• HOME
 • »
 • NEWS
 • »
 • life
 • »
 • Post-Covid Stress | കോവിഡിന് ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? അത് പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?

Post-Covid Stress | കോവിഡിന് ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? അത് പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?

വ്യായാമം, നടത്തം, യോഗ തുടങ്ങിയ കായിക പ്രവർത്തനങ്ങൾ ചെയ്യുക. ഈ ശീലം മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഗുണകരമാകും.

 • Share this:
  കോവിഡ് (Covid) ലോക ജനതയുടെ ജീവിതത്തെ വളരെ ദാരുണമായാണ് ബാധിച്ചത്. ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം നിരവധി മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഒട്ടേറെ പേർ തൊഴിൽ രഹിതരാവുകയും ആത്മഹത്യയുടെ വക്കിൽ എത്തുകയും ചെയ്തു.

  തത്ഫലമായി ജനങ്ങളുടെ മാനസികാരോഗ്യം (Mental Health) സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വർദ്ധിച്ചിരിക്കുകയാണ്. 2021ൽ ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മിക്ക രാജ്യങ്ങളിലെയും മാനസികാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്.

  കോവിഡ് മൂലം ജനങ്ങളിൽ ഉണ്ടായ വിഷാദ രോഗങ്ങളും ഉത്കണ്ഠയും പരിഹരിക്കാൻ രാജ്യങ്ങൾ നടപടികളൊന്നും എടുക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസ്തുത പഠനത്തിൽ ഗവേഷകർ പറയുന്നു. വൈറസിന്റെ വ്യാപനം കുറയ്ക്കാൻ സാമൂഹിക അകലം പോലുള്ള പെരുമാറ്റച്ചട്ടങ്ങൾ ആവശ്യമാണെങ്കിലും അത്തരം മാനദണ്ഡങ്ങൾ പലരെയും ഒറ്റപ്പെടുത്തുകയും ഏകാന്തതയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇത് ജനങ്ങളിലെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിച്ചു. സമ്മർദ്ദത്തെ ആരോഗ്യകരമായി നേരിടാൻ വേണ്ട സഹായം നൽകിയാൽ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. സമ്മർദ്ദത്തെ നേരിടാൻ ആരോഗ്യകരമായ ചില മാർഗ്ഗങ്ങളും സിഡിസി ശുപാർശ ചെയ്യുന്നുണ്ട്. അവ ചുവടെ കൊടുക്കുന്നു:

  സോഷ്യൽ മീഡിയ, പത്രം, മറ്റു മാധ്യമങ്ങൾ എന്നിവയിലൂടെ നിരന്തരമായി വിവരങ്ങൾ അറിയാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് മാനസികമായി നിങ്ങളെ കൂടുതൽ തളർത്തുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇവയിൽ നിന്നെല്ലാം ഇടയ്ക്ക് ഇടവേളകൾ എടുക്കുക. നിങ്ങൾ വാർത്ത കാണുന്ന സമയം പരിമിതപ്പെടുത്തുക. ഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ സ്ക്രീനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് കുറച്ച് സമയത്തേക്ക് മാറി നിൽക്കാൻ ശ്രമിക്കുക.

  വ്യായാമം, നടത്തം, യോഗ തുടങ്ങിയ കായിക പ്രവർത്തനങ്ങൾ ചെയ്യുക. ഈ ശീലം മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഗുണകരമാകും.

  സമ്മർദ്ദം തോന്നുമ്പോൾ ദീർഘശ്വാസം എടുക്കുക. അല്ലെങ്കിൽ ദിവസത്തിൽ രാവിലെയോ വൈകിട്ടോ കുറച്ചു നേരം ധ്യാനിക്കാൻ ശ്രമിക്കുക.

  ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുക.

  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, വിഷമങ്ങളെയും വൈകാരിക സംഘർഷങ്ങളെയും നേരിടാൻ വ്യക്തികൾ മദ്യം, പുകയില, തുടങ്ങിയ ലഹരിപദാർത്ഥങ്ങളെ ആശ്രയിക്കരുത്. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് തോന്നുന്നുവെങ്കിൽ വൈദ്യസഹായം തേടുകയോ ഒരു തെറാപ്പിസ്റ്റുമായി കൂടിക്കാഴ്ച നടത്തുകയോ കൗൺസിലിംഗിന് വിധേയമാവുകയോ വേണം.

  വളരെയധികം താത്പര്യമുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ സമയം മാറ്റിവെയ്ക്കുക.

  Also Read-മികച്ച ദാമ്പത്യജീവിതവും പങ്കാളിയുടെ സന്തോഷവും തമ്മിലുള്ള ബന്ധം; സ്ത്രീകൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

  നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായി സത്യസന്ധമായും തുറന്നും സംസാരിക്കുന്നത് സമ്മർദ്ദത്തെ നേരിടുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. കോറോണയെ പേടിച്ച് നിങ്ങൾ മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കരുതെന്ന് സിഡിസി ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ആശങ്കകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചും നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായി സംസാരിക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുക. നിങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
  Published by:Jayashankar AV
  First published: