• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓർമയ്ക്കും ബുദ്ധിക്കും കാപ്പി..കാപ്പി..!

Gowthamy GG | news18
Updated: April 2, 2018, 9:56 PM IST
ഓർമയ്ക്കും ബുദ്ധിക്കും കാപ്പി..കാപ്പി..!
Image Courtesy: Getty Images
Gowthamy GG | news18
Updated: April 2, 2018, 9:56 PM IST
രാവിലെ ഉണർന്നാലുടൻ ഒരു കപ്പ് കാപ്പി കുടിക്കുക. എല്ലാവരുടെയും ദിനചര്യയുടെ ഭാഗമാണിത് . എന്നാല്‍ കാപ്പിയെ വില്ലനായി കാണുന്നവരും നമുക്കിടയിലുണ്ട്. കാപ്പി കുടിച്ചാല്‍ നിറം കുറയും, അതോടെ സൗന്ദര്യം നഷ്ടമാകുമെന്ന അബദ്ധ ധാരണകളുമായി കഴിയുന്നവർക്കായി ഇതാ ഒരു വാർത്ത.

കാപ്പികുടി ബുദ്ധിശക്തി കൂട്ടും.  പറഞ്ഞാൽ വിശ്വസിക്കുമോ..? എന്നാല്‍ ഇതൊരു വലിയ സത്യമാണ്.  കാപ്പിയെ കുറിച്ചുള്ള പുതിയ പഠനങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അഞ്ച് കപ്പ് കാപ്പി സ്ഥിരമായി കുടിച്ചാൽ ഓ‌‌ർമശക്തി കൂടുമെന്ന് ഉറപ്പ് നൽകുകയാണ് യൂറോപ്പിലെ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി.

സ്ഥിരമായി അഞ്ചു കപ്പ് കാപ്പി കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അള്‍ഷിമേഴ്സ് എന്നീ രോഗസാധ്യത ഇരുപതു ശതമാനം കുറയുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതോടെ കാപ്പി നല്ലൊരു മരുന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാപ്പിയെ ഇഷ്ടപ്പെടാത്തവര്‍ ഇന്നു മുതല്‍ കാപ്പി കുടിച്ചു തുടങ്ങിക്കോളൂ...!  യു കെയിലെ ചാരിറ്റീസ് അള്‍ഷിമേഴ്സ് റിസര്‍ച്ചും ഇതു സമ്മതിച്ചിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 2050 ആകുമ്പോഴേക്കും 115.4 ലക്ഷം മറവിരോഗികള്‍ ലോകമെമ്പാടും ഉണ്ടാകാൻ സാധ്യതയുണ്ട്.

കാപ്പിയെ പോലെത്തന്നെ നിത്യ ഉപയോഗത്തിലെ മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളും ഈ രോഗത്തെ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മത്സ്യം, പച്ചക്കറികള്‍, ഫ്രൂട്‌സ് ഒലിവ് ഓയിൽ, റെഡ് വൈന്‍ എന്നിവയുടെ ഉപയോഗവും മറവിരോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ കാപ്പി മറവി രോഗത്തിന് ഒരു അനുഗ്രഹമാണെന്ന വാര്‍ത്ത ലോകത്തെ കോടിക്കണക്കിനുള്ള കാപ്പിപ്രേമികൾക്കു ആശ്വാസമേകുന്നതാണ്. ഇനി കാപ്പിയ്ക്കായുള്ള ഡിമാൻഡ് വീണ്ടും ഉയരുമെന്ന കാര്യത്തിൽ സംശയിക്കേണ്ട..!
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍