ലൈംഗിക അതിക്രമങ്ങൾ തടയാനൊരു കോണ്ടം; 'കൺസെന്റ് കോണ്ടങ്ങളെ കുറിച്ച് അറിയാം

'ഇഫ് ഇറ്റ്സ് നോട്ട് എ യെസ്, ഇറ്റ്സ് എ നോ'- എന്ന് പാക്കറ്റിന് പുറത്തു തന്നെ എഴുതിയിട്ടുണ്ട്.

news18
Updated: April 5, 2019, 8:40 PM IST
ലൈംഗിക അതിക്രമങ്ങൾ തടയാനൊരു കോണ്ടം; 'കൺസെന്റ് കോണ്ടങ്ങളെ കുറിച്ച് അറിയാം
news18
  • News18
  • Last Updated: April 5, 2019, 8:40 PM IST
  • Share this:
കോൺട്രാസെപ്റ്റീവ് മാർക്കറ്റിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കൺസൻറ് കോണ്ടങ്ങൾ. സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പു വരുത്തുന്ന ഇവയെ കുറിച്ചുള്ള ചർച്ച സജീവമാവുകയാണ്. അർജന്റീനയിലെ സെക്സ് ടോയ് നിർമാതാക്കളായ തുലിപൻ ആണ് കൺസന്റ് കോണ്ടങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.

also read: ഏഴുവയസുകാരന് ക്രൂരമർദ്ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തുറക്കുന്നതിന് നാല് കൈകൾ വേണമെന്നതാണ് ഇവയുടെ പ്രത്യേകത.നാല് മൂലകളിൽ നിന്നും ഒന്നിച്ച് പ്രസ് ചെയ്താൽ മാത്രമേ ഇവ തുറക്കാൻ പോലും കഴിയുകയുള്ളു. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നിരിക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശ വാദം.

'ഇഫ് ഇറ്റ്സ് നോട്ട് എ യെസ്, ഇറ്റ്സ് എ നോ'- എന്ന് പാക്കറ്റിന് പുറത്തു തന്നെ എഴുതിയിട്ടുണ്ട്.

നെറ്റിസൻസിനിടയിൽ ചൂടൻ ചർച്ചയായിരിക്കുകയാണ് കൺസെന്‌‍റ് കോണ്ടങ്ങൾ. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

ആഗോളതലത്തിൽ ഉയർന്നു വന്ന # മീ ടു ക്യാംപെയ്ന് പിന്നാലെയാണ് കൺസെന്റ് കോണ്ടങ്ങളുടെ വരവ്. ഇതോടെ ജില്ലറ്റ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പോലും ജെന്റർ സെൻസിറ്റീവ് ആയ സന്ദേശങ്ങൾ കൊണ്ടു വരാൻ ഇടയാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കൺസെന്റ് കോണ്ടങ്ങൾക്കു പിന്നിലുള്ള ചേതോവികാരം നല്ലതാണെന്നും എന്നാൽ ഇതിന്റെ ഫലം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും പലരും പറയുന്നു. അതേസമയം പങ്കാളിയുടെ സമ്മതത്തെ കുറിച്ച് ചിന്തിക്കാത്തവർ കോണ്ടങ്ങളെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം.

എന്നാൽ കൺസന്റ് കോണ്ടങ്ങളുടെ നിര്‍മാതാക്കളായ തുലിപൻ ഉത്പ്പന്നത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ്. ഇവ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നുവെന്നും ലൈംഗിക അതിക്രമങ്ങൾ തടയുന്നുവെന്നും നിർമാതാക്കൾ പറയുന്നു.
First published: April 5, 2019, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading