കോവിഡ് ബാധിതരുടെ ശുക്ലത്തിലും കൊറോണാ സാന്നിധ്യം: കണ്ടെത്തൽ ചൈനീസ് ഡോക്ടർമാരുടേത്

ചൈനയിലെ ഷാങ്‌ക്യു മുനിസിപ്പൽ ആശുപത്രിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

News18 Malayalam | news18-malayalam
Updated: May 8, 2020, 7:37 AM IST
കോവിഡ് ബാധിതരുടെ ശുക്ലത്തിലും കൊറോണാ സാന്നിധ്യം: കണ്ടെത്തൽ ചൈനീസ് ഡോക്ടർമാരുടേത്
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: കോവിഡ് രോഗ ബാധിതരുടെ ശുക്ലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ഗവേഷകർ. അതേസമയം വൈറസ് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് പടരുമോയെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

ആശുപത്രിയിൽ കഴിയുന്ന 38 കോവിഡ് ബാധിതരിലാണ് ചൈന പഠനം നടത്തിയത്. ഇതിൽ ആറു പേരുടെ ശുക്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടുപേർ രോഗമുക്തരായെന്നും നാലുപേർ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You may also like:നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]
ചൈനയിലെ ഷാങ്‌ക്യു മുനിസിപ്പൽ ആശുപത്രി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് വ്യാഴാഴ്ച ജമാ നെറ്റ്‌വർക്ക് ഓപ്പണിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഈ വൈറസ് ബാധ എത്രകാലം നീണ്ടു നിൽക്കുമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് ഇത് പകരുമോയെന്നും വ്യക്തമല്ല.

ഫെർട്ടിലിറ്റി ആൻഡ് സ്റ്റെർലിറ്റി ജേണലിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കോവിഡ് ബാധിതരായ 34 ചൈനീസ് പുരുഷന്മാരുടെ പഠന ഫലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ റിപ്പോർട്ട്. യുഎസ്, ചൈനീസ് ഗവേഷകരും കോവിഡ് രോഗികളിൽ മൂന്ന് മാസത്തിനിടെ എട്ടുതവണകളായി നടത്തിയ പരിശോധനകളിൽ ശുക്ലത്തിൽ വൈറസിന്റെ അംശം കണ്ടെത്തിയിരുന്നില്ല.

രോഗബാധിതർ ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന സ്രവത്തിൽ നിന്നാണ് കോവിഡ് പ്രധാനമായും പടരുന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം രോഗികളുടെ രക്തം, മലം, കണ്ണുനീർ അല്ലെങ്കിൽ മറ്റ് ദ്രാവകം എന്നിവയിലും വൈറസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

രോഗമുക്തരായാലും 14 ദിവസം വരെ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്ടീവ് മെഡിസിനും വ്യക്തമാക്കിയിട്ടുണ്ട്.
First published: May 8, 2020, 7:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading