• HOME
  • »
  • NEWS
  • »
  • life
  • »
  • Control Diabetes | പ്രമേഹം നിങ്ങളെ അലട്ടുണ്ടോ; പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്ന 5 ശീലങ്ങള്‍

Control Diabetes | പ്രമേഹം നിങ്ങളെ അലട്ടുണ്ടോ; പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്ന 5 ശീലങ്ങള്‍

പ്രമേഹത്തിന് ശാശ്വത പരിഹാരം ഇല്ലെങ്കിലും നമ്മുടെ ദൈനംദിന ശീലങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

  • Share this:
    ചെറുപ്പക്കാരോ മുതിര്‍ന്നവരോ എന്ന വ്യത്യാസമില്ലാതെ ആരെയും ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.(Control Diabetes) പ്രമേഹത്തിന് ശാശ്വത പരിഹാരം ഇല്ലെങ്കിലും നമ്മുടെ ദൈനംദിന ശീലങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

    കൂടാതെ, പ്രമേഹം തടയുന്നതിന് നിങ്ങളുടെ ജീവതശെെലിയിൽ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ പിന്‍തുടര്‍ന്നു കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഒപ്പം പ്രമേഹത്തില്‍ നിന്ന് സുക്ഷിതരായി ഇരിക്കുന്നതിനും സാധിക്കും.

    വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍: നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറിയും ഇലക്കറികളും ചീരയും ഉള്‍പ്പെടുത്തുക. വെജിറ്റബിള്‍ സൂപ്പ്, ഗ്രീന്‍ ടീ എന്നിവ ഉള്‍പ്പെടുത്തി നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. സസ്യാഹാരങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. അതിനാല്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍, മധുരമുള്ള ഭക്ഷണങ്ങള്‍,  ജങ്ക് ഫുഡുകള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

    മോശം ഭക്ഷണരീതികളിൽ നിന്ന് വിട്ടുനിൽക്കുക: ലോ-കാർബും ഗ്ലൈസെമിക്-ഇൻഡെക്സ് ഡയറ്റുകളും തൽക്ഷണം ഭാരം കുറയ്ക്കും, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിച്ചുകൊണ്ട് അവ നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കും. ആരോഗ്യത്തെക്കുറിച്ച് ആരോഗ്യകരമായ അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്തുക. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഡോക്ടർമാരെയും പോഷകാഹാര വിദഗ്ധരെയും സമീപിക്കുക.

    വ്യായാമം: പ്രമേഹരോഗികള്‍  വ്യായാമം ചെയ്യാതെ ഒരിടത്ത് ഇരുന്നാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നത് വളരെ പ്രധാനമാണ്.അതിനാല്‍ ദിവസവും 15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും. യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യുന്നതും നല്ലതാണ്.

    read also- Glowing Skin | തിളങ്ങുന്ന ചര്‍മ്മം വേണോ ഈ പഴങ്ങള്‍ പരീക്ഷിക്കു; തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന 5 പഴങ്ങള്‍

    പിരിമുറുക്കം നിയന്ത്രിക്കുക: അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സൈക്കോനെറോ എന്‍ഡോക്രൈനോളജി പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സമ്മര്‍ദ്ദവും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനര്‍ത്ഥം സമ്മർദ്ദത്തോടെ ഇരിക്കുന്ന സമയത്ത് മോശം ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ പുറത്തുവിടുകയും ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിനാല്‍ കഴിയുന്നത്ര സമ്മര്‍ദ്ദരഹിതരായി തുടരുക.

     Also read- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ

    പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക: മദ്യപാനം പരിമിതപ്പെടുത്തുക, പുകവലി ഉപേക്ഷിക്കുക. അനിയന്ത്രിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിനും ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുപോലെ, പുകയിലയുടെ സാന്നിധ്യം മൂലം പുകവലി ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

    Published by:Jayashankar Av
    First published: