• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH CONSUME FISH TWICE A WEEK TO KEEP HEART DISEASE AT BAY MM

ആഴ്‌ചയിൽ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങൾ തടയൂ

നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും മീനുകൾക്ക് സഹായിക്കാൻ കഴിയും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മത്സ്യം കഴിക്കാൻ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേരെ കാണൂ അല്ലേ. പല തരത്തിലുള്ള മത്സ്യങ്ങൾ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ ഇന്ന് ലഭ്യമാണ്. ചോറിനൊപ്പവും ചപ്പാത്തിപോലുള്ള മറ്റ് ആഹാരങ്ങൾക്കൊപ്പവും നമ്മൾ മീൻ കറിയും മറ്റും കഴിക്കാറുമുണ്ട്.

    എന്നാൽ, രുചിയുടെ കാര്യത്തിൽ മാത്രമല്ല മത്സ്യങ്ങൾ മുൻ നിരയിൽ നിൽക്കുന്നത്. നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും ഈ കുഞ്ഞൻ മീനുകൾക്ക് സഹായിക്കാൻ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്.

    ആഴ്‌ചയിൽ രണ്ട് തവണ എണ്ണമയമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് കൂടുതൽ അപകട സാധ്യതയുള്ള ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങൾ (കാർഡിയോ വസ്‌കുലർ ഡിസീസ്, സിവിഡി) തടയാൻ വരെ സഹായിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡ് ആണ് ഏറ്റവും പ്രധാനമായ ഘടകമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള പ്രധാന സിവിഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അപകട സാധ്യത കൂടിയ ആറിലൊന്ന് ആളുകൾ ഓരോ ആഴ്‌ചയും ഒമേഗ -3 അടങ്ങിയിരിക്കുന്ന മത്സ്യം കഴിച്ചിരുന്നു.

    ''മത്സ്യം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖം ഉള്ളവരിൽ കാര്യമായ ഗുണം ചെയ്യും'', മക്‌മാസ്‌റ്റർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ലീഡ് കോ-ഓഥർ ആർഡ്രൂമെൻ്റെ പറഞ്ഞു. ''ഹൃദയ സംബന്ധമായ രോഗം ഉള്ളവരിൽ മത്സ്യത്തിൻ്റെ ഉപയോഗം പ്രത്യേകിച്ച് എണ്ണമയമുള്ള മത്സ്യത്തിൻ്റെ ഉപയോഗം വർദ്ധിപ്പിക്കുന്നത് മിതമായ ഹൃദയാരോഗ്യത്തിന് മികച്ചതാണ്'' അദ്ദേഹം കൂട്ടിച്ചേർത്തു.



    ജെഎഎംഎ ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി, നാല് പഠനങ്ങളിലായി 1,92,000 ആളുകളെ (അതിൽ സിവിഡിയുമായി ബന്ധപ്പെട്ട് 52,000 പേരും ഉൾപ്പെടുന്നു) ടീം ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി പി എച്ച് ആർ ഐ നടത്തിയ നിരവധി പഠനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം.

    അതേസമയം, ഹൃദയ സംബന്ധമായ രോഗങ്ങൾ ഇത്താത്തവരിൽ മീൻ കഴിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണങ്ങൾ ഇല്ലെന്ന് ഒരു സംഘം അഭിപ്രായപ്പെട്ടു. ഒമേഗ-3 അടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറഞ്ഞ ആളുകൾക്ക് സിവിഡിയിൽ നിന്ന് മിതമായ സംരക്ഷണം നേടാൻ ആയേക്കുമെന്നും ഗവേഷകർ പറയുന്നു. എങ്കിലും ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കാണ് ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ കൂടുതൽ ഗുണം ചെയ്യുന്നത്.

    ഈ പഠനങ്ങളിലൂടെ, ഹൃദയ സംബന്ധമായ രോഗമുള്ളവരോട് എണ്ണമയമുള്ള മത്സ്യങ്ങൾ കഴിക്കാൻ നമുക്ക് ശുപാർശ ചെയ്യാൻ കഴിയുന്നതാണ്. ഒരു പരിധിവരെ രോഗ ശമനത്തിന് ഈ ചികിത്സ കൊണ്ട് ഫലം ഉണ്ടായേക്കാം. ദിവസേന പലതരം മത്സ്യങ്ങൾ കഴിക്കുന്നതിന് പകരം ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും എണ്ണമയമുള്ള, ഒമേഗ -3 അടങ്ങിയിരിക്കുന്ന മത്സ്യങ്ങൾ കഴിക്കാൻ പ്രത്യേകം ശുപാർശ ചെയ്യാൻ മറക്കല്ലേ.

    Summary: Here's all you need to know about the benefits of including fish in your daily diet
    Published by:user_57
    First published:
    )}