നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Cancer | ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വ്യായാമം ചെയ്യൂ, ക്യാൻസറിനെ പ്രതിരോധിക്കാം; നിർണായക കണ്ടെത്തലുമായി പഠനം

  Cancer | ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വ്യായാമം ചെയ്യൂ, ക്യാൻസറിനെ പ്രതിരോധിക്കാം; നിർണായക കണ്ടെത്തലുമായി പഠനം

  ശാരീരികക്ഷമത, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുമ്പോള്‍ ക്യാന്‍സര്‍ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ശാരീരിക പ്രവര്‍ത്തനങ്ങള്‍ (വ്യായാമം, കായിക വിനോദങ്ങള്‍, ശാരീരിക അധ്വാനമുള്ള ജോലികള്‍) ചില അര്‍ബുദങ്ങളെ തടയാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. നിരീക്ഷണസംബന്ധമായ ഗവേഷണത്തില്‍ നിന്നുള്ളവയാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ അര്‍ബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളില്‍ ഭൂരിഭാഗവും.

   പതിവായി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ പൊതു ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശാരീരികക്ഷമത, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുമ്പോള്‍ ക്യാന്‍സര്‍ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു. 'മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ്' എന്ന ജേർണലിലാണ് ഈ ഗവേഷണത്തിന്റെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

   അമേരിക്കയിലെ ജനങ്ങൾ ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ നേരം മിതമായ രീതിയിൽ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ ഓരോ വര്‍ഷവും 46,000-ല്‍ അധികം ക്യാന്‍സര്‍ കേസുകള്‍ ഒഴിവാക്കാനാകും എന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശാരീരിക പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റിപ്പോർട്ട് ഊന്നിപ്പറയുന്നു. കുറഞ്ഞ വേതനവും നീണ്ട ജോലി സമയവുമുള്ള തൊഴിലുകള്‍, ജിമ്മുകള്‍ അല്ലെങ്കില്‍ വെല്‍നസ് പ്രോഗ്രാമുകളുടെ ചെലവ് തുടങ്ങിയ കാരണങ്ങളാൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിരവധി തടസങ്ങളുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.   അഡയര്‍ മിനിഹാനിലുള്ള അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ എംപിഎച്ചിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ക്യാന്‍സര്‍ ബാധിക്കുന്ന അവയവങ്ങളെ (സ്തനങ്ങൾ, എന്‍ഡോമെട്രിയം, വന്‍കുടല്‍, ഉദരം, വൃക്ക, ഈസോഫാഗൽ അഡിനോകാര്‍സിനോമ, മൂത്രസഞ്ചി) അടിസ്ഥാനമാക്കി, ശാരീരിക നിഷ്‌ക്രിയത്വവുമായി ബന്ധപ്പെട്ടുള്ള ക്യാന്‍സര്‍ കേസുകളുടെ എണ്ണം കണക്കാക്കുന്ന ആദ്യ ഗവേഷണമാണിത്. ഇത്തരം ക്യാൻസർ കേസുകൾ കൂടുതലുള്ളത് തെക്കന്‍ പ്രദേശങ്ങളായ വെസ്റ്റ് വിര്‍ജീനിയ, കെന്റക്കി, ലൂസിയാന, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിലാണെന്ന് പഠനം കണ്ടെത്തി. യൂട്ട, വ്യോമിംഗ്, വിസ്‌കോണ്‍സിന്‍, മൊണ്ടാന, വാഷിംഗ്ടൺ തുടങ്ങി പര്‍വ്വത പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും ഈ ക്യാൻസറുകളുടെ നിരക്ക് കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

   2013 മുതല്‍ 2016 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 30 വയസിന് മുകളിൽ പ്രായമുള്ള ക്യാന്‍സര്‍ രോഗികളിൽ മൂന്നു ശതമാനം പേരിലും രോഗത്തിന് കാരണമായത് ശാരീരിക നിഷ്‌ക്രിയത്വമാണെന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാൻ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ പഠന റിപ്പോർട്ട്. ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ഘടകങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ട തന്ത്രങ്ങൾ വ്യക്തിഗതമായ നിലയിലും സാമൂഹികമായ തലത്തിലും ആവിഷ്കരിക്കുക എന്നതും പ്രധാനമാണ്.

   Summary: Majority of the evidence associating increased physical activity to a decreased risk of cancer derives from observational research. While regular physical exercise improves your general health, fitness, and quality of living, it also lowers your chance of chronic diseases such as cancer
   Published by:user_57
   First published:
   )}