• HOME
  • »
  • NEWS
  • »
  • life
  • »
  • Watermelon | 'മ്മക്ക് ഓരോ തണ്ണിമത്തൻ ജ്യൂസ് കാച്ചിയാലോ'? വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ

Watermelon | 'മ്മക്ക് ഓരോ തണ്ണിമത്തൻ ജ്യൂസ് കാച്ചിയാലോ'? വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ

ശാരീരിക ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ

  • Share this:
    വേനല്‍ക്കാലത്ത് അന്തരീക്ഷത്തിന്റെ താപനില വര്‍ധിച്ചുവരുകയാണ്. ഇനി അങ്ങോട്ടുള്ള മാസങ്ങളില്‍ ചൂട് കൂടാനാണ് സാധ്യത. വേനല്‍ക്കാലത്ത് തണ്ണിമത്തനാണ്  (watermelon)  കേരളത്തിലെ (kerala) താരം.

    90 ശതമാനത്തിലധികം വെള്ളത്തിന്റെ അംശം ഇതില്‍ ആടങ്ങിയിരിക്കുന്നു. വേനല്‍ കടുക്കുമ്പോള്‍ ദാഹം അകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ശാരീരിക ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഹൃദയം, കിഡ്‌നി തുടങ്ങി ശരീരത്തിലെ പല സുപ്രധാന അവയവങ്ങളെയും സംരക്ഷിക്കാനുള്ള കഴിവ് തണ്ണിമത്തനുണ്ട്.

    രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍: തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം സന്തുലിതമാക്കാനും രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. തണ്ണിമത്തനിലെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുന്നതിന് സഹായിക്കും.

    ദഹം ശമിപ്പിക്കുന്നു: തണ്ണിമത്തന്‍ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തിന്റെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുവാന്‍ സഹായിക്കുന്നു.

    ഊര്‍ജം നല്‍കുന്നു : വേനല്‍ക്കാലത്ത് ശരീരത്തിന്റെ ഊര്‍ജം എളുപ്പത്തില്‍ കുറയുന്നു. എന്നാല്‍ തണ്ണിമത്തൻ ശരീരത്തിലെ ഊര്‍ജം നിലര്‍ത്താന്‍ സഹായിക്കുന്നു.ഇതില്‍ അടങ്ങിയിട്ടുള്ള
    വൈറ്റമിന്‍ ബി1, ബി6 എന്നിവ വേനലില്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നത്.

    ഹൃദയാരോഗ്യം:ഹൃദയത്തിന്റെ സംരക്ഷണത്തിന് തണ്ണിമത്തന്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നു. അമിതകൊഴുപ്പ് പുറന്തള്ളുന്നതിന് തണ്ണിമത്തൻ സഹായിക്കുന്നു.

    Also read- Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

    കാഴ്ചശക്തി:തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഇതിലെ ബീറ്റാ കരോട്ടിന്‍ കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

    കാന്‍സറിനെ ചെറുക്കുന്നു: ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡുകള്‍ കാന്‍സറിനെ ചെറുക്കുന്നതിന് സഹായിക്കും. പ്രമേഹത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും മികച്ച പ്രതിരോധ ശേഷിയും  തണ്ണിമത്തൻ സ്ഥിരമായി ലഭിക്കുന്നതിലൂടെ ലഭിക്കുന്നു.

    Also read- Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

    Published by:Jayashankar Av
    First published: