നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • COVID 19 | നേരിടാൻ തയ്യാറായി ഇരിക്കണം; രോഗം വരും വർഷങ്ങളിലും ആവർത്തിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ

  COVID 19 | നേരിടാൻ തയ്യാറായി ഇരിക്കണം; രോഗം വരും വർഷങ്ങളിലും ആവർത്തിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ

  വരും വർഷങ്ങളിലും കോവിഡ് 19 ആവർത്തിക്കാമെന്ന് മുന്നറിയിപ്പ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വാഷിങ്ടൺ: വരും വർഷങ്ങളിലും കോവിഡ് 19 ആവർത്തിക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ശാസ്ത്രജ്ഞർ. വൈറസിനെ നേരിടാൻ വാക്സിനോ മറ്റ് പ്രതിരോധ മരുന്നോ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.

   ശീതകാലം അടുത്തുവരുന്ന തെക്കൻ അർദ്ധഗോളത്തിൽ വൈറസ് വേരൂന്നാൻ തുടങ്ങിയിട്ടുണ്ടെന്ന് യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് ഇതിന്റെ സൂചനയാണ്.

   You may also like:COVID 19| കശ്മീരിലും മഹാരാഷ്ട്രയിലും കോവിഡ് മരണം; ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 15 ആയി [NEWS]COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് [NEWS]വെന്റിലേറ്ററുകൾ നിർമിക്കാൻ റെയിൽവേ; കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കും [NEWS]

   രോഗബാധ ഇനിയും ആവർത്തിക്കുമെന്നാണ് അനുമാനിക്കേണ്ടത്. വൈറസിനെ ചെറുക്കുന്ന ഫലപ്രദമായ വാക്സിൻ എത്രയും വേഗം കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ, അടുത്ത തവണ ലോകത്തിന് കോവിഡിനെ നേരിടാൻ സാധിക്കുകയുള്ളൂ.

   നിലവിൽ ചൈനയിലും യുഎസിലുമാണ് വാക്സിൻ ഗവേഷണം നടക്കുന്നത്. ഇത് പൂർത്തിയാകൻ ഒന്നു മുതൽ രണ്ട് വർഷം വരെ എടുത്തേക്കാമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾ മലേറിയക്കും എച്ച്ഐവിക്കും നൽകുന്ന മരുന്നുകൾ ഉപയോഗിച്ചാണ് പല രാജ്യങ്ങളിലും ചികിത്സ നടക്കുന്നത്.

   ഇത്തവണ ലോകം കൊറോണയെ നേരിടുന്നതിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും മറ്റൊരു വൈറസ് ആക്രമണത്തെ നേരിടാൻ തയ്യാറാകേണ്ടത് അനിവാര്യമാണെന്നും NIH ൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ആന്റണി ഫ്യൂസി പറയുന്നു.

   First published:
   )}