• HOME
 • »
 • NEWS
 • »
 • life
 • »
 • Coronavirus Priapism| കോവിഡ് ബാധിതന്റെ ലിംഗം നാലുമണിക്കൂർ ഉദ്ധരിച്ച അവസ്ഥയിൽ; പഠനവിധേയമാക്കാൻ ശാസ്ത്രലോകം

Coronavirus Priapism| കോവിഡ് ബാധിതന്റെ ലിംഗം നാലുമണിക്കൂർ ഉദ്ധരിച്ച അവസ്ഥയിൽ; പഠനവിധേയമാക്കാൻ ശാസ്ത്രലോകം

നാലുമണിക്കൂർ ഉദ്ധാരണം നീണ്ടുനിൽക്കുന്നത് അത്ര സുഖാനുഭൂതി നൽകുന്ന ഒന്നല്ലെന്ന് അറിയുക. വേദനാജനകമാണ് ഈ അവസ്ഥ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പന്ത്രണ്ട് തരത്തിലുള്ള കോവിഡ് രോഗലക്ഷണങ്ങളിൽ ഒന്നല്ല, അസാധാരണമായ നിലയിലുള്ള ലിംഗോദ്ധാരണം. എന്നാൽ പാരീസിൽ 62 കാരനായ കോവിഡ് രോഗിക്ക് ലിംഗോദ്ധാരണം നീണ്ടുനിന്നത് നാലുമണിക്കൂർ. അമേരിക്കൻ ജേണൽ ഫോർ എമർജൻസി മെഡിസിൻ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലിംഗോദ്ധാരണ ദൈർഘ്യം വർധിപ്പിക്കാനുള്ള വയാഗ്ര മരുന്നുകളുടെ പരസ്യം ശ്രദ്ധിച്ചാൽ നിങ്ങൾക്കൊരു കാര്യം മനസ്സിലാകും. നാലുമണിക്കൂർ ഉദ്ധാരണം നീണ്ടുനിൽക്കുന്നത് നല്ല സുഖാനുഭൂതി നൽകുന്ന ഒന്നല്ലെന്ന് അറിയുക.

  പ്രിയാപിസം

  ഇതൊരു രോഗാവസ്ഥയാണ്. പ്രിയാപിസമെന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. 'നീണ്ടുനിൽക്കുന്ന ലിംഗോദ്ദാരണം' എന്നാണ് മയോ ക്ലീനിക് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. രണ്ടുതരത്തിലുള്ള പ്രിയാപിസമാണ് കണ്ടുവരുന്നതെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇസ്കെമിക്കും നോണ്‍ ഇസ്കെമിക്കും. ലിംഗത്തിലേക്ക് ഇരച്ചെത്തുന്ന രക്തം തിരിച്ചുപോകാത്തതാണ് ഇസ്കെമിക് പ്രിയാപിസം. ലിംഗത്തിലേക്ക് എത്തുന്ന രക്തം ശരിയായ രീതിയിൽ ഒഴുകാതിരിക്കുന്ന അവസ്ഥയാണ് നോണ്‍ ഇസ്കെമിക് പ്രിയാപിസം.

  ലിംഗത്തിലെ രക്തപ്രവാഹം നിലനിർത്തുന്നതിനും ലിംഗത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനും രക്തം ലിംഗത്തിൽ നിന്ന് പുറത്തുപോകേണ്ടതുണ്ട്. അതിനാൽ, ഇസ്കെമിക് പ്രിയാപിസം ഒരു അടിയന്തര ആരോഗ്യ അവസ്ഥ ആണ്. ഇതുവഴി ലിംഗത്തിലെ കോശങ്ങൾക്ക് തകരാറു സംഭവിക്കാം.

  ഫ്രാൻസിലെ കോവിഡ് രോഗി

  പനി, വരണ്ട ചുമ, വയറിളക്കം എന്നിവയോടെയാണ് 62കാരൻ ആദ്യമായി ഡോക്ടറെ കണ്ടത്. ഡോക്ടർ അദ്ദേഹത്തിന് ചില ആൻറിബയോട്ടിക്കുകൾ നിർദ്ദേശിച്ചുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം അയാൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഒടുവിൽ ശ്വാസകോശ സംബന്ധമായ തകരാറിലായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ കിടത്തി. രക്തസമ്മർദ്ദം ഇടിഞ്ഞു. നെഞ്ചിലെ സിടി സ്കാനെടുത്തു. രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് സ്രവമെടുത്ത് പരിശോധിച്ചപ്പോൾ കോവിഡ് 19 ന്റെ കാരണമായ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV2) കണ്ടെത്തി.

  ശാരീരിക പരിശോധനയിൽ നേരത്തെ തിരിച്ചറിയപ്പെടാത്ത പ്രിയാപിസം കണ്ടെത്തിയെന്ന് കേസ് റിപ്പോർട്ടിൽ പറയുന്നു. ശാരീരിക പരിശോധനയ്ക്ക് മുമ്പ് ആരും ഉദ്ധാരണം ശ്രദ്ധിച്ചിരുന്നില്ല. ശ്വസിക്കാൻ‌ ബുദ്ധിമുട്ടായി ഒരാൾ എത്തുമ്പോൾ ആ വ്യക്തിയുടെ ലിംഗം ആദ്യം നോക്കണമെന്നുമില്ലല്ലോ.

  ആന്റി കോഗുലന്റ് ചികിത്സ

  രോഗിയുടെ ലിംഗത്തിൽ ഐസ് പായ്ക്ക് വെച്ച് ഉദ്ധാരണം ഇല്ലാതാക്കാൻ ഡോക്ടർമാർ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. നാലുമണിക്കൂറോളം ഉദ്ധാരണം നീണ്ടുനിന്നതോടെ അടിയന്തരമായി എന്തു ചെയ്യാൻ പറ്റുമെന്ന് ഡോക്ടർമാർ കൂട്ടായി ആലോചിച്ചു. ലിംഗത്തിലെ രക്തക്കുഴലുകളിൽ അവർ ഒരു സൂചി കടത്തി. രക്ത സാംപിൾ എടുത്ത് പരിശോധിച്ചു.

  പ്രിയാപിസം വളരെ വേദനാജനകമായ അവസ്ഥയാണ്. അതിനാൽ ലിംഗത്തിൽ സൂചികൾ കുടുങ്ങാനും സാധ്യതയുണ്ട്. എന്നാൽ രോഗി വെന്റിലേറ്ററിലായിരുന്നതിനാൽ അനസ്തീഷ്യ നൽകിയായിരുന്നു ബാക്കി നടപടികളെല്ലാം.

  TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

  രക്തം കട്ടപിടിച്ചു

  രക്ത സാംപിൾ പരിശോധിച്ചതിൽ രക്തം കട്ടപിടിച്ചതായും ഉയർന്ന കാർബൺ ഡൈ ഓക്സൈഡും കുറഞ്ഞ ഓക്സിജനും അടങ്ങിയിട്ടുള്ളതായും കണ്ടെത്തി. ഇത് ഇസ്കെമിക് അല്ലെങ്കിൽ ലോ-ഫ്ലോ പ്രിയാപിസമാണെന്ന് ഡോക്ടർമാർ മനസ്സിലാക്കി. ഇസ്കെമിയ എന്നാൽ ശരീരത്തിൻറെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് രക്തം ലഭിക്കാതിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. രക്തം കട്ടപിടിക്കുന്നത് കാരണം ലിംഗത്തിൽ നിന്ന് രക്തം ഒഴുകുന്നില്ലായിരിക്കാം. രക്തം ഒരേ സ്ഥലത്ത് തന്നെ നിൽക്കുകയും മടങ്ങാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, അതുവഴി ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും.

  ഡോക്ടർമാർ എഥിലൈഫ്രിൻ എന്ന മരുന്ന് ലിംഗത്തിലേക്ക് കുത്തിവച്ചു. ഈ മരുന്നിന് ആ ഭാഗത്തെ ചെറുനാഡികളെ ഉത്തേജിപ്പിക്കാൻ കഴിയും, ഇതോടെ ലിംഗത്തിലെ പ്രധാന രക്തക്കുഴലുകൾക്ക് വിശ്രമം ലഭിക്കും.

  സാവധാനം എല്ലാം സാധാരണനിലയിലായി. കൂടുതൽ രക്തം കട്ടപിടിക്കുന്നത് തടയാൻ  രക്തം കട്ടികുറഞ്ഞുഒഴുകുന്നതിനുള്ള എനോക്സാപാരിൻ 40 മില്ലിഗ്രാം വീതം ദിവസവും രണ്ടുനേരം നൽകി. ഒടുവിൽ 14 ദിവസത്തിനുശേഷം അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് പുറത്തെത്തിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.

  കോവിഡ് രോഗികളിൽ രക്തം കട്ടപിടിക്കുമോ?

  കോവിഡ് 19 ബാധിക്കുന്നതിന് മുൻപ് രക്തം കട്ടപിടിച്ച ചരിത്രമൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ  രക്തം കട്ടപിടിച്ചത്? കൊറോണ വൈറസ് അണുബാധയുള്ള രോഗികളെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പരിശോധിച്ചു. രോഗബാധിതരിൽ ചിലർക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി. ഇക്കാര്യം ഏപ്രിലിൽ തന്നെ കണ്ടെത്തിയിരുന്നതാണ്.

  കോവിഡ് 19 മൂന്ന് കാരണങ്ങളാൽ രക്തം കട്ടപിടിക്കുന്നതിന് കാരണമായേക്കാം. അതിലൊന്നാണ് രക്തത്തിലെ ഹൈപ്പർവിസ്കോസിറ്റി, അതായത് രക്തം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാകുന്ന അവസ്ഥ. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വൈറസിനോട് പ്രതികരിക്കുമ്പോൾ, ഇത് നിങ്ങളുടെ രക്തത്തിലെ കൂടുതൽ വെളുത്ത രക്താണുക്കൾക്കും രാസവസ്തുക്കൾക്കും കാരണമാകുകയും നിങ്ങളുടെ രക്തം കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതും ആക്കുന്നു.

  മറ്റൊന്ന് ഹൈപ്പർകോഗുലബിലിറ്റി. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതിപ്രവർത്തനം വഴി  ഉൽ‌പാദിപ്പിക്കുന്ന രാസവസ്തുക്കൾ‌ രക്തം കട്ടപിടിക്കുന്നത് കൂടുതൽ‌ എളുപ്പമാക്കുന്നു. മൂന്നാമത്തേത് എന്റോതെലിയൽ ഡിസ്ഫങ്ഷൻ ആണ്. നിങ്ങളുടെ രക്തക്കുഴലുകളുടെ ഉള്ളിൽ കോശങ്ങളുടെ പാളിയാണ് എൻ‌ഡോതെലിയം. നിങ്ങളുടെ രോഗപ്രതിരോധ പ്രതിപ്രവർത്തനം വഴി ഉൽ‌പാദിപ്പിക്കുന്ന രാസവസ്തുക്കളും ഈ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. അത്തരം കേടുപാടുകൾ രക്തം കട്ടപിടിക്കുന്നത് എളുപ്പമാക്കുന്നു.

  എന്തായാലും കോവിഡ് രോഗിയിൽ ലിംഗോദ്ധാരണമുണ്ടായ കേസിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾക്ക് വഴി തുറക്കുകയാണ് ശാസ്ത്രലോകം.
  First published: