നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Dementia | എന്താണ് ഡിമെൻഷ്യ? മറവിരോഗവുമായി ബന്ധപ്പെട്ട ഏഴ് മിഥ്യാധാരണകള്‍

  Dementia | എന്താണ് ഡിമെൻഷ്യ? മറവിരോഗവുമായി ബന്ധപ്പെട്ട ഏഴ് മിഥ്യാധാരണകള്‍

  ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Share this:
   ഡിമെന്‍ഷ്യ (Dementia) അഥവാ മറവിരോഗത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് ഇത് ഒരു പ്രത്യേക തരം രോഗമാണ് എന്നതാണ്. എന്നാല്‍ ഡിമെന്‍ഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ് (Condition). ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

   ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ (Medical Professionals) ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വാക്ക് ഓര്‍ത്തെടുക്കാന്‍ പാടുപെടുക, പരിചയക്കാരന്റെ പേര് മറക്കുക, സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, കാറിന്റെ താക്കോൽ പോലുള്ള വസ്തുക്കൾ പലപ്പോഴും തെറ്റായ സ്ഥാനത്ത്വെയ്ക്കുക തുടങ്ങിയവ മറവി രോഗം ഉള്ള ആളുകള്‍ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ്.

   മറവി രോഗം അല്‍ഷിമേഴ്‌സ് രോഗത്തിന് സമാനമാണ് എന്നതാണ് രോഗത്തെ കുറിച്ചുള്ള മറ്റൊരു മിഥ്യാധാരണ. മെഡിക്കല്‍ ന്യൂസ് ടുഡേ പ്രകാരം, ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അല്‍ഷിമേഴ്സ് രോഗം. എന്നാല്‍ പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്‌സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതിൽപ്പെടുന്നു. പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയിൽ വാര്‍ദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം.

   മറവിരോഗവുമായി ബന്ധപ്പെട്ട ചില പ്രധാന മിഥ്യാധാരണകള്‍ ഇതാ:

   1. പ്രായമായെന്ന് കരുതി നിങ്ങള്‍ക്ക് മറവിരോഗം വരണമെന്നില്ല. കാരണം മറവിവാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമല്ല.
   2. ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നത് കൊണ്ട് നിങ്ങള്‍ക്ക് മറവിരോഗം ഉണ്ടെന്നല്ല അര്‍ത്ഥമാക്കുന്നത്. ഓർമക്കുറവ് വാര്‍ദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടായേക്കാം. എന്നാൽ മറവിരോഗം വ്യത്യസ്തമാണ്.
   3. മറവിരോഗം എല്ലായ്‌പ്പോഴും പ്രായമായവരെ ബാധിക്കില്ല. ചിലപ്പോള്‍ റിട്ടയര്‍മെന്റ് പ്രായത്തിന് താഴെയുള്ള ആളുകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാം, ഇതിനെ യംഗ്-ഓണ്‍സെറ്റ് ഡിമെന്‍ഷ്യ എന്ന് വിളിക്കുന്നു.
   4. മറവിരോഗം ബാധിച്ച ആളുകള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കരുതുന്നത് തെറ്റാണ്. പലപ്പോഴും ഈ അവസ്ഥയുള്ള ആളുകള്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കും. എന്നാല്‍, അത് ഓരോ വ്യക്തിയിലും മറവിരോഗത്തിന്റെ അനുഭവം വ്യത്യസ്തമായിരിക്കും.
   5. കുടുംബപരമോ ജനിതകപരമോ ആയ കാരണങ്ങളാല്‍ മറവിരോഗം ഉണ്ടാകില്ല. എന്നാല്‍ ഒരു വ്യക്തിക്ക് അവരുടെ കുടുംബാംഗങ്ങളുടെ ജനിതകഘടങ്ങൾ മൂലംമറവിരോഗം ഉണ്ടാകാൻ നേരിയ സാധ്യതയുണ്ട്.
   6. പുകവലി മറവിരോഗത്തിന്റെ കാര്യത്തിൽ ഒരു പ്രധാന റിസ്ക് ഫാക്റ്ററാണ്. പക്ഷേ പുകവലി ഈ അവസ്ഥയ്ക്ക് നേരിട്ട് കാരണമാകില്ല.
   7. അലുമിനിയം മറവിരോഗത്തിന് കാരണമാകില്ല.
   Published by:Karthika M
   First published: