ഗൗണും മാസ്കും ഗ്ലൗസും ധരിച്ച് മണിക്കൂറുകളോളം; ആരോഗ്യപ്രവർത്തകരിൽ ചർമ പ്രശ്നങ്ങൾ വർധിക്കുന്നു: ചൈനീസ് ഗവേഷകർ

ചൈനയിലെ 161 ആശുപത്രികളിലെ 4,308 ഓളം ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്.

News18 Malayalam | news18-malayalam
Updated: May 2, 2020, 9:39 AM IST
ഗൗണും മാസ്കും ഗ്ലൗസും ധരിച്ച് മണിക്കൂറുകളോളം; ആരോഗ്യപ്രവർത്തകരിൽ ചർമ പ്രശ്നങ്ങൾ വർധിക്കുന്നു: ചൈനീസ് ഗവേഷകർ
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാൻ ആരോഗ്യപ്രവർത്തകർ ധരിക്കുന്ന ഗൗണുകളും മാസ്കുകളും ഗുരതരമായ ചർമ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൈനീസ് ഗവേഷകർ. മാസ്ക്, ഗോഗൾസ്, മുഖാവരണം, ഗൗൺ, മാസ്ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് (personal protective equipment-PPE) ആരോഗ്യപ്രവർത്തകർ ധരിക്കുന്നത്.

ചൈനീസ് ഗവേഷകർ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

ചൈനയിലെ 161 ആശുപത്രികളിലെ 4,308 ഓളം ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. കോവിഡ് കാലത്ത് 8 മുതൽ 12 മണിക്കൂർ വരെയാണ് ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്. ഇത്രയും സമയം പിപിഇ യും ധരിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരിൽ 42.8 ശതമാനം പേരും ചർമ പ്രശ്നങ്ങൾ നേരിട്ടതായി പഠനത്തിൽ പറയുന്നു.

ഉപകരണങ്ങളുടെ സമ്മർദ്ദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകൾ, ചർമത്തിൽ ഈർപ്പം നിറഞ്ഞുണ്ടാകുന്ന ക്ഷതം, തൊലി അടർന്നു പോകുക തുടങ്ങി പ്രധാനമായും മൂന്ന് തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളാണ് പിപിഇയിലൂടെ ആരോഗ്യപ്രവർത്തകർ നേരിടുന്നത്.

മണിക്കൂറുകളോളം ഉപകരണങ്ങൾ ധരിക്കുന്നത് മൂലം ശരീരം അമിതമായി വിയർക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു.

BEST PERFORMING STORIES:തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ [NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ [NEWS]'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി [NEWS]

സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർക്കാണ് ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ ഉപകരണങ്ങൾ കാരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളിൽ വ്യത്യാസമുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

ആരോഗ്യ പ്രവർത്തകരിൽ മുഖത്ത് മൂക്കിന്റെ പാലം, കവിൾ, ചെവി, നെറ്റി എന്നിവിടങ്ങളിലാണ് കൂടുതലായും പരിക്കേൽക്കുന്നത്.

മാസ്കിന്റെ വള്ളികൾ ചെവിക്ക് കൂടുതൽ സമ്മർദ്ദം നൽകും. മുഖാവരണവും സർജിക്കൽ ക്യാപ്പും നെറ്റിയിൽ ഏറെ നേരം അമർന്നിരിക്കുന്നത് പരിക്കുണ്ടാക്കും. ഇത് ദിവസങ്ങളോളം തുടരുന്നതോടെ വലിയ പരിക്കുകളുണ്ടാകും.

സ്ത്രീകളേക്കാൾ കൂടുതൽ പ്രശ്നങ്ങൾ പുരുഷ ആരോഗ്യപ്രവർത്തകരിലുണ്ടാകാൻ കാരണം, പുരുഷന്മാർക്ക് വിയർപ്പ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നത് തന്നെ.
First published: May 2, 2020, 9:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading