ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ദിവസവും വ്യായാമം (Exercise) പ്രധാനമാണ്. എന്നാല്‍ വ്യായമത്തിന് ഒപ്പം തന്നെ മറ്റ് ചിലകാര്യങ്ങളും നമ്മള് പിന്തുടരോണ്ടതുണ്ട്. ക്രമരഹിതമായ ജീവിതശൈലിയാണ് ശരീതഭാരം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നത്. ദിവസവും വ്യായാമം ചെയ്തിട്ടും വയറു കുറയ്ക്കാന്‍( Belly Fat) കഴിയുന്നില്ലേ അതിനുള്ള കാരണം ഇതായിരിക്കും.
മോശം ഭക്ഷണ ശീലങ്ങള്‍: നമ്മള് കഴിക്കുന്ന ഭക്ഷണ ശീലങ്ങളും വയറു വീര്‍ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങളില്‍ കഴിക്കുന്നത് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുന്നതിന് കാരണമാകുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണകഴിക്കുന്നത് വയറു കുറയ്ക്കാന്‍ സഹായിക്കും
പുകവലി: വ്യായാമം ചെയ്തിട്ടും വയര്‍ കുറയാതിരിക്കാന്‍ പുകവലി ഒരു കാരണമാകാം. പുകവലി വയറ്റിലെ കൊഴുപ്പ് കൂട്ടുമെന്നും പഠനം പറയുന്നു. അതുകൊണ്ട് പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.
ഉയര്‍ന്ന സമ്മര്‍ദ്ദം: വിഷാദം മൊത്തത്തിലുള്ള ശാരീരിക ക്ഷേമത്തെ ബാധിക്കുന്നു. സമ്മര്‍ദം അനുഭവിക്കുന്നവരില്‍ ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ അടിയില്ല. ഇത് വയറ് ചുരുങ്ങാതിരിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ സമ്മര്‍ദ്ദ രഹിതമായ ജീവിതം നയിക്കാൻ ശ്രമിക്കുക.
ബിയര്‍: നിങ്ങള്‍ ധാരാളം ബിയര്‍ കുടിക്കുകയാണെങ്കില്‍ അതും വയര്‍ കുറയാതിരിക്കാന്‍ കാരണമാകും ബിയറില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്. അതുകൊണ്ട് ബിലറിന്റെ അളവ് കിറയ്ക്കുന്നത് വളരെ നല്ലതാണ്.
വെള്ളം: ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് ദിവസവും ധാരാളം വെള്ളം കുടിക്കുവാന്‍ ശ്രമിക്കുക.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.