• HOME
 • »
 • NEWS
 • »
 • life
 • »
 • Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനം

Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനം

ഉത്കണ്ഠാരോഗമുള്ളവർക്ക് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഉത്കണ്ഠ അനുഭവപ്പെടും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ശാരീരിക ക്ഷേമം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും (Mental Health). എന്നാല്‍ അവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണോ? മാനസികവും ശാരീരികവുമായ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗോഥെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ (University of Gothenburg) നടത്തിയ ഒരു പഠനത്തിലെ (Study) കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉത്കണ്ഠയുടെ (anxiety) ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് ജേണല്‍ ഓഫ് അഫക്ടീവ് ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

  ഗോഥെന്‍ബര്‍ഗിലെയും ഹോളണ്ട് കൗണ്ടിയുടെ വടക്കന്‍ ഭാഗത്തെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത, ആങ്‌സൈറ്റി സിൻഡ്രോം (Anxiety Syndrome) ബാധിച്ച 286 രോഗികളില്‍ (Patients) നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഈ രോഗികളില്‍ 50 ശതമാനം പേരും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ജീവിച്ചവരാണ്. 70% സ്ത്രീകളുള്ള ഗ്രൂപ്പിലുള്ളവരുടെ ശരാശരി പ്രായം 39 വയസ്സായിരുന്നു.

  പഠനത്തില്‍ പങ്കെടുക്കുന്നവരെ ഗ്രൂപ്പുകളായി തിരിച്ച് 12 ആഴ്ചത്തേക്ക് മിതമായതോ കഠിനമായതോ ആയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാൻ ആവശ്യപ്പെട്ടു. ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഈ സെഷന്‍ സഹായിച്ചതായി ഫലങ്ങള്‍ കാണിച്ചു. ചികിത്സാ ഗ്രൂപ്പില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരുടെയും ഉത്കണ്ഠയുടെ തീവ്രത കുറഞ്ഞതായും പഠനം പറയുന്നു.

  താരതമ്യേന കുറഞ്ഞ തീവ്രതയില്‍ വ്യായാമം ചെയ്തവരുടെ കാര്യത്തില്‍, ഉത്കണ്ഠ സംബന്ധിച്ച ലക്ഷണങ്ങളിൽ പുരോഗതി ഉണ്ടായി. അവരിൽ ഈ പുരോഗതിയെ സൂചിപ്പിക്കുന്ന അനുബന്ധ ഘടകം 3.62 ആയി ഉയർന്നു. ഉയര്‍ന്ന തീവ്രതയില്‍ വ്യായാമം ചെയ്യുന്നവരുടെ അനുബന്ധ ഘടകം 4.88 ആയും ഉയർന്നു. പഠനത്തിൽ പങ്കെടുത്തവര്‍ക്ക് അവരുടെ ഗ്രൂപ്പിലെ മറ്റ് വ്യക്തികള്‍ പിന്തുടർന്നശാരീരിക വ്യായാമത്തെക്കുറിച്ചോ കൗണ്‍സിലിംഗിനെക്കുറിച്ചോ യാതൊരു അറിവുമില്ലായിരുന്നു.  കൂടുതല്‍ തീവ്രമായി വ്യായാമം ചെയ്ത രോഗികള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ സഹല്‍ഗ്രെന്‍സ്‌ക അക്കാദമിയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും പഠനത്തിന്റെ പ്രധാന രചയിതാവുമായ മാലിന്‍ ഹെന്റിക്‌സണ്‍ പറഞ്ഞു. മുന്‍ പഠനങ്ങള്‍ വിഷാദരോഗത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍, ഉത്കണ്ഠയുടെ കാര്യത്തില്‍ വ്യായാമത്തിന്റെ പോസിറ്റീവ് വശങ്ങള്‍ കണ്ടെത്തുന്ന ആദ്യത്തെ പഠനമാണിത്.

  ഉത്കണ്ഠാരോഗമുള്ളവർക്ക് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഉത്കണ്ഠ അനുഭവപ്പെടും. നിത്യജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഉത്കണ്ഠയുടെ കാരണമായിരിക്കും. എപ്പോഴും മുള്‍മുനയില്‍ നില്‍ക്കുന്ന അസ്വസ്ഥമായ ജീവിതം. ഓരോ നിമിഷത്തിലും തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ എന്തെങ്കിലും ദോഷകരമായി സംഭവിക്കുമെന്ന ഭയം ഈ രോഗികളെ അലട്ടിക്കൊണ്ടിരിക്കും. സ്വന്തം ജീവിതത്തെയും കഴിവുകളെയും മോഹങ്ങളെയും താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആവിഷ്‌കരിക്കാനും സാക്ഷാത്കരിക്കാനും ഉത്കണ്ഠ ഒരു തടസ്സമായിത്തീരുന്ന അവസ്ഥ. വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണിതെങ്കിലും ആളുകള്‍ ചികിത്സിക്കാൻ കഴിയുന്നഒന്നായി ഇതിനെ പലപ്പോഴും കാണാറില്ല.

  Summary: The findings of a recent study conducted by the University of Gothenburg suggests that mental and physical health were interrelated
  Published by:user_57
  First published: