നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് വികസിപ്പിച്ച് ചെന്നൈ ഡോക്ടർ

  ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് വികസിപ്പിച്ച് ചെന്നൈ ഡോക്ടർ

  3-ഡി പ്രിന്ററുകള്‍ ഉപയോഗിച്ച് വികസിപ്പിച്ച പുതിയ ഹാര്‍ട്ട് വാല്‍വുകള്‍ക്ക് കൃത്രിമ ഹൃദയ വാല്‍വുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയുമെന്നാണ് ഡോ. സഞ്ജയ് ചെറിയാന്‍ പറയുന്നത്.

  Credits: IANS

  Credits: IANS

  • Share this:
   ഇന്ത്യയിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് സര്‍ജന്റെ പ്രഖ്യാപനം. ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായ ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. ഫ്രണ്ടിയര്‍ ലൈഫ്ലൈന്‍ ആശുപത്രി വൈസ് പ്രസിഡന്റും സിഒഒയുമായ ഡോ. സഞ്ജയ് ചെറിയാനാണ് നൂതനമായ രീതിയിലുള്ള ഈ ഹാര്‍ട്ട് വാല്‍വ് വികസിപ്പിച്ചെടുത്തത്.

   “ഇന്ത്യയിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് ഞങ്ങള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ഡോ. സഞ്ജയ് ചെറിയാന്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. പുതിയ രൂപകല്‍പനയെ ചെറിയാന്‍ വിശേഷിപ്പിച്ചത് 'കാര്‍ഡിയോളജി/കാര്‍ഡിയാക് സര്‍ജറി മേഖലയിലെ ഒരു വലിയ കുതിപ്പ്' എന്നാണ്. ഈ പുതിയ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് കാര്‍ഡിയാക് സര്‍ജറിയുടെ ഭാവി ആകാം. കാരണം നിലവില്‍ ഉപയോഗത്തിലുള്ള കൃത്രിമ ഹാര്‍ട്ട് വാല്‍വുകളുമായി ബന്ധപ്പെട്ട മിക്ക ദോഷങ്ങളും, സങ്കീര്‍ണതകളും ഇത് മറികടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   നിലവില്‍ ലഭ്യമായ കൃത്രിമ ഹൃദയ വാല്‍വുകള്‍ ഒന്നുകില്‍ ലോഹ ഘടകങ്ങള്‍ (മെക്കാനിക്കല്‍), അല്ലെങ്കില്‍ മൃഗങ്ങളുടെ ടിഷ്യൂകള്‍ (ബയോപ്രോസ്റ്റെറ്റിക്) എന്നിവയില്‍ നിന്നാണ് നിര്‍മ്മിക്കാറ്. ഇതിനെല്ലാം അതിന്റേതായ പോരായ്മകളോ സങ്കീര്‍ണതകളോ ഉണ്ട്. അതായത് രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യത, അപചയം മൂലമുള്ള വാല്‍വ് പരാജയം, വാല്‍വ് അണുബാധ, ദീര്‍ഘകാല രക്തം കട്ടപിടിക്കുന്ന മരുന്നുകളുടെ ആവശ്യം അങ്ങനെ പലതരത്തിലുള്ള സങ്കീര്‍ണതകളാണ് ഈ കൃത്രിമ ഹൃദയ വാല്‍വുകള്‍ക്കുള്ളത്.

   3-ഡി പ്രിന്ററുകള്‍ ഉപയോഗിച്ച് വികസിപ്പിച്ച പുതിയ ഹാര്‍ട്ട് വാല്‍വുകള്‍ക്ക് കൃത്രിമ ഹൃദയ വാല്‍വുകളുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയുമെന്നാണ് ഡോ. സഞ്ജയ് ചെറിയാന്‍ പറയുന്നത്. ഈ ഹാര്‍ട്ട് വാല്‍വുകള്‍ നിര്‍മ്മിച്ചത് മനുഷ്യ കോശവുമായി വളരെ സാമ്യമുള്ള പ്രത്യേക ബയോപൊളിമറുകള്‍ ഉപയോഗിച്ചാണ്. ഇത് ഹൃദയ രോഗികളില്‍ നേരിട്ട് സ്ഥാപിക്കാവുന്നതാണ്.

   ഈ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വിന്റെ മറ്റൊരു പ്രത്യേകത അതിന്റെ രൂപകല്‍പ്പന പ്രത്യേക കമ്പ്യൂട്ടര്‍-എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ്‌വെയറും മനുഷ്യന്റെ ഹൃദയത്തിന്റെ എംആര്‍ഐ സ്‌കാന്‍ ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ഒരു മോഡലിംഗ് ടെക്‌നിക്കുകളും ഉപയോഗിച്ചാണ് വികസിപ്പിച്ചത് എന്നതാണ്.

   അതിനാല്‍ രോഗിയുടെ ഹൃദയത്തിന്റെ അളവുകള്‍ക്ക് കൃത്യമായി യോജിക്കുന്ന 3D പ്രിന്റ് ഹാര്‍ട്ട് വാല്‍വുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ചെറിയാന്‍ വ്യക്തമാക്കി. 'മെയ്ഡ് ഇന്‍ ഇന്ത്യ' നിര്‍മ്മിതി ആയതിനാല്‍, ഈ നോവല്‍ ഹാര്‍ട്ട് വാല്‍വിന്റെ വില നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത ഹൃദയ വാല്‍വുകളേക്കാള്‍ വളരെ കുറവായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   ഡോ. സഞ്ജയ് ചെറിയാന്റെ അടുത്ത ലക്ഷ്യം, ഈ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വിന് പേറ്റന്റ് നേടാനും അതിന്റെ ജൈവ അനുയോജ്യത, ഫലപ്രാപ്തി, ഈട് എന്നിവ സ്ഥിരീകരിക്കാനുള്ള പരീക്ഷണങ്ങളുമാണ്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (VIT) സെന്റര്‍ ഫോര്‍ ഓട്ടോമേഷന്‍ ആന്‍ഡ് സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗുമായി സഹകരിച്ചാണ് ചെറിയാന്‍ പുതിയ 3-ഡി പ്രിന്റഡ് ഹാര്‍ട്ട് വാല്‍വ് വികസിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}