നമ്മളില്‍ പലരും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരാണ് എങ്കില്‍ ശ്രദ്ധിക്കുക. 'നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി' നടത്തിയ പഠനം അനുസരിച്ച് ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം(blood pressure), കൊളസ്‌ട്രോള്‍ (cholesterol) തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പഠനത്തില്‍ പറയുന്നു.
65 വയസ്സിന് മുകളിലുള്ള 600 സ്ത്രീകളിലാണ് പഠനം നടത്തിയത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ ഇത് എത് തരത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തില്‍ പരിശോധിച്ചിരുന്നു.
ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നുവര്‍ക്ക് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയര്‍ന്ന സാധ്യതയുള്ളതായി പഠനം പറയുന്നു. 2019 ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് പൊതുവെ മോശം മാനസികാരോഗ്യമായിരിക്കും എന്നാണ്.
PCOS ഉള്ളവർ ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെ? കാർബോഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാതഭക്ഷണങ്ങളുടെ ഗുണങ്ങൾ അറിയാം ശരീരഭാരം കുറച്ച് ആരോഗ്യമുള്ളവരായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം(PCOS) രോഗാവസ്ഥ നേരിടുന്നവർക്ക് ശരീര ഭാരം നിയന്ത്രിക്കാൻ അതികഠിനമായി പ്രയത്നിക്കേണ്ടി വരും. സമീപ കാലങ്ങളിൽ ജീവിതശൈലി കൊണ്ട് സ്ത്രീകൾക്കിടയിൽ (Women) വളരെ സാധാരണമായി കണ്ടു വരുന്ന രോഗമാണ് പിസിഒഎസ്.
ഈ രോഗാവസ്ഥയിൽ സ്ത്രീകളുടെ അണ്ഡാശയത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ ഇത് ഈസ്ട്രജൻ (estrogen), പ്രൊജസ്ട്രോൺ (progesterone) തുടങ്ങിയ ഹോർമോണുകളുടെ (Hormones) ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. മാത്രവുമല്ല ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ ആരോഗ്യകരമല്ലാത്ത പല മാറ്റങ്ങൾക്ക് കാരണമാകുന്നു.
read also-Facial Hair | മുഖത്തെ അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾഉദാഹരണത്തിന് ഈ അവസ്ഥയിൽ രോഗിക്ക് അമിതമായ രോമവളർച്ച, മുഖക്കുരു, അമിത ഭാരം എന്നിവ ഉണ്ടാകുന്നു.ശരീര ഭാരം നിയന്ത്രിക്കാൻ ഈ അവസ്ഥയിൽ രോഗിക്ക് വളരെ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഹോർമോണിന്റെ അസന്തുലിതാവസ്ഥ കാരണം ശരീരത്തിന്റെ ഇൻസുലിൻ വർധിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഴിയാതെ വരുന്നു.
തീവ്രമായ രീതിയിൽ വ്യായാമം ചെയ്താലും ഈ അവസ്ഥയിൽ ശരീരഭാരം നിയന്ത്രിക്കാൻ കഴിയാതെ വരും. ഈ അവസ്ഥയിൽ പിസിഒഎസ് ഉള്ളവർക്ക് ആരോഗ്യം നിലനിർത്തികൊണ്ട് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കേണ്ടതെന്ന് നോക്കാം.
read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾനിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരണം. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചില നല്ല ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാൻ ഇങ്ങനെയുള്ള ഭക്ഷണങ്ങൾക്കാകും. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.