HOME » NEWS » Life » HEALTH CORONASOMNIA IS A SLEEP DISRUPTING HEALTH CONDITION HERES ALL YOU NEED TO KNOW MM

Coronasomnia | കോവിഡ് കാലത്ത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന 'കൊറോണാസോംനിയ' രോഗാവസ്ഥയെക്കുറിച്ച് അറിയാം

ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

News18 Malayalam | news18-malayalam
Updated: June 26, 2021, 1:35 PM IST
Coronasomnia | കോവിഡ് കാലത്ത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന 'കൊറോണാസോംനിയ' രോഗാവസ്ഥയെക്കുറിച്ച് അറിയാം
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് മഹാമാരി ജനങ്ങളുടെ മനസികാരോഗ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഉറക്കമില്ലായ്മ, വിഷാദം എന്നിവയുൾപ്പെടെ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. കൊറോണ കാരണമുള്ള ഉറക്കമില്ലായ്മയെ 'കൊറോണാസോംനിയ' എന്നാണ് വിളിക്കുന്നത്. മാറുന്ന ജീവിതശൈലി ഈ അവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും.

'കൊറോണാസോംനിയ' ബാധിച്ചിരിക്കുന്നവരിൽ അധികവും സ്ത്രീകളാണെന്നാണ് കണ്ടെത്തൽ. കോവിഡ് മുന്നണി പോരാളികൾ, കോവിഡ് -19 രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ, വിദ്യാർത്ഥികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്. 'കൊറോണാസോംനിയ' എന്ന രോഗാവസ്ഥയെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

കൊറോണാസോംനിയയുടെ ലക്ഷണങ്ങളും കാരണങ്ങളും
കൊറോണാസോംനിയയുടെ ലക്ഷണങ്ങൾ ഉറക്കമില്ലായ്മയോട് സാമ്യമുള്ളവയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉറങ്ങാൻ ബുദ്ധിമുട്ട്
തലവേദന
ഉത്കണ്ഠ
അർദ്ധരാത്രിയിൽ എഴുന്നേൽക്കുക
വിശ്രമിക്കാൻ സാധിക്കാതിരിക്കുക
ക്ഷീണം
സമ്മർദ്ദം
ദേഷ്യം
ഏകാഗ്രത കുറവ്
പെട്ടെന്നുള്ള മൂഡ് മാറൽ

കൊറോണാസോംനിയയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില കാരണങ്ങൾ താഴെ പറയുന്നവയാണ്.

മാറുന്ന ജീവിതശൈലി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും വീട്ടിൽ ഇരുന്നുള്ള ജോലിയും ഓൺലൈൻ ക്ലാസുകളുമെല്ലാം ആളുകളുടെ ജീവിത രീതിയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇത് അവരുടെ മാനസിക നിലയെ താളം തെറ്റിക്കുകയും ഉറക്ക കുറവിന് കാരണമാകുകയും ചെയ്യുന്നു.

സമ്മർദ്ദം

കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ട് കാരണം പെട്ടെന്നുള്ള ജീവിതശൈലി മാറ്റം ആളുകളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർത്ഥികളെ വളരെയധികം ബാധിക്കുന്നുണ്ട്. വീ‍ട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകളും ഏറെ സമ്മ‍ർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. ആരോ​ഗ്യ പ്രവ‍ർത്തകരും ജോലി ഭാരത്താൽ ഏറെ സമ്മ‍ർദ്ദം അനുഭവിക്കുന്നുണ്ട്. ഇവയൊക്കെ ആളുകളുടെ മാനസിക സമ്മ‍ർദ്ദം വ‍ർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഡിജിറ്റൽ പ്ലാറ്റഫോം ഉപയോ​ഗം

ജോലിയ്ക്കും വിനോദങ്ങൾക്കുമായി ആളുകൾ കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ തുടങ്ങി. മഹാമാരി സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉപയോ​ഗത്തിൽ വ‍ർദ്ധവുണ്ടായി. ഇത് മുമ്പത്തേതിനേക്കാൾ ആളുകളുടെ സ്‌ക്രീൻ സമയം വർദ്ധിപ്പിച്ചു. ഇത് ഉറക്കത്തെയും വലിയ അളവിൽ ബാധിക്കുന്നുണ്ട്.

കൊറോണാസോംനിയയെ തടയുന്നതിനുള്ള ചില വഴികൾ
കൊറോണാസോംനിയയെ തടയാൻ സഹായിക്കുന്ന ചില ടിപ്പുകൾ പരിശോധിക്കാം.

കഫീൻ ഉപഭോഗം കുറയ്ക്കുക

കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ വൈകുന്നേരത്തെ കാപ്പി കുടി ഒഴിവാക്കുക. കാപ്പിയുടെ ഉപയോ​ഗം മൊത്തത്തിൽ കുറയ്ക്കുന്നതും നല്ലതാണ്.

സ്‌ക്രീൻ സമയം കുറയ്‌ക്കുക

എല്ലാ പ്രധാന പ്രവർത്തനങ്ങളും വിർച്വൽ മീഡിയത്തിലേക്ക് മാറുന്നതിനാൽ, സ്‌ക്രീൻ സമയം വെട്ടിക്കുറയ്‌ക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, സ്ക്രീൻ സമയം കഴിയുന്നിടത്തോളം കുറയ്ക്കാൻ ശ്രമിക്കുക. രാത്രിയിൽ പരമാവധി കുറഞ്ഞ ലൈറ്റിൽ മൊബൈൽ ഫോണുകളും മറ്റും ഉപയോ​ഗിക്കുക.

ദിനചര്യയിലെ ചില നിയന്ത്രണങ്ങൾ

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യ സമയക്ക് ഉറങ്ങുക, ജോലി ചെയ്യുക, ആരോഗ്യകരമായ വ്യായാമം എന്നിവ ഉൾപ്പെടുന്ന ഒരു ദിനചര്യ പാലിക്കാൻ പ്രത്യേകം ശ്രമിക്കുക. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും സമയം ക്രമീകരിക്കുന്നതിനും സഹായിക്കും.
Published by: user_57
First published: June 26, 2021, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories