• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈ​ന്ത​പ്പ​ഴം കഴിക്കാം രോഗത്തെ പ്രതിരോധിക്കാം

gopika.gs | news18
Updated: April 2, 2018, 9:49 PM IST
ഈ​ന്ത​പ്പ​ഴം കഴിക്കാം രോഗത്തെ പ്രതിരോധിക്കാം
gopika.gs | news18
Updated: April 2, 2018, 9:49 PM IST
പണ്ടുകാലത്ത് അറേബ്യൻ രാജ്യങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന പഴങ്ങളില്‍ ഒന്നായിരുന്നു ഈന്തപ്പഴം. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണിത്. ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ പ്രസിദ്ധമായതോടെ ഈ പഴത്തിനുള്ള ഡിമാൻഡും കൂടി. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് ഈന്തപ്പഴം. ഭക്ഷണത്തിനുശേഷം ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോധശേ​ഷി വര്‍​ദ്ധി​പ്പി​ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു.

വൈ​റ്റ​മിന്‍ എ ധാരാളമായി അ​ടങ്ങി​യി​ട്ടുള്ളതിനാൽ നി​ശാ​ന്ധ​ത പോലുള്ള രേഗങ്ങളെ ചെറുക്കാൻ ഇവ സഹായിക്കുന്നു. ശരീരത്തില്‍ രക്തയോട്ടം വർധിപ്പിക്കാനും രക്ത ശുദ്ധീകരണത്തിനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ആർത്തവ സംബന്ധമായ രോഗങ്ങള്‍ക്കു ഉചിതമാണ് ഈന്തപ്പഴം.

ഗര്‍​ഭി​ണി​കള്‍ ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഹീ​മോ​ഗ്ലോ​ബി​ന്‍റെ തോ​ത് ഉ​യര്‍​ത്താന്‍ നല്ലതാണ്. ഗർഭസ്ഥശിശുവിന്റെ വ​ളര്‍​ച്ച​യ്ക്ക് ആവ​ശ്യഘ​ട​ക​ങ്ങ​ളായ അ​യണ്‍, മാം​ഗ​നീ​സ്, സെ​ലേ​നി​യം, കാ​ത്സ്യം, ഫോ​സ്ഫ​റ​സ് എ​ന്നിവ ഈ​ന്ത​പ്പ​ഴ​ത്തില്‍ അ​ട​ങ്ങി​യി​രിക്കുന്നു. കാ​ത്സ്യം ​അട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ സ​ന്ധി​വേ​ദ​ന​യ്ക്കും എ​ല്ല് തേ​യ്മാ​ന​ത്തിനും പ​രി​ഹാരമാണ് ഈന്തപ്പഴം. സ്ത്രീ​കള്‍ ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഓ​സ്റ്റി​യോ​പെ​റോ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ ചെറുക്കാൻ സ​ഹാ​യി​ക്കും.

പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ഈ​ന്ത​പ്പ​ഴം ഉ​ത്ത​മ​മാ​ണ്. കൊ​ള​സ്​ട്രോള്‍ തീരെ കുറവായതു കാരണം ഈ​ന്ത​പ്പ​ഴം ഹൃ​ദ​യാ​രോ​ഗ്യത്തിനും നല്ലതാണ്. ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കാന്‍ അ​ത്യു​ത്ത​മ​മാ​ണ്. പാ​ലി​നൊ​പ്പം ക​ഴി​ക്കു​ന്ന​ത് ദ​ഹ​ന​സം​ന്ധ​മായ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളെയും പ​രി​ഹ​രി​ക്കും. ​ഈ​ന്ത​പ്പ​ഴ​ത്തില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ഫ്ര​ക്ടോ​സും ഗ്ലൂ​ക്കോ​സും ശ​രീ​ര​ത്തി​നു വേണ്ടത്ര ഊര്‍​ജ്ജം നല്‍​കു​ന്നു. കൂടാതെ ചര്‍​മ്മ​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്താനും കഴിവുള്ളവയാണ് ഇന്തപ്പഴം.​​
First published: March 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍