• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH DO YOU KNOW HOT DOG CAN TAKE 36 MINUTES OFF YOUR LIFE MM

ഒരു ഹോട്ട്ഡോഗ് കഴിക്കുന്നോ? നഷ്ടമാകുന്നത് ആയുസിലെ 36 മിനിട്ടുകൾ

പ്രതിദിനം 10 ശതമാനം സംസ്‌കരിച്ച മാംസത്തിന് പകരം പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഗണ്യമായ ആരോഗ്യ മേന്മകള്‍ ഉണ്ടാകുമെന്നാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഒരു വ്യക്തി കഴിക്കുന്ന ആഹാരം അയാളിലും ചുറ്റുമുള്ള പ്രകൃതിയിലും എത്രത്തോളമാണ് സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കേണ്ടത് ഇക്കാലത്ത് വളരെ പ്രാധാനമാണ്. ഈയിടെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിരമായ ഭക്ഷണത്തെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട്, നാം കഴിക്കുന്ന ഭക്ഷണത്തെയും, നാമോരോരുത്തരിലും ചുറ്റുമുള്ള പരിസ്ഥിതിയിലും അതുണ്ടാക്കുന്ന സ്വാധീനത്തെയും ബന്ധിപ്പിച്ചായിരുന്നു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

  പ്രധാനമായും 15 ഭക്ഷണ അപകട സാധ്യതാ ഘടകങ്ങളാണ് ആരോഗ്യ പോഷകാഹാര സൂചിക അല്ലങ്കില്‍ ഹെനി (HENI) ചൂണ്ടിക്കാട്ടുന്നത്. ഇവ ഭക്ഷണങ്ങളുടെ പോഷക ഘടനയും അവയുടെ നിര്‍മ്മാണ പ്രക്രിയയ്ക്ക് സഹായകമായ പാരിസ്ഥിതിക സൂചകങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നത്. പഠനത്തില്‍ ഉരുത്തിരിഞ്ഞ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, സംസ്‌കരിച്ച മാംസം, ചെമ്മീന്‍, മാട്ടിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി, അതുപോലെ ഹരിതഗൃഹത്തില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ തുടങ്ങിയവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. അതേ സമയം അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഭക്ഷണങ്ങളില്‍, പാടത്ത് കൃഷി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും, പരിപ്പുകളും, പയര്‍വര്‍ഗ്ഗങ്ങളും, പാരിസ്ഥിതിക ആഘാതങ്ങള്‍ കുറഞ്ഞ തോതില്‍ ഏല്‍പ്പിക്കുന്ന സമുദ്രവിഭവങ്ങളും അടങ്ങുന്നു.  പഠനത്തിലെ കണ്ടെത്തലുകളില്‍ അമേരിക്കയിലെ ഭക്ഷണക്രമമനുസരിച്ച് ആരോഗ്യകരമായ ഭാരം, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തരംതിരിച്ച 5,000ത്തിലധികം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. പഠനത്തില്‍ നിന്ന് മനസ്സിലാകുന്നത്, പഠനവിധേയമായ ഭക്ഷണങ്ങളില്‍ മിക്കതും ഒരു തവണ കഴിക്കുന്ന സമയം കൊണ്ട്, ജീവിതത്തില്‍ ആകെ നഷ്ടമാകുന്നത് 70 മുതല്‍ 80 മിനിട്ട് വരെയാണന്നാണ്. ഹോട്ട് ഡോഗ്, മധുര പാനീയങ്ങള്‍, ബര്‍ഗര്‍, സാന്‍വിച്ച്, തുടങ്ങിയ ഭക്ഷണങ്ങള്‍ അകത്താക്കുന്നതിലൂടെ ഒരു ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. പഴങ്ങള്‍, അതുപോലെ അന്നജം ഇല്ലാത്തതും, മിശ്രിതമായ പച്ചക്കറികള്‍, വേവിച്ച ധാന്യങ്ങള്‍, ഉടന്‍ തന്നെ ഭക്ഷിക്കാവുന്ന ധാന്യങ്ങള്‍ മുതലായവ വലിയ നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

  85 ഗ്രാം വരുന്ന ചിക്കൻ വിങ്‌സ് ഭക്ഷിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തിന്റെ 3.3 മിനിറ്റ് സമയമാണ് ഇല്ലാതാവുക എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സോഡിയവും മറ്റ് ഹാനികരമായ ട്രാന്‍സ് ഫാറ്റ് അമ്ലങ്ങളുമാണ് കാരണം. മറുവശത്ത്, ബണ്ണിനൊപ്പം ഒരു ബീഫ് ഹോട്ട് ഡോഗാണ് ഭക്ഷിക്കുന്നതെങ്കില്‍, ഏകദേശം 36 മിനിട്ടാണ് നഷ്ടമാവുക എന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഈ അവസ്ഥയിലേക്ക് നയിക്കുന്നത് സംസ്‌കരിച്ച മാംസത്തില്‍ അടങ്ങിയിരിക്കുന്ന ഹാനികരമായ പ്രഭാവമാണെന്ന് പഠനം പറയുന്നു. അതേസമയം, ജെല്ലി സാന്‍വിച്ചുകളും പീനട്ട് ബട്ടറും 33 മിനിട്ട് നേടിത്തരുന്നു എന്നു പഠനത്തിന്റെ രചയിതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ചുട്ട ചെമ്പല്ലി, ഉപ്പിട്ട നിലക്കടല, ചോറും പയറും തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 10 മുതല്‍ 15 മിനിട്ട് വരെയും സമയം ദീര്‍ഘിപ്പിക്കുന്നു.

  പാരിസ്ഥിതിക പോഷകാഹാര ആഘാതങ്ങള്‍ക്ക് പുറമേ, ഹ്രസ്വകാല ആഗോള താപനത്തിനുള്ള കാരണങ്ങളായും ഗവേഷകര്‍ ഭക്ഷണങ്ങളെ തരംതിരിക്കുകയുണ്ടായി.

  ആത്യന്തികമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്, പ്രതിദിനം 10 ശതമാനം സംസ്‌കരിച്ച മാംസത്തിന് പകരം പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഗണ്യമായ ആരോഗ്യ മേന്മകള്‍ ഉണ്ടാകുമെന്നാണ്. അത് ദിവസക്കണക്കിൽ ഒരാള്‍ക്ക് 48 മിനിറ്റാണ് നേടിക്കൊടുക്കുന്നത്. അതുപോലെ, ഒരാളുടെ 33 ശതമാനത്തോളം കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
  Published by:user_57
  First published:
  )}