• HOME
 • »
 • NEWS
 • »
 • life
 • »
 • Covid 19 Vaccine | കോവിഡ് 19 വാക്സിൻ പ്രതിരോധിക്കുന്നത് കൊറോണ വൈറസിനെ മാത്രമല്ല; ഈ രോഗങ്ങൾക്കെതിരെയും പ്രവർത്തിക്കും

Covid 19 Vaccine | കോവിഡ് 19 വാക്സിൻ പ്രതിരോധിക്കുന്നത് കൊറോണ വൈറസിനെ മാത്രമല്ല; ഈ രോഗങ്ങൾക്കെതിരെയും പ്രവർത്തിക്കും

പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതുവരെ രോഗം ബാധിച്ചവരിൽ ആർക്കും തീവ്രമായ രോഗാവസ്ഥ ഉണ്ടായിട്ടില്ല

 • Last Updated :
 • Share this:
  ലോകമെമ്പാടും കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കെയാണ് പുതിയ വേരിയന്റ് ആയ ഒമിക്രോൺ (Omicron) വ്യാപനത്തെ തുടർന്ന് ലോകം വീണ്ടും ഒരു അടച്ചിടലിന്റെ വക്കത്ത് എത്തിയിരിക്കുന്നത്. അതിവേഗ വ്യാപനമാണ് ഒമിക്രോണിനെ കൂടുതൽ അപകടകാരിയിക്കുന്നത്.

  ഈ സാഹചര്യത്തിൽ കോവിഡിന്റെ ഒന്നാം തരംഗ സമയത്തെയും രണ്ടാം തരംഗ സമയത്തെയും അപേക്ഷിച്ച് ഇരട്ടി ശ്രദ്ധ ആവശ്യമായ നിർണായക ഘട്ടത്തിലാണ് നാമെല്ലാമുള്ളത്.

  പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതുവരെ രോഗം ബാധിച്ചവരിൽ ആർക്കും തീവ്രമായ രോഗാവസ്ഥ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. കടുത്ത ക്ഷീണം, ചെറിയ തോതിലുള്ള ശരീര വേദന, ചുമ, തൊണ്ടയിൽ അസ്വസ്ഥതകൾ എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങൾ (Symptoms). ഒമിക്രോണിന്റെ ഭാഗമായി കടുത്ത പനി രോഗബാധിതരിൽ ചിലർക്ക് മാത്രമാണ് അനുഭവപ്പെടുന്നത്.

  ഇതേ രോഗ ലക്ഷണങ്ങൾ തന്നെയാണ് മുൻപ് ഈ സീസണിൽ ജലദോഷം ബാധിക്കപ്പെട്ടവരിലും കാണപ്പെട്ടിരുന്നത്. തണുപ്പ് കാലാവസ്ഥയിൽ പനിയും തലവേദനയും ചുമയും ഉണ്ടാകാറുണ്ടായിരുന്ന ആളുകളിൽ ഇത്തവണ അവ ഉണ്ടായില്ലെന്നും പനിയോ ചുമയോ വന്നാൽ തന്നെ അത് മുൻപത്തെ പോലെ രൂക്ഷമായ സാഹചര്യത്തിലേക്ക് പോകാതെ വളരെ നേരിയ രീതിയിൽ മാത്രമാണ് വന്നു പോയതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധമാണ് ഇത്തരത്തിൽ മെച്ചപ്പെട്ടത്.

  തണുപ്പ് കാലത്തുണ്ടാകുന്ന സാധാരണ ചുമ, ജലദോഷം അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇൻഫ്ലുവൻസ ഫ്ലൂ വൈറസ് മാത്രമല്ല അതിന്റെ ഉത്തരവാദിയെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ മോളിക്യുലർ ബയോളജി വിഭാഗം മേധാവി പ്രൊഫസർ സുനിത് കുമാർ സിംഗ് ന്യൂസ് 18നോട് പറഞ്ഞു.

  NL-63, 229-e എന്നീ രണ്ട് തരം ആൽഫ കൊറോണ വൈറസ്, OC-43 (OC-43), HKU-1 എന്നിങ്ങനെ രണ്ട് ഇനത്തിലുള്ള ബീറ്റ കൊറോണ വൈറസ്, HKU-1 എന്നിവ വളരെക്കാലമായി ജനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഡോക്ടർ സുനിത് കൂട്ടിച്ചേർത്തു.

  Menstruation | ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾക്ക് എങ്ങനെ പരിഹാരം കാണാം? ആർത്തവത്തിന് മുൻപും ശേഷവും ശീലമാക്കേണ്ട ഭക്ഷണങ്ങൾ

  കോവിഡ് പ്രതിരോധ വാക്‌സിനേഷൻ എടുത്തവരോ വൈറസ് ബാധിച്ചവരോ ആയ വ്യക്തികളുടെ ശരീരത്തിൽ ആന്റിബോഡികൾ സാധാരണ ആന്റിബോഡികളുമായി ക്രോസ് റിയാക്‌റ്റുചെയ്യുകയും ഇത് ജലദോഷത്തിന്റെ ലക്ഷണങ്ങൾക്ക് കാരണമായ വൈറസിനെ തടയാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡോക്ടർ സുനിത് വ്യക്തമാക്കുന്നു. മാത്രമല്ല ആൽഫ കൊറോണ വൈറസുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്.

  Immunity Booster Drinks | രോഗപ്രതിരോധം വർദ്ധിപ്പിക്കാനും ഒമിക്രോണിനെ തടയാനും സഹായിക്കുന്ന പാനീയങ്ങൾ

  ഈ അവസരങ്ങളിലും ഇൻഫ്ലുവൻസ പനി മൂലമുണ്ടാകുന്ന ജലദോഷത്തിന്റെ അതേ ലക്ഷണങ്ങളാണ് പ്രകടമാക്കുക. എന്നാൽ അവ ചിലപ്പോൾ ഒമിക്രോൺ വേരിയന്റിന്റെ ലക്ഷണങ്ങളാകാം. അതിനാൽ ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ RTPCR ടെസ്റ്റ് നടത്തേണ്ടത് വളരെ പ്രധാനമാണ്. പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആണെങ്കിൽ ഡോക്ടർ നിർദ്ദേശിച്ച ക്വാറന്റൈൻ നടപടികൾ സ്വീകരിക്കുകയും വേണം.
  Published by:Jayashankar AV
  First published: