ശരീര ഭാരം പെട്ടെന്ന് കൂടി; കടുത്ത വയറു വേദനയും: 52കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള മുഴ

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രോഗിയായ സ്ത്രീക്ക് 106 കിലോ തൂക്കം വര്‍ധിച്ചിരുന്നു. കൂടാതെ ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളും അടിവയറ്റില്‍ കഠിനമായ വേദന വേദനയും അനുഭവപ്പെട്ടു.

News18 Malayalam | news18-malayalam
Updated: August 22, 2020, 8:25 PM IST
ശരീര ഭാരം പെട്ടെന്ന് കൂടി; കടുത്ത വയറു വേദനയും: 52കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള മുഴ
Representational image. (Photo courtesy: AFP)
  • Share this:
ന്യൂഡൽഹി: ശരീര ഭാരം പെട്ടെന്ന് വർധിക്കുക, അടിവയറ്റിൽ കഠിനമായ വേദന, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 50 കിലോ ഭാരമുള്ള മുഴ. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മൂന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ഓഗസ്റ്റ് 18നാണ് ശസ്ത്രക്രിയ നടന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രോഗിയായ സ്ത്രീക്ക് 106 കിലോ തൂക്കം വര്‍ധിച്ചിരുന്നു. കൂടാതെ ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളും അടിവയറ്റില്‍ കഠിനമായ വേദന വേദനയും അനുഭവപ്പെട്ടു. നടക്കുന്നതിലും ഉറങ്ങുന്നതിലും ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീമന്‍ മുഴ കണ്ടെത്തിയതെന്ന് ആശുപത്രി അറിയിച്ചു.

പരിശോധനയിലാണ് വലിയ മുഴ അണ്ഡാശയത്തില്‍ കണ്ടെത്തിയത്. മുഴ വളര്‍ന്നതിനാല്‍ രോഗിക്ക് ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടും വയറില്‍ കഠിനമായ വേദനയും ഉണ്ടായിരുന്നു. ഹീമോഗ്ലീബിന്റെ തോത് 6 ആയി കുറഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു.

30 വര്‍ത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇതുവരെ ഇത്തരമൊരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നാണ് ഡോ. അരുൺ പറഞ്ഞത്. 2017ല്‍ 34 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തതായിരുന്നു ഇതുവരെയുള്ള കൂടിയ കേസ്. അതിനാല്‍ തന്നെ ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു- അദ്ദേഹം പറഞ്ഞു.



ശസ്ത്ര ക്രിയയ്ക്ക് ശേഷം രോഗിയുടെ തൂക്കം 56 ആയി കുറഞ്ഞു. അവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെ ഇവരെ ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
Published by: Gowthamy GG
First published: August 22, 2020, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading