റെറ്റിനയുടെ (Retina) രക്തക്കുഴലുകള്‍ തകരാറിലാകുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് റെറ്റിനോപ്പതി (Retinopathy). ടൈപ്പ് 1 പ്രമേഹമോ ടൈപ്പ് 2 പ്രമോഹമോ ഉള്ള രോഗികളില്‍ ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. നോണ്‍-പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (NDPR), പ്രൊലിഫെറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (PDR) എന്നിങ്ങനെ രണ്ട് തരത്തിലുള്ള റെറ്റിനോപ്പതി ഉണ്ട്.
ഡയബറ്റിക് റെറ്റിനോപ്പതി (Diabetic Retinopathy) കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് കാഴ്ച മങ്ങള്‍, കാഴ്ച നഷ്ടപ്പെടല്‍ അല്ലെങ്കില്‍ സ്ഥിരമായ അന്ധത എന്നിവയിലേക്ക് നയിച്ചേക്കും. രക്തത്തിൽ അനിയന്ത്രിതമായ അളവിൽ പഞ്ചസാര ഉണ്ടാകുന്നത് കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്നു. ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളിലെ കോശങ്ങളെ നശിപ്പിക്കാം. പ്രമേഹം അനിയന്ത്രിതമായാല്‍ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും പക്ഷാഘാതം, വൃക്ക തകരാറുകള്‍, അന്ധത, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്‌തേക്കാം. ഏത് പ്രായക്കാര്‍ക്കും പിടിപ്പെടാവുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി.
Also Read-
Appendicitis | അപ്പെന്‍ഡിസൈറ്റിസ്: ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത രോഗലക്ഷണങ്ങൾനിങ്ങളുടെ കാഴ്ചയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം. റെറ്റിനോപ്പതിയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
- കാഴ്ച മങ്ങല്‍: ഒരു വസ്തുവിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ കാണാന്‍ കഴിയാത്തത് റെറ്റിനോപ്പതിയുടെ ലക്ഷണമാകാം.
- ദൂരെയുള്ള വസ്തുക്കള്‍ കാണുന്നതിനോ വായിക്കുന്നതിനോ പ്രശ്നം: റെറ്റിനോപ്പതി നിങ്ങളുടെ കണ്ണിന് ആയാസമുണ്ടാക്കുന്നു, കാരണം ചെറിയ അക്ഷരങ്ങള്‍ വായിക്കാനോ ദൂരെയുള്ള ഏതെങ്കിലും വസ്തു കാണാനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.
Also read-
Itchy Beard | താടിരോമങ്ങൾ കാരണം ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ? ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ- വര്‍ണ്ണാന്ധത അല്ലെങ്കില്‍ മങ്ങിയ നിറങ്ങള്‍ കാണുന്നത്: വര്‍ണ്ണാന്ധത ജനിതകമായും ഉണ്ടാകാം. എന്നാല്‍ നിങ്ങള്‍ ശരിയായി കണ്ടിരുന്ന ചില നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റെറ്റിനോപ്പതിയുടെ ഭാഗമായ വര്‍ണ്ണാന്ധതയായിരിക്കാം കാരണം.
- ഐ ഫ്ലോട്ടറുകൾ: ഇരുണ്ടതോ ചാരനിറത്തിലുള്ളതോ ആയ പാടുകള്‍, ചരടുകളോ ചിലന്തിവലകളോ പോലുള്ള രൂപങ്ങളോ നിഴല്‍ പോലെ നീങ്ങുന്നതായി കാണുന്ന അവസ്ഥ.
- കാഴ്ച നഷ്ടം: റെറ്റിനോപ്പതി രോഗിയായിരിക്കുന്നതിന്റെ ഏറ്റവും മോശം ഫലങ്ങളിലൊന്ന് കാഴ്ച നഷ്ടപ്പെടുന്നു എന്നതാണ്.
Also read-
Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാനിങ്ങള്ക്ക് ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു നേത്രരോഗവിദഗ്ധനെ സമീപിക്കണം. ഈ രോഗം റെറ്റിനോപ്പതിയാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. കാഴ്ചശക്തി, കണ്ണിലെ പേശികളുടെ പ്രവര്‍ത്തനം, പെരിഫറല്‍ കാഴ്ച, ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ എന്നിവ പരിശോധിക്കും. ഈ രോഗനിര്‍ണയത്തിലൂടെ റെറ്റിന വീക്കം, കണ്ണിലെ രക്തസ്രാവം, പുതിയ രക്തക്കുഴലുകളുടെ വളര്‍ച്ച, അല്ലെങ്കില്‍ രക്തക്കുഴലുകളുടെ അസ്വാഭാവികത എന്നിവ ഡോക്ടര്‍ പരിശോധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.