ഉറക്കം (Sleep) വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരുന്ന അവസ്ഥ ചിലരെയെങ്കിലും മാനസികമായും ശാരീരികമായും അസ്വസ്ഥപ്പെടുത്തുന്നതാണ്. ശരിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കില്ലെങ്കില്‍ അതിന്റെ ക്ഷീണം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രിയില്‍ നന്നായി ഉറങ്ങുന്നതിനുള്ള വഴികള്‍ പരിശോധിക്കാം.
നിവവാരമുള്ള കിടക്ക : നല്ല ഉറക്കം ലഭിക്കുന്നതില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കിടക്കള്‍ക്ക് വലിയ പ്രധാന്യം ഉണ്ട്. കാലപ്പഴക്കം വന്ന കിടക്കകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉറക്കം നഷ്ടപ്പെടാം. ഗുണനിലവാരമുള്ള കിടക്ക ഉപയോഗിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും. ഇത് ശരീരത്തിനും മനസ്സിനും ഉന്മേഷം നല്കുന്നു.
തെറാപ്പി:മിസ്റ്റ് സ്പ്രേകള്‍ ഉപയോഗിക്കാം. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് ലാവെന്‍ഡര്‍ സുഗന്ധം ഉപയോഗിക്കുക. ഇവ നമുക്ക് നല്ല ഉറക്കം മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മവും നല്കുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് നല്ല ആരോഗ്യവും ഒപ്പം പുതുമയും അനുഭവപ്പെടുന്നതിന് ഇവ സഹായിക്കും.
ശ്വസന വ്യായാമങ്ങള്‍: ശരിയായ ഉറക്കം ലഭിക്കാത്തത് മൂലം പലരും പല തരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. വിഷാദരോഗത്തിനും സമ്മര്‍ദ്ദത്തിനും വരെ ഇത് കാരണമാകുന്നു. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കും. ശരിയായ ഉറക്കം ലഭിക്കുകയും ചെയ്യും.
കര്‍ട്ടനുകള്‍: നിങ്ങള്‍ താമസിക്കുന്ന മുറിയുടെ പുറത്തെ വെളിച്ചം അധികം വരാത്ത തരത്തില്‍ കര്‍ട്ടനുകള്‍ ക്രമീകരിക്കണം. ഇവ വെളിച്ചത്തെ നിയന്ത്രിക്കുക മാത്രമല്ല പുറത്തുനിന്നുള്ള അനാവശ്യമായ ശബ്ദം തടയാനും സഹായിക്കുന്നു. കൂടാതെ, പുസ്തകം വായിക്കുക, ധ്യാനിക്കുക, യോഗ ചെയ്യുക, മൃദുവായ സംഗീതം കേള്‍ക്കുക, ചൂടുള്ളവെള്ളത്തില് കുളിക്കുക എന്നിവയിയും നല്ല ഉറക്കം ലഭിക്കുന്നതിനുള്ള വഴികലാണ്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.