• HOME
  • »
  • NEWS
  • »
  • life
  • »
  • Online Class | ഇരുപ്പ് നിസാരമല്ല; കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം: ഡോക്ടറുടെ നിർദേശങ്ങൾ

Online Class | ഇരുപ്പ് നിസാരമല്ല; കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം: ഡോക്ടറുടെ നിർദേശങ്ങൾ

Online Class | 20:20:20 റൂൾ: ഓരോ 20 മിനിറ്റുകൾക്ക് ശേഷവും സ്‌ക്രീനിൽ നിന്നും ദൃഷ്ടി മാറ്റി മറ്റെവിടെയെങ്കിലും 20 സെക്കൻഡുകൾ നോക്കണം. കഴിയുന്നതും 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും നോട്ടം എത്തണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഡോ കവിത രവി 

    ഓൺലൈൻ ക്ലാസ്സുകൾ വഴിയാണല്ലോ ഇപ്പോൾ നമ്മുടെ കുട്ടികൾ പഠിക്കുന്നത്. അതിനാൽ അവർക്ക് കൂടുതൽ സമയം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവക്ക് മുന്നിൽ ചിലവിടേണ്ടതുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്.

    മാതാപിതാക്കൾ, അധ്യാപകർ എന്നിവർ ശ്രദ്ധിക്കാൻ..

    * കണ്ണുകൾക്കോ കാഴ്ചക്കോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടു അനുഭവപ്പെടുന്നതായി കുട്ടികൾ പരാതിപ്പെട്ടാൽ അവരെ നേത്രരോഗ ഡോക്ടറെ കാണിച്ചു ചെക്കപ്പ് നടത്തി വേണ്ടുന്ന ചികിത്സ യഥാസമയം നൽകണം.

    * അതിനു ശേഷമേ കുട്ടികളെ സ്ക്രീനിനു മുമ്പിൽ തുടർച്ചയായി ഇരിക്കാൻ സമ്മതിക്കാവൂ.

    * മൊബൈൽ ഫോണായാലും കമ്പ്യൂട്ടർ ആയാലും സ്‌ക്രീനിന്റെ brightness കുട്ടിക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കണം.

    * അക്ഷരങ്ങളുടെ വലിപ്പം, (ഫോണ്ട് സൈസ്) കുട്ടിയുടെ കണ്ണുകൾക്ക് ഏറ്റവും സുഖകരവും ആയാസ രഹിതവുമായി ക്രമീകരിക്കണം.

    * പഠിക്കാൻ ഇരിക്കുന്ന മുറിയിലെ പ്രകാശം സ്‌ക്രീനിന്റെ പ്രകാശത്തേക്കാൾ കുറവായിരിക്കണം.

    * പ്രകാശസ്രോതസ്സ്‌ ജനാല ആയാലും ബൾബ് ആയാലും കഴിയുന്നതും സ്‌ക്രീനിന്റെ സൈഡിൽ നിന്നുമായിരിക്കണം വരേണ്ടത്. അത് പ്രായോഗികമല്ലെങ്കിൽ കുട്ടിയുടെ പുറകിൽ നിന്നുമാകാം. സ്ക്രീനിനു പുറകിൽ നിന്നു കുട്ടിയുടെ കണ്ണുകൾക്ക് നേരേ പ്രകാശം വരുന്നത് ഒഴിവാക്കണം.

    * കുട്ടിയിൽ നിന്നു 20-24 ഇഞ്ചുകൾ അകലെ ആയിരിക്കണം കമ്പ്യൂട്ടർ സ്ക്രീൻ വയ്ക്കുവാൻ.

    * കണ്ണുകളുടെ 10-15 ഡിഗ്രി താഴെ സ്ക്രീനിന്റെ മധ്യഭാഗം വരുന്ന രീതിയിൽ വേണം മൊബൈലോ ടാബോ സ്ഥാപിക്കുവാൻ.

    * ക്ലാസുകൾ നടക്കുമ്പോൾ തുടർച്ചയായി, കണ്ണ് ചിമ്മാതെ, സ്‌ക്രീനിൽ നോക്കിയിരിക്കരുത്.
    * ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ചിമ്മുന്നത് കണ്ണുനീർ ഉണ്ടായി കണ്ണുകൾ ഉണങ്ങാതെ സൂക്ഷിക്കുവാൻ സഹായിക്കും.

    * 20:20:20 റൂൾ
    ഓരോ 20 മിനിറ്റുകൾക്ക് ശേഷവും സ്‌ക്രീനിൽ നിന്നും ദൃഷ്ടി മാറ്റി മറ്റെവിടെയെങ്കിലും 20 സെക്കൻഡുകൾ നോക്കണം. കഴിയുന്നതും 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും നോട്ടം എത്തണം.

    * രണ്ടു മണിക്കൂർ കഴിയുമ്പോൾ കണ്ണുകൾക്ക് വിശ്രമം നൽകണം. ഈ സമയം കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുത്.

    *കുട്ടിയുടെ കാലുകൾ നിലത്തു വെക്കുവാൻ പറ്റുന്ന വിധം ഇരുപ്പിടത്തിന്റെ പൊക്കം ക്രമീകരിക്കണം .

    * നട്ടെല്ലിന്റെ സാധാരണ വളവുകൾ നിലനിർത്തികൊണ്ടു വേണം ഇരിപ്പിടം സജ്ജീകരിക്കുവാൻ. Backrest ഉള്ള കസേര ആണ് അഭികാമ്യം. കഴിയുന്നതും സ്റ്റൂളുകൾ ഉപയോഗിക്കാതിരിക്കുവാൻ നോക്കണം.

    * 2 മണിക്കൂറിലധികം സമയം തുടർച്ചയായി ഇരിക്കുവാൻ പാടില്ല. ക്ലാസിനു ഇടവേള കിട്ടുമ്പോഴൊക്കെ എഴുന്നേറ്റു നിൽക്കുകയോ നടക്കുകയോ ചെയ്യാൻ ശ്രമിക്കണം .

    * പുറംവേദന ഉണ്ടെങ്കിൽ ചെറിയ വ്യായാമങ്ങൾ ചെയ്യേണ്ടതാണ് .

    ഈ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കൂ, നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കൂ.

    (എറണാകുളം ഗവ. മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം അഡീഷണൽ  പ്രൊഫസറാണ് ലേഖിക)

    Published by:Asha Sulfiker
    First published: