• HOME
  • »
  • NEWS
  • »
  • life
  • »
  • Eye Infections | കണ്ണിലെ അണുബാധ അവഗണിക്കരുത്; ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമാകുന്ന നേത്രരോഗങ്ങൾ

Eye Infections | കണ്ണിലെ അണുബാധ അവഗണിക്കരുത്; ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമാകുന്ന നേത്രരോഗങ്ങൾ

യഥാസമയം രോഗനിർണ്ണയം നടത്തി ചികിത്സിച്ചില്ലെങ്കില്‍ അന്ധത മുതൽ മരണം വരെ സംഭവിക്കാവുന്ന കണ്ണ് രോഗങ്ങൾ ഇതാ

  • Share this:
    മനുഷ്യ ശരീരത്തിൽ ഏറ്റവും ദുർബലമായ ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ (Eyes). കാഴ്ചയേക്കാൾ ഉപരി ശരീരത്തിന്റെ പല പ്രവർത്തങ്ങളിലും പ്രധാന പങ്ക് കണ്ണുകൾ വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ വളരെ ഗൗരവത്തിൽ എടുക്കുകയും യഥാസമയം ചികിൽസിച്ച് ഭേദമാക്കുകയും വേണം. കാരണം കണ്ണിലുണ്ടാകുന്ന അണുബാധകൾ (Infections) മറ്റ് ഗുരുതര ആരോഗ്യപ്രശ്ങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം. യഥാസമയം രോഗനിർണ്ണയം നടത്തി ചികിത്സിച്ചില്ലെങ്കില്‍ അന്ധത (Blindness) മുതൽ മരണം (Death) വരെ സംഭവിക്കാവുന്ന കണ്ണ് രോഗങ്ങൾ ഇതാ.

    ചെങ്കണ്ണ്
    കണ്ണിന്റെ വെളുത്ത ഭാഗത്തെയും കൺപോളകളുടെ ഉൾഭാഗത്തേയും മൂടുന്ന നേർത്ത പാളിയാണിത്. കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും വെള്ളം നിറയുന്നതുമാണ് ആദ്യം കാണുന്ന ലക്ഷണങ്ങൾ. പിന്നീട് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ കൂടുകയും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാവുകയും ചെയ്യും.

    ഉവെയ്‌റ്റിസ്
    കണ്ണിന്റെ മധ്യപാളിയായ ഉവേയയ്ക്കുണ്ടാകുന്ന വീക്കമാണിത്. മങ്ങിയ കാഴ്ച, കണ്ണുകളിൽ ചുവപ്പ് എന്നിവ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഹെർപ്പിസ് സോസ്റ്റർ അണുബാധ, റുമാറ്റോയിഡ് ആർത്രൈറ്റിസ്, സോറിയാസിസ് തുടങ്ങിയ രോഗാവസ്ഥകൾ അനുഭവിക്കുന്നവരിൽ സാധാരണയായി ഉവെയ്‌റ്റിസ് കാണപ്പെടുന്നു.

    ബ്ലാക്ക് ഫംഗസ്
    കോവിഡ്-19 രണ്ടാം തരംഗത്തിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു രോഗമാണ് റിനോ ഓർബിറ്റൽ സെറിബ്രൽ മ്യൂകോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. വളരെ അപകടകാരിയായ ഈ ഫംഗസ് രോഗം മൂർച്ഛിക്കുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമാകുന്നു. നാസിക ഭാഗത്തേക്ക് പ്രവേശിക്കാനും രക്തക്കുഴലുകളിൽ എത്താനും സൈനസുകൾ പരത്താനും തലച്ചോറിലേക്ക് വ്യാപിക്കാനും ഈ ഫംഗസിനു കഴിയും. ഇത് രോഗം മൂർച്ഛിക്കുന്നതിനും മരണം സംഭവിക്കുന്നതിനും വരെ കാരണമാകും.

    അസ്പെർഗില്ലോസിസ്
    സാധാരണയായി അസ്പെർഗിൽലോസിസിന്റെ ഇരകളാകുന്ന ആളുകൾ രോഗപ്രതിരോധശേഷി തീരെ കുറവുള്ള ആളുകളായിരിക്കും. ബ്ലാക്ക് ഫംഗസ് പോലെ തന്നെ ഓർബിറ്റൽ അസ്പെർഗിൽലോസിസും നാസിക ദ്വാരത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിലേക്കുള്ള പ്രവേശനം നേടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു.

    കെരാറ്റിറ്റിസ്
    കണ്ണിന്റെ നിറമുള്ള ഭാഗത്താണ് കെരാറ്റിറ്റിസ് ഉണ്ടാകുന്നത്. കോൺടാക്റ്റ് ലെൻസുകളുടെ ദുരുപയോഗമോ അശ്രദ്ധമായ കൈകാര്യം ചെയ്യലോ മൂലമാണ് സാധാരണയായി ഈ അണുബാധ ഉണ്ടാകുന്നത്. ദീർഘനേരം ലെൻസുകൾ ധരിക്കുന്നതും ലെൻസിന്റെ ശുചിത്വമില്ലായ്മയും കെരാറ്റിറ്റിസ് ഉണ്ടാകുന്നതിന് കാരണമാകുന്നു. രോഗം വർദ്ധിച്ചാൽ അന്ധത വരെ സംഭവിച്ചേക്കാം.

    അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ശുചിത്യമില്ലായ്മയും നിരന്തരമായ സ്ക്രീൻ ഉപയോഗവുമെല്ലാം കണ്ണിന്റെ അണുബാധയ്ക്ക് കാരണമാകുന്നു. ഈ അണുബാധകൾ തുടക്കത്തിൽ തന്നെ കണ്ടെത്തുകയും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കുകയും ചെയ്തില്ലെങ്കിൽ അത് അന്ധതയിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചേക്കാം. കാരണം കണ്ണിന്റെ അണുബാധ തലച്ചോറിലേക്ക് പടരാതിരിക്കാൻ കൃത്യമായ സമയത്ത് തന്നെ ചികിത്സ നടത്തണം.
    Published by:Jayesh Krishnan
    First published: