'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്'; രണ്ടാഴ്ചയ്ക്കിടെ കൗൺസിലിംഗ് നൽകിയത് 10,890 കുട്ടികൾക്ക്

കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് സംസ്ഥാന ആരോഗ്യവകുപ്പ് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പേരിൽ മാനസികാരോഗ്യ പദ്ധതി ആരംഭിച്ചത്.

News18 Malayalam | news18-malayalam
Updated: July 15, 2020, 8:57 AM IST
'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്'; രണ്ടാഴ്ചയ്ക്കിടെ കൗൺസിലിംഗ് നൽകിയത് 10,890 കുട്ടികൾക്ക്
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് സംസ്ഥാന ആരോഗ്യവകുപ്പ് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പേരിൽ മാനസികാരോഗ്യ പദ്ധതി ആരംഭിച്ചത്.
  • Share this:
സംസ്ഥാന സർക്കാരിന്‍റെ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതിയിലൂടെ രണ്ടാഴ്ചയ്ക്കിടെ പ്രയോജനം ലഭിച്ചത് 68,814 കുട്ടികൾക്ക്‌. ഇതിൽ 10,890 കുട്ടികൾക്ക് കൗൺസിലിംഗും നൽകിയിരുന്നു. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് സംസ്ഥാന ആരോഗ്യവകുപ്പ് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പേരിൽ മാനസികാരോഗ്യ പദ്ധതി ആരംഭിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും പഠനം സംബന്ധിച്ച അനിശ്ചിതത്വവുമെല്ലാം കുട്ടികളെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കുട്ടികളിലെ ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. സ്കൂളികളിലെ കൗൺസിലർമാർ ഫോൺ വഴിയാണ് കുട്ടികളുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇത്തരത്തിൽ 68,814 കുട്ടികളുമായി കൗൺസിലർമാർ സംസാരിച്ചു. ഇതിൽ 10,890 കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. 3084 പേർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.

പരീക്ഷഫലങ്ങളും തുടർപഠനത്തെക്കുറിച്ചുള്ള ആശങ്കയുമാണ് പല കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഏഴ് കുട്ടികളിൽ ആത്മഹത്യ പ്രവണത കണ്ടെത്തിയിരുന്നു. 51 കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. മാനസിക സമ്മർദ്ദത്തിന് പുറമെ ഉത്ക്കണ്ഠ, സ്വഭാവവൈകല്യം, ലഹരി ഉപയോഗം എന്നീ വിഷയങ്ങളിലും കൗണ്‍സിലിംഗ് നൽകിയിരുന്നു.
TRENDING:Chinese Apps Ban in India| ടിക് ടോക്ക് ഉൾപ്പടെയുള്ള കമ്പനികളോട് 77 ചോദ്യങ്ങൾ ചോദിച്ച് ഐടി മന്ത്രാലയം; മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം [NEWS]കോവിഡ് പരിശോധനയ്ക്കിടെ 'നേസൽ സ്വാബ് സ്റ്റിക്ക്' ഒടിഞ്ഞ് മൂക്കിൽ കുടുങ്ങി; സൗദി ബാലന് ദാരുണാന്ത്യം [NEWS] Gold Smuggling Case | മാരത്തോൺ ചോദ്യം ചെയ്യൽ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ കുടുങ്ങുമോ? [NEWS]
കോവിഡ്-ലോക്ക്ഡൗൺ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, വീട്ടിലെ പ്രശ്നങ്ങൾ, സ്കൂളുകൾ അടച്ചിടൽ എന്നിവയും കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സഹപാഠികളുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നത് കുട്ടികളിലെ മാനസിക സമ്മർദ്ദം ഒരു പരിധിവരെ ലഘൂകരിച്ചിരുന്നു. എന്നാൽ സ്കൂളുകൾ അടച്ചിരിക്കുന്നത് മൂലം കൂട്ടുകാരുമായി അകന്നു നിൽക്കുന്നതും സമ്മർദ്ദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനെയെല്ലാം ജീവിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ പദ്ധതി.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാടിസ്റ്റ് സന്നദ്ധപ്രവർത്തകർ, കൗണ്‍സിലർമാർ തുടങ്ങിയവരാണ് ഇതിനായി പ്രവർത്തിക്കുന്നത്.
Published by: Asha Sulfiker
First published: July 15, 2020, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading