നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Digital Amnesia | യുവാക്കളിൽ ഓർമ കുറയുന്നതിന് കാരണം ഡിജിറ്റൽ അംനേഷ്യ; വിദഗ്ധരുടെ വിശദീകരണം ഇങ്ങനെ

  Digital Amnesia | യുവാക്കളിൽ ഓർമ കുറയുന്നതിന് കാരണം ഡിജിറ്റൽ അംനേഷ്യ; വിദഗ്ധരുടെ വിശദീകരണം ഇങ്ങനെ

  ആളുകള്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിക്കുന്നത് തലച്ചോറുകള്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ ഓര്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രതിഭാസമാണ് ഡിജിറ്റല്‍ അംനേഷ്യ എന്നറിയപ്പെടുന്നത്.

  • Share this:
   ഓരോ ദിവസം കഴിയും തോറും സ്മാര്‍ട്‌ഫോണ്‍ (Smartphone ) ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കോവിഡ് കാലത്ത് ജനങ്ങളില്‍ സ്മാര്‍ട്ട്‌ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും (Internet) ഉപയോഗം വളരെയധികം വര്‍ധിച്ചു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോഗം പുതിയ വിവരങ്ങള്‍ നിലനിര്‍ത്താനും പുതിയ ഓര്‍മ്മകള്‍ രൂപീകരിക്കാനുമുള്ള തലച്ചോറിന്റെ കഴിവിനെ തകരാറിലാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് 'ഡിജിറ്റല്‍ അംനേഷ്യ' (Digital Amnesia) എന്ന അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

   ആളുകള്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിക്കുന്നത് തലച്ചോറുകള്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ ഓര്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രതിഭാസമാണ് ഡിജിറ്റല്‍ അംനേഷ്യ എന്നറിയപ്പെടുന്നത്. സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കൂടുന്നത് പുതിയ വിവരങ്ങളും ഓര്‍മ്മകളും നിലനിര്‍ത്താനുള്ള തലച്ചോറിന്റെ കഴിവിനെ തകരാറിലാക്കുമെന്ന് മാഹിമിലെ ഫോര്‍ട്ടിസ് എസ്എല്‍ രഹേജ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. കൗസ്തുഭ് മഹാജന്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി ഉറക്കത്തെയും തടസ്സപ്പെടുത്തുമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിനിടെ മഹാജന്‍ പറഞ്ഞു.

   ഓര്‍മശക്തി കൂട്ടുന്നതിന് ഉറക്കം സഹായിക്കുന്നു. കൂടാതെ ആഴത്തിലുള്ള ഉറക്കം നമ്മുടെ തലച്ചോറിനെ വിഷവിമുക്തമാക്കുന്നു. ഉറങ്ങുന്ന സമയത്ത് മസ്തിഷ്‌കം സിനാപ്റ്റിക് പ്രൂണിംഗ് (synaptic pruning) എന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ഈ പ്രവര്‍ത്തനത്തിലൂടെ പഴയ വിവരങ്ങള്‍ ശുദ്ധീകരിക്കുകയും പുതിയ വിവരങ്ങള്‍ കൂട്ടി ചേര്‍ക്കാനുള്ള ഇടം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ ഈ പ്രക്രിയ നടക്കാതെ വരുകയും പുതിയ വിവരങ്ങള്‍ നിലനിര്‍ത്താനും പുതിയ ഓര്‍മ്മകള്‍ രൂപീകരിക്കാനുമുള്ള തലച്ചോറിന്റെ കഴിവിനെ അത് ബാധിക്കുകയും ചെയ്യുന്നു.

   കൂടാതെ, കോവിഡ് വ്യാപനം മനുഷ്യന്റെ സാമൂഹിക ഇടപെടലുകള്‍ കുറയുന്നതിന് കാരണമായി. പരസ്പരം സംസാരിക്കുന്നതിനും പൊതു ഇടങ്ങളില്‍ കണ്ടുമുട്ടുന്നതിനും ജനങ്ങള്‍ക്ക് സാധിക്കാതെ വരികയും എല്ലാവരും ഒരു മുറിയില്‍ ഒതുങ്ങി ഇടവേളകളില്ലാതെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും പ്രോജക്റ്റുകള്‍ക്കുമായി സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ സാഹചര്യം ഡിജിറ്റല്‍ അംനേഷ്യ കൂടാന്‍ കാരണമായി എന്നും ഡോക്ടര്‍ പറയുന്നു.

   ഇതൊന്നും കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന ആള്‍ക്കാര്‍ക്കും ഓര്‍മ നഷ്ടപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ആന്റിഡിപ്രസന്റുകള്‍, ആന്റിഹിസ്റ്റമൈനുകള്‍, ഉറക്ക ഗുളികകള്‍, ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കുന്ന വേദനയുടെ ഗുളികള്‍ എന്നിവ ഇതില്‍പെടുന്നു. ഇത് കൂടാതെ മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ അമിത ഉപഭോഗവും ഒരു വ്യക്തിയുടെ ഓര്‍മ്മയെ ബാധിക്കുന്നു.

   വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഡിജിറ്റല്‍ അംനേഷ്യ എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം:

   1. രാത്രിയില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കിടക്കയിലേക്ക് കൊണ്ടുപോകരുത്.

   2. നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുക

   3. അത്യാവശ്യമല്ലാത്ത എല്ലാ ആപ്പുകളും നീക്കം ചെയ്യുക.

   4. ആഴ്ചയില്‍ ഒരു ദിവസം ഇലക്ട്രോണിക് സ്‌ക്രീനുകളൊന്നും നോക്കാതിരിക്കുക.

   5. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
   വിറ്റാമിന്‍ ബി 1, ബി 12 എന്നിവയുടെ അപര്യാപ്തത ഒരു വ്യക്തിയുടെ ഓര്‍മ്മയെ ബാധിക്കും. അതുകൊണ്ട് നല്ല പോഷകാഹാരം ശരിയായ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണ്.

   കൃത്യമായ ഭക്ഷണക്രമം പാലിക്കുക, പുതിയ കഴിവുകളോ പുതിയ ഭാഷയോ പഠിക്കുക, നടത്തം, എയ്‌റോബിക്‌സ്, ഓട്ടം, തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുക.

   Healthy Diet During Pregnancy | ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
   Published by:Jayashankar AV
   First published: