നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Diabetic Distress | പ്രമേഹം മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അറിയാമോ? ഡയബറ്റിക് ഡിസ്ട്രസ് എങ്ങനെ പ്രതിരോധിക്കാൻ?

  Diabetic Distress | പ്രമേഹം മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അറിയാമോ? ഡയബറ്റിക് ഡിസ്ട്രസ് എങ്ങനെ പ്രതിരോധിക്കാൻ?

  പ്രമേഹം മൂലം ഹൃദ്രോഗങ്ങൾ, മസ്തിഷ്കാഘാതം, വൃക്ക രോഗങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിനും പ്രമേഹം കാരണമാകുന്നു.

  • Share this:
   രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ (Insulin). ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ പഞ്ചസാരയുടെ അളവ് ഇൻസുലിന് നിയന്ത്രിക്കാൻ കഴിയാതെ വരികയോ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ വേണ്ട വിധത്തിൽ ശരീരത്തിന് ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം (Diabetes). പ്രമേഹം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. പ്രമേഹമുള്ള രോഗികൾക്ക് മറ്റ് അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

   പ്രമേഹം മൂലം ഹൃദ്രോഗങ്ങൾ, മസ്തിഷ്കാഘാതം, വൃക്ക രോഗങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിനും പ്രമേഹം കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ചില സമയങ്ങളിൽ രോഗികൾക്ക് തളർച്ചയും അസ്വസ്ഥതയും ഉണ്ടാകുന്നതിനും കാരണമാകുന്നു. ഡയബറ്റിക് ഡിസ്ട്രെസ്സ് (Diabetic Distress) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

   മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളെപ്പോലെ പ്രമേഹവും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ തളർച്ച, അലസത, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ പോലുള്ള മാനസികാരോഗ്യ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു.

   ആങ്സൈറ്റി ഡിസോർഡർ (ജിഎഡി), മേജർ ഡിപ്രസീവ് ഡിസോർഡർ (എംഡിഡി), ഒബ്സസീവ് കംപൽസിവ് ഡിസോർഡർ (ഒസിഡി), ഈറ്റിംഗ് ഡിസോർഡർ എന്നിവ പ്രമേഹരോഗികളിൽ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ്. പ്രമേഹരോഗികളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന ഈ ഏറ്റക്കുറച്ചിലുകൾ രക്തത്തിലെ പഞ്ചസാരയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.

   ഡയബറ്റിക് ഡിസ്ട്രസ്
   പ്രമേഹം ബാധിച്ച ആളുകൾക്ക് നീരസം, സമ്മർദ്ദം, ഉത്കണ്ഠ, കുറ്റബോധം, സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വിഷാദം തുടങ്ങി മാനസികമായ പിരിമുറുക്കങ്ങളുണ്ടാകുന്ന അവസ്ഥയാണ് ഡയബറ്റിക് ഡിസോർഡർ.

   ഡയബറ്റിക് ഡിസ്ട്രസ്എങ്ങനെ തടയാമെന്ന് നോക്കാം.

   • പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒരു പരിധിയിൽ കവിഞ്ഞ് കഴിക്കരുത്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തണം.

   • മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വ്യായാമങ്ങൾക്ക് കഴിയും. അതിനാൽ സ്ഥിരമായി വ്യായാമം ചെയ്യുക.

   • ടൈപ്പ് 2 പ്രമേഹമുള്ളവരുമായി ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുകയും കൂടെ നിൽക്കുകയും സ്നേഹിക്കുകയും ചെയ്യുക. അവരുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുക.

   • പ്രമേഹവുമായി ജീവിക്കുന്ന വ്യക്തികളോട് കൂടുതൽ സ്നേഹത്തോടെയും പിന്തുണയോടെയും ഒപ്പം നിൽക്കുക. അവരോട് കൂടുതൽ സംസാരിക്കുക, അവരെ ശ്രദ്ധിക്കുക, അവരെ മനസ്സിലാക്കാൻ ശ്രമിക്കുക.

   • ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും മനസ്സിന്റെ സന്തോഷത്തിന് നല്ലതാണ്.

   • ശരിയായ മെഡിക്കേഷൻ എടുക്കുക. നിങ്ങളുടെ പഞ്ചസാരയുടെ അളവ് സ്ഥിരമായി പരിശോധിക്കുക.

   • ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പ്രമേഹം കൂടാതിരിക്കാനും ശരീരത്തിന്റെ ഭാരം വർധിക്കാതിരിക്കാനുമായി ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് ഗുണകരമാകും. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിനാവശ്യമായ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതും ഉത്തമമാണ്.

   Published by:Jayesh Krishnan
   First published:
   )}