നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Mental Health | ചെറുപ്പക്കാർ നേരിടുന്ന വിവേചനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനം

    Mental Health | ചെറുപ്പക്കാർ നേരിടുന്ന വിവേചനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനം

    വർഷങ്ങളായി ലോകമെമ്പാടും ജനങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പലതരത്തിലുള്ള വിവേചനങ്ങൾ

    • Share this:
      വർഷങ്ങളായി ലോകമെമ്പാടും ജനങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പലതരത്തിലുള്ള വിവേചനങ്ങൾ. അത് വംശത്തിന്റെയോ നിറത്തിന്റെയോ ശരീരത്തിന്റെയോ ലിംഗത്തിന്റെയോ പേരിലാകാം.

      ലോകത്തിന്റെ പലയിടത്തും ഇപ്പോഴും ഇത്തരം വിവേചനങ്ങൾ ഉണ്ടാവുകയും അതിനെതിരെയുള്ള സമരങ്ങൾ നടക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ യുഎസിൽ നടത്തിയ പുതിയൊരു പഠനംഇത്തരത്തിൽ ലിംഗഭേദം, നിറം, ശരീരം അല്ലെങ്കിൽ വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നേരിടുന്ന ചെറുപ്പക്കാർക്ക് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ പെരുമാറ്റ, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മനസികാരോഗ്യപ്രശ്‌നങ്ങൾ ചുരുങ്ങിയ കാലത്തേക്കോ ദീർഘ കാലത്തേയ്ക്കോ അവരിൽ കണ്ടെന്ന് വരാം.

      1834 അമേരിക്കക്കാരുടെ പത്ത് വർഷത്തെ ആരോഗ്യസംബന്ധിയായ വിവരങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തുകയും ഈ അനുമാനത്തിൽ എത്തിച്ചേരുകയും ചെയ്തത്. 18 നും 28 നും ഇടയിൽ പ്രായമുള്ളവരെയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. ഒരാൾ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുകയാണെങ്കിൽ അവരുടെ മാനസികാരോഗ്യത്തെ അത് കഠിനമായി ബാധിക്കുമെന്ന്പഠനത്തിൽ പറയുന്നു.

      ഗവേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ 2007 മുതൽ 2017 വരെ മിഷിഗൺ സർവകലാശാലയിൽ നടന്ന പാനൽ സ്റ്റഡി ഓഫ് ഇൻകം ഡൈനാമിക്സ് സർവേയുടെ ഭാഗമായുള്ള ട്രാൻസിഷൻ ടു അഡൾട്ഹുഡ് എന്ന സപ്ലിമെന്റിൽ നിന്നുള്ള വിവരങ്ങൾ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗവേഷണത്തിൽ 90 ശതമാനത്തിലധികം ജനങ്ങൾ വിവിധ കാരണങ്ങളാൽ വിവേചനം നേരിടുന്നതായി പറയുന്നു. വിവേചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി ചൂണ്ടിക്കാണിക്കുന്നത് പ്രായം (26 ശതമാനം), രൂപം (19 ശതമാനം), ലിംഗഭേദം (14 ശതമാനം), വംശം (13 ശതമാനം) എന്നിവയായിരുന്നു.

      ഈ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിൽ ഏതാനും തവണ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്ന ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 25 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഇടയ്ക്കിടെ ഇത്തരത്തിൽ വിവേചനം നേരിടുന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്ത മാനസിക വിഷമങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. 26 ശതമാനം ആൾക്കാരിലും ഈ വിവേചനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിലേക്കും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലേക്കും നയിക്കുന്നു. ഇതുകൂടാതെ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള രോഗനിർണയത്തിന്റെയും ശുശ്രൂഷയുടെയും കാര്യത്തിൽ അസമത്വം നിലനിൽക്കുന്നുണ്ടെന്നുംഗവേഷകർ പറയുന്നു.

      "ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ 75 ശതമാനവും ആരംഭിക്കുന്നത് 24 വയസോടെയാണ് എന്നതിനാൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും നിർണായകമായ സമയമാണ് പ്രായപൂർത്തിയെത്തുന്ന ഘട്ടം", ഗവേഷണത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് സംസാരിക്കവെ പഠനത്തിന്റെ രചയിതാവായ യവോൺ ലീ പറയുന്നു. യുസിഎൽഎയിലെ ഡേവിഡ് ഗെഫെൻ സ്കൂൾ ഓഫ് മെഡിസിനിലെ മെഡിക്കൽ പഠന വിദ്യാർത്ഥികൂടിയാണ് ലീ. കോവിഡ്-19 ലോക്ക് ഡൗൺ "ദുർബലരായ ജനങ്ങൾക്ക്" പുതിയ മാനസികാരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ലീ എടുത്തുപറഞ്ഞു.
      Published by:Karthika M
      First published:
      )}