ഡോക്ടർമാരുടെ ഇൻഫോക്ലിനിക്ക് ഇനി വെബ്സൈറ്റ്; ഒപ്പം യൂട്യൂബ് ചാനലും

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പല വ്യാജവാർത്തകളെയും അബദ്ധധാരണകളെയും മാറ്റുവാനും ശരിയായ ശാസ്ത്രബോധം വളർത്തുവാനും ഇൻഫോക്ലിനിക്ക് നിതാന്ത ശ്രമം നടത്തുന്നു

news18
Updated: April 7, 2019, 5:57 PM IST
ഡോക്ടർമാരുടെ ഇൻഫോക്ലിനിക്ക് ഇനി വെബ്സൈറ്റ്; ഒപ്പം യൂട്യൂബ് ചാനലും
infoclinic
  • News18
  • Last Updated: April 7, 2019, 5:57 PM IST
  • Share this:
ആരോഗ്യരംഗത്തെ ബോധവൽക്കരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫേസ്ബുക്ക് കൂട്ടായ്മയായ 'ഇൻഫോക്ലിനിക്' ന്‍റെ വെബ്‌ സൈറ്റും, യൂ ട്യൂബ് ചാനലും പ്രവര്‍ത്തന സജ്ജമായി. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് വെബ്സൈറ്റിന്റെയും യൂട്യൂബ് ചാനലിന്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചത്. https://infoclinic.in/ ആണ് വെബ്സൈറ്റ്. https://www.youtube.com/channel/UCAyFZ413Wyyl2bsH6_ZHpTw എന്നാണ് യൂട്യൂബ് ചാനലിന്റെ അഡ്രസ്.

ഈ നവമാധ്യമ പ്രചരണ സംവിധാനം ആധുനിക വൈദ്യശാസ്ത്രരംഗത്തെ ശാസ്ത്രീയ അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും, തെറ്റായ പ്രചാരണങ്ങളെ ചെറുക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.നീപ, പ്രളയാനുബന്ധ ആരോഗ്യ പ്രചാരണങ്ങള്‍, എം ആർ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി മുതലായ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ഇൻഫോക്ലിനിക്ക് കൂട്ടായ്മ നടത്തിയ ഇടപെടലുകൾ സർക്കാരിന് വളരെയധികം സഹായകമായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു.

മലയാളത്തിനു പുറമേ, ഇംഗ്ലീഷിൽ കൂടി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാൽ കൂടുതൽ പേർക്ക് സഹായകമാകുമെന്ന് പറഞ്ഞ മന്ത്രി സർക്കാർ പൊതുജനാരോഗ്യ പരിപാടികള്‍ ജനങ്ങളിലേക്ക് കൂടുതലെത്തുന്ന വിധത്തില്‍ രോഗപ്രതിരോധ പ്രവർത്തനങ്ങളിലും, മറ്റ് അവബോധപ്രവർത്തനങ്ങളിലും ഇനിയും ഇൻഫോക്ലിനിക്ക് കൂടെയുണ്ടാവണമെന്നും അഭ്യർഥിച്ചു.

ക്ഷയരോഗം, കുഷ്ഠ രോഗം നിര്‍മ്മാര്‍ജനം, ക്യാന്‍സര്‍, ജന്മവൈകല്യങ്ങള്‍ എന്നിവ നേരത്തേ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ അനാവശ്യ ഉപയോഗം തടയല്‍ എന്നിവയിൽ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇന്‍ഫോ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിനാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ഇടപെടണമെന്നു ചൂണ്ടിക്കാട്ടിയ ആരോഗ്യ മന്ത്രി, സൂര്യാതപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ പ്രചരണം നടത്തിയതില്‍ ഇന്‍ഫോ ക്ലിനിക്കിനെ അഭിനന്ദിച്ചു.

ഇന്‍ഫോ ക്ലിനിക്കിനെ പ്രതിനിധീകരിച്ച് ഡോ: ശബ്ന എസ്, ഡോ: ജാവേദ്‌ അനീസ്‌, ഡോ: മിഥുന്‍ ജെയിംസ്, ലദീദ റയ്യ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാവിയിൽ യൂ ട്യൂബ്, ട്വിറ്റർ, ടെലിഗ്രാം മുതലായ മാധ്യമങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനും, തെരഞ്ഞെടുത്ത ലേഖനങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും പദ്ധതികളുണ്ടെന്ന് ഇവര്‍ അറിയിച്ചു.

2016 ൽ പ്രവർത്തനമാരംഭിച്ച https://www.facebook.com/infoclinicindia എന്ന ഫേസ് ബുക്ക്‌ പേജ്, 250ൽ അധികം പോസ്റ്റുകളായും 30 ഓളം വീഡിയോകളായും പൊതുസമക്ഷം എത്തിയിരുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പല വ്യാജവാർത്തകളെയും അബദ്ധധാരണകളെയും മാറ്റുവാനും ശരിയായ ശാസ്ത്രബോധം വളർത്തുവാനും ഇൻഫോക്ലിനിക്ക് നിതാന്ത ശ്രമം നടത്തുന്നു. ഇതിനുപുറമെ,  ശാസ്ത്രമേളകൾ, ചാനൽ ചർച്ചകൾ, അഭിമുഖങ്ങൾ, വിവിധ മെഡിക്കൽ കോളേജുകൾ നടത്തിയ പൊതുയോഗങ്ങൾ എന്നിവയിലും ഇൻഫോക്ലിനിക്കിനെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. 30 ല്‍പ്പരം ഡോക്ടര്‍മാരുടെ സംഘടനയാണ് ഇൻഫോക്ലിനിക്ക്.
First published: April 7, 2019, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading