also Read- സ്പർശനവും ഊഷ്മാവും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? നൊബേൽ സമ്മാനം ലഭിച്ച കണ്ടുപിടിത്തം

കഞ്ചാവും കഞ്ചാവ് ഉത്പന്നങ്ങളിലും അടിമപ്പെട്ടുള്ള 28,218 രോഗികളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർക്ക് പഠനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഗവേഷണത്തിൽ ഈ രോഗികളും കഞ്ചാവ് ഉപയോഗിക്കാത്ത 56,208 രോഗികളുമായി - ലൈംഗികത, പ്രായം, വംശീയത, പുകവലി, മറ്റ് പ്രസക്തമായ സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻസ് തുടങ്ങിയ മറ്റ് ലഹരി മരുന്നുകളുടെ ഉപയോഗത്തിന്റെ റെക്കോർഡ് ചരിത്രവും വളരെ കൂടുതലായിരുന്നു.

Also Read- PCOS പ്രശ്നം നേരിടുന്നുണ്ടോ? ഈ പ്രശ്നമുള്ളവരിൽ ഗര്‍ഭധാരണത്തിന് അഞ്ച് വഴികള്‍

''കഞ്ചാവ് പലപ്പോഴും 'സുരക്ഷിതമായ' മരുന്നുകളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ മെഡിക്കൽ തെറാപ്പികളിൽ ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ, ആഗോളതലത്തിൽ കഞ്ചാവ് നിയമവിധേയമാക്കാനുള്ള ആഹ്വാനത്തിലേക്ക് നയിക്കുന്നു. നേരിട്ടുള്ള കാര്യകാരണബന്ധം സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിലും, കഞ്ചാവ് സുരക്ഷിതമായ മരുന്നാണെന്ന ധാരണ തെറ്റിദ്ധരിക്കപ്പെടാവുന്നതിനാൽ ജാഗ്രത തുടരണമെന്നാണ് ഞങ്ങളുടെ കണ്ടെത്തലുകൾ നിർദ്ദേശിക്കുന്നത്.'' എന്ന് മുതിർന്ന ഗവേഷക ഡോ. ക്ലാര ഹംപ്സ്റ്റൺ പറയുന്നു.

യുകെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റി. ലോകത്തിലെ ഏറ്റവും മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബർമിംഗ്ഹാം സർവകലാശാല. സർവകലാശാലയുടെ മികച്ച പഠന- ഗവേഷണ പ്രവർത്തനത്തിന്റെ ഫലമായി ലോകമെമ്പാടുമുള്ള അധ്യാപകരും ഗവേഷകരും ബർമിംഗ്ഹാമിലെത്താറുണ്ട്. കൂടാതെ 150ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,500ലധികം അന്തർദേശീയ വിദ്യാർത്ഥികളും ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിൽ പഠനം നടത്തുന്നുണ്ട്.
Published by:Rajesh V
First published: