• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH CENTRAL GOVERNMENT COMES WITH A PLATFORM FOR CROWD FUNDING OF TREATMENT OF RARE DISEASES

അപൂര്‍വരോഗങ്ങളുടെ ചികിത്സയ്ക്ക് പണം; കേന്ദ്രസര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം

ഇത്തരത്തിലൊരു സംവിധാനമൊരുക്കത്തതില്‍ നേരത്തെ കോടതി വിമര്‍ശനമുയര്‍ന്നിരുന്നു.

ഇത്തരത്തിലൊരു സംവിധാനമൊരുക്കത്തതില്‍ നേരത്തെ കോടതി വിമര്‍ശനമുയര്‍ന്നിരുന്നു.

ഇത്തരത്തിലൊരു സംവിധാനമൊരുക്കത്തതില്‍ നേരത്തെ കോടതി വിമര്‍ശനമുയര്‍ന്നിരുന്നു.

  • Share this:
    ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോറം തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. www.rarediiisesses.aardeesoft. com എന്ന സംവിധാനം നിലവില്‍ വന്നുവെന്നും, ചികിത്സാ സഹായങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കാന്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി.
    ഇത്തരത്തിലൊരു സംവിധാനമൊരുക്കത്തതില്‍ നേരത്തെ കോടതി വിമര്‍ശനമുയര്‍ന്നിരുന്നു. പ്ലാറ്റ്‌ഫോമിന് രാജ്യവ്യാപകമായി പ്രചാരം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

    അതേസമയം അപൂര്‍വ രോഗം ബാധിച്ച കുട്ടിക്കുവേണ്ടി കേരളത്തില്‍ ധനസമാഹരണം നടത്തിയിരുന്നുവെന്നും കോടികള്‍ സമാഹരിച്ചെങ്കിലും കുട്ടി മരിച്ചു വെന്നും
    ആദിത്യ ചാറ്റര്‍ജി അറിയിച്ചു.
    ഈ പണം മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്നു ജസ്റ്റിസ് രേഖ പാലി പറഞ്ഞു. വിഷയം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
    Published by:Jayashankar AV
    First published:
    )}