നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Acne | നിങ്ങളെ മുഖക്കുരു അലട്ടുന്നുണ്ടോ? മുഖത്തിന്റെ ചർമകാന്തി നിലനിർത്താൻ 4 ടിപ്സ് ഇതാ

  Acne | നിങ്ങളെ മുഖക്കുരു അലട്ടുന്നുണ്ടോ? മുഖത്തിന്റെ ചർമകാന്തി നിലനിർത്താൻ 4 ടിപ്സ് ഇതാ

  മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു.

  Image: Shutterstock

  Image: Shutterstock

  • Share this:
   വിജയത്തിലേക്ക് കുറുക്കുവഴി ഇല്ല. ഇത് മുഖക്കുരുവിനെ ചെറുക്കാൻ ആഗ്രഹിക്കുന്നവർക്കും ബാധകമാണ്.ചർമ്മത്തെ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും അത് നയിക്കും. മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. നിർഭാഗ്യവശാൽ, മുഖക്കുരു പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാന്ത്രിക വിദ്യയും നിലവിലില്ല. എന്നാൽ, കുറച്ച് സമയവും ക്ഷമയും ഉണ്ടെങ്കിൽ മിനുസമാർന്നതും തെളിഞ്ഞതുമായ ചർമ്മം നേടാൻ നിങ്ങൾക്ക് കഴിയും. ഇതിനായി നിങ്ങൾ പണം ചിലവഴിക്കേണ്ടതില്ല. നിങ്ങളുടെ ചർമ്മത്തെ മികച്ചതും തിളക്കമുള്ളതും മൃദുലമുള്ളതുമാക്കുന്നതിന് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

   നിങ്ങളുടെ ബജറ്റ് എത്ര തന്നെയായാലും, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല. മുഖക്കുരു തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.

   മതിയായ ഉറക്കം
   വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നമ്മളെ മാനസിക സമ്മർദ്ദത്തിലാക്കും. ഇത് ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. നിങ്ങൾ ശരിയായി ഉറങ്ങാതിരിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വളരെയധികം വഷളാകും. ഉറങ്ങാൻ പോകുമ്പോൾ നിങ്ങളുടെ ഹോർമോണുകൾ പ്രവർത്തിക്കുകയും ചർമ്മം സുഖപ്പെടുത്താൻ തുടങ്ങുകയും ചെയ്യും. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ, ചർമ്മത്തിന് സുഖപ്പെടുത്താൻ മതിയായ സമയം ലഭിക്കില്ല. പകൽ സമയത്ത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക, അങ്ങനെ നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം നന്നായി ജലാംശം നിലനിർത്തും.

   പിരിമുറുക്കം കുറയ്ക്കുക
   മാനസിക സമ്മർദ്ദവും മുഖക്കുരുവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. നിങ്ങൾ സമ്മർദ്ദം നിറഞ്ഞ ഒരു സംഭവം നേരിടുകയാണെങ്കിൽ സമ്മർദ്ദം ഒഴിവാക്കാനുള്ള ആരോഗ്യകരമായ വഴികൾ നോക്കുക. പതിവായി വ്യായാമം, ശ്വസന വ്യായാമങ്ങൾ, യോഗ, ധ്യാനം എന്നിവ ചെയ്യാൻ ശ്രമിക്കുക.സംഗീതോപകരണം വായിക്കുകയോ സൗണ്ട് തെറാപ്പി പരിശീലിക്കുകയോ ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാം.

   പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
   പഞ്ചസാര ഉപേക്ഷിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ഘടനയെ മെച്ചപ്പെടുത്തുകയും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യും. പഞ്ചസാര നിറച്ച മധുരപലഹാരങ്ങൾ പതിവായി കഴിക്കുന്നത് ഇൻസുലിൻ ഉയരുന്നതിലേക്ക് നയിച്ചേക്കാം, ഇത് ചർമ്മത്തിൽ വീക്കം ഉണ്ടാക്കും. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുന്നത് ചർമ്മത്തിന്റെ വാർദ്ധക്യ ലക്ഷണങ്ങൾ വൈകിപ്പിക്കുന്നു. ഒപ്പം ചുളിവുകൾ തടയുകയും നിങ്ങളുടെ മുഖകാന്തി മെച്ചപ്പെടുത്തുകയും ചെയ്യുന്ന കൊളാജന്റെ അളവ് മെച്ചപ്പെടുത്തുന്നു.

   ശുചിത്വം
   ചർമ്മത്തിൻ്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രാധാന്യം ഏറെയാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരോപജീവി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന അണുക്കളില്‍ നിന്നു ചര്‍മത്തെ രക്ഷിക്കാന്‍ ശുചിത്വം തികച്ചും അനിവാര്യമാണ്. ദിവസവും രണ്ടുനേരം കുളിച്ച് വസ്ത്രം മാറേണ്ടത് ആവശ്യമാണ്. കക്ഷങ്ങളിലും തുടയിടുക്കുകളിലും പ്രത്യേകിച്ച്, വേനല്‍ക്കാലത്ത് വിയര്‍പ്പ് തങ്ങിനിന്ന് ദുര്‍ഗന്ധവും ഫംഗസ് അണുബാധയും ഉണ്ടാകാനുള്ള സാധ്യത വലുതാണ്.

   ഒരുപാട് ചികിത്സകളും ഉൽപ്പന്നങ്ങളും ആവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിൽ പരീക്ഷണങ്ങൾ നടത്തരുത്. നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം മനസിലാക്കുകയും അതിന്റെ ആവശ്യകതകൾ തിരിച്ചറിയുകയും ചെയ്യുക. ക്ലെൻസറുകൾ മുതൽ മോയ്സ്ചറൈസറുകളും മേക്കപ്പും വരെ നിങ്ങൾ എന്ത് ഉപയോഗിക്കുമ്പോഴും വളരെ ശ്രദ്ധ പുലർത്തുക.
   Published by:Jayesh Krishnan
   First published:
   )}