കേക്ക് വിപണിയിലെ വ്യാജന് പിടിവീഴും; 'ഓപ്പറേഷന്‍ രുചി'യുമായി ആരോഗ്യവകുപ്പ്

കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ആരോഗ്യവകുപ്പ് ഓപ്പറേഷന്‍ രുചി പദ്ധതി നടപ്പാക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 14, 2019, 7:07 AM IST
കേക്ക് വിപണിയിലെ വ്യാജന് പിടിവീഴും; 'ഓപ്പറേഷന്‍ രുചി'യുമായി ആരോഗ്യവകുപ്പ്
cake
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകൾ വിറ്റാൽ പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ആരോഗ്യവകുപ്പ് ഓപ്പറേഷന്‍ രുചി പദ്ധതി നടപ്പാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവല്‍സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ പരിശോധിക്കുന്നതാണ്. ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.

കേക്കുകളിലും മറ്റ് മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്നതും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചത്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നതും ഇവ ചേര്‍ത്ത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരീക്ഷിക്കുന്നതാണ്. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ

ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരിലോ foodsafetykerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം

ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഫോണ്‍ നമ്പരുകളിലും വിളിച്ച് പരാതി പറയാം

തിരുവനന്തപുരം 8943346181
കൊല്ലം 8943346182
പത്തനംതിട്ട 8943346183
ആലപ്പുഴ 8943346184
കോട്ടയം 8943346185
ഇടുക്കി 8943346186
എറണാകുളം 8943346187
തൃശൂര്‍ 8943346188
പാലക്കാട് 8943346189
മലപ്പുറം 8943346190
കോഴിക്കോട് 8943346191
വയനാട് 8943346192
കണ്ണൂര്‍ 8943346193
കാസര്‍ഗോഡ് 8943346194
Published by: Anuraj GR
First published: December 14, 2019, 7:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading