• HOME
  • »
  • NEWS
  • »
  • life
  • »
  • Raw Papaya Side Effects | പച്ച പപ്പായ ഗർഭിണികൾ കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? പാർശ്വഫലങ്ങൾ അറിയാം

Raw Papaya Side Effects | പച്ച പപ്പായ ഗർഭിണികൾ കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? പാർശ്വഫലങ്ങൾ അറിയാം

പച്ച പപ്പായ ആരോഗ്യത്തിന് എങ്ങനെ ഹാനികരമാകുന്നുവെന്ന് നോക്കാം.

  • Share this:
    പപ്പായ (Papaya) അഥവാ കപ്പളങ്ങ എന്താന്നെന്ന് അറിയാത്തവരെയായി ആരുമുണ്ടാവില്ല. പച്ചയാണെങ്കിലും പഴമാണെങ്കിലും കപ്പളങ്ങ ആരോഗ്യത്തിന് നല്ലതാണെന്ന് (good for health) കണക്കാക്കപ്പെടുന്നു. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിന് അനിവാര്യമായ നിരവധി പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പച്ച പപ്പായ അമിതമായി (excess) കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും (harmful) ചില വാദങ്ങളുണ്ട്.

    പച്ച പപ്പായ ആരോഗ്യത്തിന് എങ്ങനെ ഹാനികരമാകുന്നുവെന്ന് നോക്കാം.

    ഗർഭിണികളായ സ്ത്രീകൾ പച്ച പപ്പായ കഴിക്കരുതെന്നാണ് പൊതുവെയുള്ള നിർദ്ദേശം. കാരണം ഇതിൽ പപയിൻ എന്ന ഒരു പ്രോട്ടിയോലൈറ്റിക് എൻസൈം അടങ്ങിയിട്ടുണ്ട്. അത് ഗർഭാശയത്തിന് സങ്കോചം ഉണ്ടാക്കുകയും ഗർഭച്ഛിദ്രത്തിന് കാരണമാകുമെന്നും പറയുന്നു.

    ഒരാൾ ശരിയായ അളവിലാണ് പച്ച പപ്പായ കഴിക്കുന്നതെങ്കിൽ അത് ദഹനത്തിന് നല്ലതാണ്. പച്ച പപ്പായയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ചില സാഹചര്യങ്ങളിൽ മലബന്ധത്തിനും മറ്റും കാരണമായേക്കാം. അതുകൊണ്ട് അമിതമായി പച്ച പപ്പായ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന കാര്യം ഓർക്കണം.

    പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് ചിലരിൽ ഓക്കാനവും ഛർദ്ദിയും ഉണ്ടാക്കാൻ ഇടയുണ്ട്. പപ്പായ കൂടുതൽ കഴിക്കുന്നത് അന്നനാളത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് കാരണമാകും. ഇത് പിന്നീട് ഛർദ്ദിയ്ക്കും കാരണമാകും.

    പച്ച പപ്പായ കഴിക്കുന്നത് ശ്വാസം മുട്ടൽ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ ഇത് ആസ്തമ രോഗികൾക്ക് ദോഷകരമായേക്കാം.

    പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പയിൻ ചില സാഹചര്യങ്ങളിൽ അലർജിക്ക് കാരണമാകാം. ഒരാൾ ഉയർന്ന അളവിൽ പച്ച പപ്പായ കഴിക്കുന്നുവെങ്കിൽ അത് വയറ്റിൽ അസ്വസ്ഥതകൾ, തലവേദന, തലകറക്കം എന്നിവ ഉണ്ടാകുന്നതിന് കാരണമായേക്കാം.

    ഒരിക്കൽ പച്ച പപ്പായ കഴിച്ചതിന് ശേഷം ഇതുപോലെന്തെങ്കിലും നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ പപ്പായ വീണ്ടും കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കണം. എത്ര നല്ല ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല. പപ്പായ പോലെ നമ്മൾ വീട്ടിൽ വളർത്തുന്ന പച്ചക്കറികളോ പഴങ്ങളോ ആണെങ്കിലും ചില ഭക്ഷണങ്ങൾ ചിലരുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും.

    ഓരോരുത്തരുടെയും ശരീരം ഓരോ ഭക്ഷണങ്ങളോടും പ്രതികരിക്കുന്നത് ഓരോ രീതിയിലാണ് ചിലർക്ക് ചെറിയ അളവിൽ പോലും ചില പച്ചക്കറികളോ പഴവർഗങ്ങളോ കഴിക്കാൻ പറ്റാറില്ല. അതിൽ അടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾ ശരീരത്തിൽ ചൊറിച്ചിൽ പോലെയുള്ള അലർജി ഉണ്ടാക്കുകയും ചിലർക്ക് മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും സമയം തെറ്റി കഴിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കനായി ചെറിയ അളവിൽ ഇവ കഴിക്കുന്നതാണ് ഉത്തമം.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
    Published by:Sarath Mohanan
    First published: