Covid19| കോവിഡിനോട് പോരാടാൻ സ്ത്രീകളെ സഹായിക്കുന്നത് സെക്സ് ഹോർമോണെന്ന് പഠനം

മുൻകാല പകർച്ചവ്യാധികളായ സാർസ്(SARS-CoV), മെര്‍സ് എന്നിവയിൽ നിന്നുള്ള പഠനങ്ങൾ പുതിയ കണ്ടെത്തലുകളുമായി സംയോജിപ്പിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 30, 2020, 8:50 AM IST
Covid19| കോവിഡിനോട് പോരാടാൻ സ്ത്രീകളെ സഹായിക്കുന്നത് സെക്സ് ഹോർമോണെന്ന് പഠനം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: കോവിഡ്19 സ്ത്രീകളെക്കാൾ ഏറ്റവുമധികം ബാധിക്കുന്നത് പുരുഷന്മാരിലാണെന്നും കോവിഡ് മരണനിരക്ക് പുരുഷന്മാരിലാണ് കൂടുതലെന്നും നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. കോവിഡ് സ്ത്രീകളെ അധികം ബാധിക്കാത്തതിനു കാരണം സ്ത്രീകളിലെ സെക്സ് ഹോർമോൺ ആയ ഈസ്ട്രജൻ ആണെന്നാണ് പുതിയ കണ്ടെത്തൽ.

ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കറന്റ് ഹൈപ്പര്‍ടെന്‍ഷന്‍ റിപ്പോര്‍ട്ട്സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്നത്.

മുൻകാല പകർച്ചവ്യാധികളായ സാർസ്(SARS-CoV), മെര്‍സ് എന്നിവയിൽ നിന്നുള്ള പഠനങ്ങൾ പുതിയ കണ്ടെത്തലുകളുമായി സംയോജിപ്പിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കൂടുതൽ ശക്തമായ ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധം കാരണം വിവിധതരം വൈറസ് അണുബാധകൾക്കെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ് സ്ത്രീകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ലൈംഗിക പ്രത്യുത്പാദന പ്രക്രിയകൾക്ക് സഹായിക്കുന്ന സ്ത്രീകളിലെ പ്രധാനഹോർമോണുകളാണ് ഈസ്ട്രൊജനും പ്രൊജസ്ട്രോണും. പുരുഷന്മാരുടെ ശരീരത്തിലും ഇവ ഉണ്ടെങ്കിലും അളവ് വളരെ കുറവായിരിക്കും.

ഈസ്ട്രജൻ രോഗപ്രതിരോധ സംവിധാനവുമായി വ്യത്യസ്ത രീതികളിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് രോഗപ്രതിരോധ കോശങ്ങളുടെ ഉൽ‌പാദനം, അണുബാധയോടുള്ള അവയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് സ്ത്രീകളെ കോവിഡിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

6,00,000 സ്ത്രീകളെ പഠനം വിശകലനം ചെയ്തു. ആർത്തവവിരാമത്തിന്റെ അവസ്ഥ, സംയോജിത ഓറൽ ഗർഭനിരോധന ഗുളികകളുടെയും (സിഒസിപി) എച്ച്ആർടിയുടെയും ഉപയോഗം, കോവിഡ് ലക്ഷണങ്ങൾ എന്നിവ ഗവേഷകർ പരിശോധിച്ചു.

മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ആർത്തവവിരാമം വന്ന സ്ത്രീകളിൽ, (പ്രത്യേകിച്ച് 45-50 വയസ്സിനിടയിൽ) മറ്റ് സ്ത്രീകളേക്കാൾ ഉയർന്ന പ്രവചിത കോവിഡ് -19 ന് സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി.



രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർ രോഗികൾക്ക് ഈസ്ട്രജൻ ചികിത്സ നൽകുന്നതായി നേരത്തെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Published by: Gowthamy GG
First published: August 30, 2020, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading