• HOME
 • »
 • NEWS
 • »
 • life
 • »
 • ചെറു പ്രായത്തിൽ പഞ്ചസാര കൂടുതൽ കഴിക്കുന്നത് ഓർമ്മക്കുറവ് ഉണ്ടാകാൻ കാരണമാകുന്നു, പഠനം പറയുന്നത് നോക്കൂ

ചെറു പ്രായത്തിൽ പഞ്ചസാര കൂടുതൽ കഴിക്കുന്നത് ഓർമ്മക്കുറവ് ഉണ്ടാകാൻ കാരണമാകുന്നു, പഠനം പറയുന്നത് നോക്കൂ

പഞ്ചസാര ചേർക്കുന്ന പാനീയങ്ങൾ ഇഷ്‌ടപ്പെടുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്

Representative image

Representative image

 • Share this:
  മധുരം ഇഷ്‌ടമല്ലാത്തവർ ആരും തന്നെയുണ്ടാകില്ല, അല്ലേ? പല തരത്തിലുള്ള പാനീയങ്ങളും മറ്റും മധുരം ചേർത്ത് നമുക്ക് തരുമ്പോൾ അതിന്റെ സ്വാദ് കൂടുകയും ചെയ്യും. മധുരത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പഞ്ചസാര തന്നെയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പഞ്ചസാര ചേർത്തുള്ള പാനീയങ്ങളും മറ്റും കഴിക്കാൻ ഇഷ്‌ടപ്പെടുന്നുമുണ്ട്.

  എന്നാൽ പഞ്ചസാര ചേർക്കുന്ന പാനീയങ്ങൾ ഇഷ്‌ടപ്പെടുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പാനീയങ്ങൾ അമിത അളവിൽ കഴിക്കുന്നത് അമിത വണ്ണം, പ്രമേഹം, പല്ലിന് കേട് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പുതിയ പഠനം പറയുന്നത് എന്താണെന്ന് നോക്കൂ. വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചസാര അടങ്ങിയിരിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് പ്രായപൂർത്തിയാകുമ്പോൾ ഓർമ്മ കുറയാൻ കാരണമായേക്കാം.

  കുട്ടികളായിരിക്കുമ്പോൾ എല്ലാവർക്കും മധുരമുള്ള ഭക്ഷണങ്ങളോടും പാനീയങ്ങളോടും ഇഷ്‌ടം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത് എത്ര കഴിച്ചാലും അവർക്ക് മടുപ്പ് അനുഭവപ്പെടില്ല. എന്നാൽ ഇനി ഇത്തരത്തിലുള്ള പാനീയങ്ങളും മറ്റും കൊടുക്കുമ്പോൾ അച്ഛനമ്മമാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ 'ട്രാൻസ്‌ലേഷണൽ സൈക്യാട്രി' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  കുടൽ മൈക്രോബയോമിൽ ഒരു പ്രത്യേക മാറ്റം സംഭവിക്കുന്നതിനെക്കുറിച്ചാണ് ഈ പഠനം ആദ്യമായി പറയുന്നത്. ആമാശയത്തിലും കുടലിലും ബാക്‌ടീരിയകളും മറ്റ് സൂക്ഷ്‌മാണുക്കളും വളരുന്നു, അതിന് തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്തിലെ പ്രവൃത്തി നിയന്ത്രിക്കാൻ കഴിയും എന്ന് പടനം വ്യക്തമാക്കി തരുന്നു.

  'സെന്റേസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' അനുസരിച്ച്, അമേരിക്കക്കാരുടെ ഭക്ഷണ ക്രമത്തിൽ പഞ്ചസാര ചേർത്തുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ടാകും. അമേരിക്കയിൽ മൂന്നിൽ രണ്ട് ചെറുപ്പക്കാരെങ്കിലും ഓരോ ദിവസവും ഒരു പഞ്ചസാര പാനീയമെങ്കിലും ഉപയോഗിക്കുന്നു. എന്നാൽ ഇത് കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.

  യുഎസ്‌സി ഡോൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസിലെ ബയോളജിക്കൽ സയൻസിന്റെ അസോസിയേറ്റ് പ്രൊഫസറായ ന്യൂറോ സയന്റിസ്‌റ്റ് സ്‌കോട്ട് കനോസ്‌കി, ഭക്ഷണ ക്രമവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വർഷങ്ങളായി പഠിച്ചുവരുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം എലികളിലെ ഓർമ്മയുടെ പ്രവർത്തനത്തെ തടസ്സപ്പെടുന്നുവെന്നും അതേ പാനീയങ്ങൾ കുടൽ മൈക്രോബയോമിനെ മാറ്റുന്നുവെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.  നിലവിലെ പഠനത്തിൽ, കനോസ്‌കിയും യുസിഎൽഎയിലെയും ജോർജ്ജിയ ഏഥൻസ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരും, മൈക്രോബയോമിലെയും മെമ്മറി പ്രവർത്തനത്തിലെയും മാറ്റങ്ങൾ തമ്മിൽ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിച്ചു. മനുഷ്യർ കുടിക്കുന്നതിന് സമാനമായ അളവിൽ അവർ ഇളം പ്രായമുള്ള എലികൾക്ക് മധുര പാനീയങ്ങൾ നൽകി.

  ഏകദേശം ഒരു മാസത്തിന് ശേഷം, എലികൾ മുതിർന്നപ്പോൾ, ഗവേഷകർ രണ്ട് വ്യത്യസ്‌ത രീതികളിലൂടെ അവരുടെ ഓർമ്മകൾ പരീക്ഷിച്ചു. ഒരു രീതി, തലച്ചോറിലെ ഹിപ്പോകാമ്പസ് ഭാഗവുമായി ബന്ധപ്പെട്ട മെമ്മറി പരീക്ഷിക്കുകയും മറ്റൊന്ന് പെരിഹിനൽ കോർട്ടെക്‌സ് എന്നറിയപ്പെടുന്ന ഭാഗത്തെ നിയന്ത്രിക്കുന്ന മെമ്മറിയുടെ പ്രവർത്തനവും പരീക്ഷിച്ചു.

  വെള്ളം മാത്രം കുടിക്കുന്ന എലികളുമായി താരതമ്യം ചെയ്യുമ്പോൾ, ഉയർന്ന അളവിൽ പഞ്ചസാര കുടിക്കുന്ന എലികൾക്ക് ഹിപ്പ്പോകാമ്പസിനേക്കാൾ മെമ്മറിയിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പഞ്ചസാരയുടെ ഉപയോഗം പെരിഹിനൽ കോർട്ടെക്‌സ് നിർമ്മിച്ച മെമ്മറിയെ ബാധിച്ചില്ല.

  ശേഷം, ശാസ്‌ത്രജ്ഞർ എലികളുടെ കുടൽ മൈക്രോബയോമുകൾ പരിശോധിക്കുകയും, മധുര പാനീയം കുടിച്ച എലികളുടേയും വെള്ളം മാത്രം കുടിച്ച എലികളുടേയും വ്യത്യാസങ്ങൾ കണ്ടെത്തി. പഞ്ചസാര കഴിച്ചവരിൽ, രണ്ട് പ്രത്യേക തരം കുടൽ ബാക്‌ടീരിയകൾ ഉണ്ട്. പാരാബാക്‌ടീരിയോഡസ് ഡിസ്‌റ്റാസോണിസും പാരാബാക്‌ടീരിയോഡസ് ജോൺസോണിയും.

  തുടർന്നുള്ള പരീക്ഷണത്തിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ വ്യായാമം വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് പഞ്ചസാര കഴിച്ചത് മൂലം ഉണ്ടായ ഓർമ്മക്കുറവ് മാറ്റാൻ സഹായകരമാകുമോ എന്ന് തെളിയിക്കാൻ കഴിയുമെന്ന് കനോസ്‌കിയും ഗവേഷകരും പ്രതീക്ഷിക്കുന്നു.

  പഞ്ചസാരയുടെ അളവ് കൂടുന്നത് നമ്മുടെ ശരീരത്തിന് പല പ്രശ്‌നങ്ങളും ഒപ്പം ഓർമ്മക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നതുകൊണ്ടു തന്നെ, പഞ്ചസാരയുടെ അളവ് എത്രമാത്രം കുറക്കാൻ കഴിയുന്നോ അത്രയും നല്ലതാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക് നൽകുന്നത്.
  Published by:user_57
  First published: