നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vitamin D Deficiency | സൺസ്‌ക്രീനിന്റെ ഉപയോഗം വൈറ്റമിൻ ഡിയുടെ കുറവിന് കാരണമാകുമോ?

  Vitamin D Deficiency | സൺസ്‌ക്രീനിന്റെ ഉപയോഗം വൈറ്റമിൻ ഡിയുടെ കുറവിന് കാരണമാകുമോ?

  ചർമ്മ വിദഗ്ധരും ഡോക്ടർമാരും വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടണമെന്ന് ശുപാർശ ചെയ്യാറുമുണ്ട്.

  (Image: Shutterstock)

  (Image: Shutterstock)

  • Share this:
   സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താത്തവർ വളരെ കുറവാണ്. ചർമ്മത്തിന്റെ തിളക്കവും ഭംഗിയും നിലനിർത്താൻ ധാരാളം പണം ചെലവഴിക്കുന്ന ഒരുപാട് പേരുണ്ട്. മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് സൺ സ്ക്രീൻ. സൂര്യപ്രകാശത്തിന്റെ അപകടകരമായ രശ്മികൾ ശരീരത്തിലേൽക്കാതിരിക്കാനും സൺസ്‌ക്രീമുകൾ (sunscreen) പുരട്ടുന്നവരാണ് മിക്കവരും. മാത്രമല്ല ചർമ്മ വിദഗ്ധരും ഡോക്ടർമാരും വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടണമെന്ന് ശുപാർശ ചെയ്യാറുമുണ്ട്. കാരണം ദോഷകരമായ അൾട്രാ വയലറ്റ് കിരണങ്ങളിൽ (ultra-violet radiations) നിന്ന് ചർമ്മത്തെ സംരക്ഷിക്കാനാണ് അങ്ങനെ ചെയ്യുന്നത്.

   ഇപ്പോൾ, ടെലിവിഷൻ, മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ് മുതലായവയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഹാനികരമായ ബ്ലൂ ലൈറ്റിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ വീടിനുള്ളിൽ പോലും സൺസ്ക്രീൻ പുരട്ടാനും നിർദ്ദേശിക്കുന്നു. എന്നാൽ സൺസ്ക്രീനിന്റെ അമിത ഉപയോഗം കാരണം ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അപര്യാപ്തത ഉണ്ടാകാനുള്ള കൂടുതലാണെന്ന ആശങ്കകളും ഉയരുന്നുണ്ട്. ഭക്ഷണങ്ങളിൽ നിന്നും സൂര്യനിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ ഡി (vitamin D ) നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. അതിന്റെ കുറവ് പല രോഗങ്ങൾക്കും രോഗപ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകും. കൂടാതെ പേശികളുടെ ബലഹീനതയ്ക്കും ക്ഷീണത്തിനും വരെ കാരണമാകും. ഇങ്ങനെയുള്ള അവസരത്തിൽ കൃത്യമായ അളവിൽ സൂര്യപ്രകാശം നമുക്ക് ലഭിക്കുകയും എന്നാൽ സൂര്യപ്രകാശത്തിലെ ദോഷകരമായ രശ്മികൾ നമ്മുടെ ചർമ്മത്തെ ബാധിക്കാതെ നോക്കുകയും വേണം.

   ഡെർമറ്റോളജിസ്റ്റായ ഡോ. ഗുർവീൻ വാരായിച്ച് (Dr Gurveen Waraich), തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ പ്രശ്നത്തെക്കുറിച്ച് പറയുന്നുണ്ട്. ഗുർവീന്റെ അഭിപ്രായത്തിൽ, സൺസ്ക്രീനിലെ എസ്പിഎഫ് (SPF) ഉയർന്നതാണെങ്കിലും, സൂര്യന്റെ ചില അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെത്തുന്നുണ്ട്. സൺസ്‌ക്രീനിലെ എസ് പി എഫിന്റെ അളവ് എത്ര കൂടുതലാണെങ്കിലും ചർമ്മത്തിൽ സൂര്യ രശ്മിയിലെ യുവിബിയുടെ 2-7 ശതമാനം ലഭിക്കുന്നുണ്ട്. ശേഷം വീഡിയോയിൽ ഗുർവീൻ ഒരു സൺസ്‌ക്രീൻ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.

   5-10 മിനിറ്റ് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഡിഎൻഎയുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഡോക്ടർ പറയുന്നു. ഇത് ഭാവിയിൽ സ്കിൻ ക്യാൻസറിലേക്കും ചർമ്മത്തിന്റെ യുവത്വം നഷ്ട്ടപെടുന്നതിനും കാരണമാകും. മിക്ക ആളുകളും ശരീരത്തിൽ വേണ്ടത്ര അളവിൽ കൃത്യമായ സ്ഥലങ്ങളിൽ സൺസ്ക്രീനുകൾ പുരട്ടുന്നില്ലെന്നും ഡോക്ടർ പറയുന്നു.

   ഭക്ഷണക്രമത്തിലൂടെയും മറ്റും വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിലെത്തിക്കാമെന്നും എന്നാൽ സൺസ്ക്രീനിന് പകരം മറ്റൊന്നുമില്ലെന്നും ഡോക്ടർ പറയുന്നു. അതുകൊണ്ട് ചർമ്മത്തെ നശിപ്പിക്കുന്ന കാർസിനോജൻ, അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കാതെ സൺസ്ക്രീൻ ആവശ്യത്തിന് പുരട്ടുകയും ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ശരീരത്തിൽ എത്തിക്കാനുള്ള മറ്റ് മാർഗങ്ങൾ തേടണമെന്നും ഗുർവീൻ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}