• HOME
 • »
 • NEWS
 • »
 • life
 • »
 • Covid 19 | 'ഉത്കണ്ഠ' വിട്ടുമാറാതെ കോവിഡ് മുക്തര്‍; കൊറോണ വൈറസിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആശങ്ക വർദ്ധിക്കുന്നു

Covid 19 | 'ഉത്കണ്ഠ' വിട്ടുമാറാതെ കോവിഡ് മുക്തര്‍; കൊറോണ വൈറസിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആശങ്ക വർദ്ധിക്കുന്നു

കുട്ടികളിലും മുതിര്‍ന്നവരിലും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച്, ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ തങ്ങളുടെ കരിയറിനെ കുറിച്ചുള്ള ആശങ്കകള്‍ അലട്ടാൻ തുടങ്ങി.

 • Last Updated :
 • Share this:
  നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്ര കൊറോണയുടെ പിടിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളുടെ (new covid cases) എണ്ണം കുത്തനെ കുറഞ്ഞു. ആശുപത്രിയിലും തിരക്കുകൾ കുറഞ്ഞു വരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ കോവിഡ് കേസുകളുടെ കുറവ് വ്യക്തമാക്കുന്നുണ്ടെങ്കിലും കോവിഡ് ബാധിച്ച ആളുകളിൽ ഇന്നും ഭയം വിട്ടുമാറിയിട്ടില്ല. കോവിഡിനെ കുറിച്ചുള്ള ഭയം കാരണം ആളുകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരില്‍ ഇപ്പോഴും രോഗത്തെ കുറിച്ചുള്ള ഉത്കണ്ഠ (anxiety) നിലനില്‍ക്കുന്നുണ്ട്. രോഗമൊന്നുമില്ലെങ്കിലും നിരന്തരം ഉത്കണ്ഠയോടു കൂടി ജീവിക്കുന്നവരും ഒന്നിനും വേണ്ടിയല്ലാതെ വിഷമിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.

  കോവിഡിന്റെ ആദ്യ തരംഗത്തില്‍ (covid first wave) ആളുകള്‍ക്ക് അവരുടെ വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നിട്ടുണ്ട്. അത് അവരുടെ മാനസികാവസ്ഥയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, മഹാരാഷ്ട്ര സര്‍ക്കാരും ഗവണ്‍മെന്റ് സൈക്യാട്രിസ്റ്റ് അസോസിയേഷനും മറ്റ് ചില സംഘടനകളുടെ സഹായത്തോടെ ഒരു ഹെല്‍പ്പ് ലൈന്‍ (help line) ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാരും സ്‌പെഷ്യലിസ്റ്റുകളും വിദഗ്ധരുമാണ് ഈ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2.5 ലക്ഷം ഫോണ്‍ കോളുകളാണ് ഹെല്‍പ്പ് ലൈനിലേക്ക് എത്തിയത്.

  ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരായത് ആയിരക്കണക്കിന് ആളുകളുടെ മാനസികാരോഗ്യത്തെ ബാധിച്ചു. തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയവും അവരെ അലട്ടിയിരുന്നു. ജോലിയില്ലെങ്കില്‍ കുടുംബം എങ്ങനെ മുന്നോട്ട് പോകുമെന്ന ഭയവും അവരെ അലട്ടിയിരുന്നു. അങ്ങനെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യവുമായി അവര്‍ പൊരുത്തപ്പെടാന്‍ തുടങ്ങി.

  വീട്ടമ്മമാരെയും കോവിഡ് മഹാമാരി വെറുതെ വിട്ടില്ല. അവരുടെ മാനസികാരോഗ്യത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരുടെ ജോലിയെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുറിച്ച് അവര്‍ ആശങ്കാകുലരാണ്. അത് അവര്‍ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇത് അവരുടെ ആരോഗ്യത്തെയും വളരെയധികം ബാധിച്ചു. അവര്‍ പെട്ടെന്ന് പ്രകോപിതരാവുകയും പല പുതിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടാനും തുടങ്ങി.

  കുട്ടികളിലും മുതിര്‍ന്നവരിലും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച്, ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ തങ്ങളുടെ കരിയറിനെ കുറിച്ചുള്ള ആശങ്കകള്‍ അലട്ടാൻ തുടങ്ങി. ഓൺലൈൻ ഓഫ്ലൈൻ ക്ലാസുകൾക്കിടയിൽ മത്സര പരീക്ഷകളിലെ വിജയത്തെ കുറിച്ചും അവര്‍ ആശങ്കാകുലരാണ്.

  എന്നാല്‍, വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന മാനസികാവസ്ഥയാണ് മുതിര്‍ന്നവര്‍ക്ക് ഉള്ളത്. ക്രമേണ, അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാന്‍ തുടങ്ങി. എന്നാല്‍ ഇതും വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇന്റര്‍നെറ്റില്‍ കൊറോണ വൈറസിനെ കുറിച്ച് പ്രചരിക്കുന്ന ആശങ്കാജനകമായ വാര്‍ത്തകൾ അവരില്‍ ഭയം ഉണ്ടാകാന്‍ തുടങ്ങി. രോഗം ബാധിച്ചവർക്ക് ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഇന്നുമുണ്ട്. അതിനാല്‍, ഇപ്പോള്‍ തങ്ങളുടെ കൈവശമുള്ള സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ അവര്‍ വളരെയധികം ശ്രദ്ധാലുക്കളാണ്.
  Published by:Sarath Mohanan
  First published: