തിരുവനന്തപുരം: ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിന്റെ പകുതി പച്ചക്കറികളും, പഴ വര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണമെന്ന് ഡോക്ടർമാർ. ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഐഎംഎ വിദഗ്ധ സമിതിയാണ് ഭക്ഷണ രീതി ശുപാര്‍ശ ചെയ്തതിരിക്കുന്നത്.
പച്ചക്കറികളും പഴവർഗങ്ങളും പ്ലേറ്റിന്റെ പകുതിയായി ഓരോ നേരവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം. ഇവയില്‍ പച്ചക്കറികള്‍ പകുതി വേവിച്ചതും, പകുതി പച്ചയ്ക്കും കഴിക്കണം. ഓരോ പ്രദേശത്തും അതാത് സമയത്ത് ലഭിക്കുന്നവ ഉപയോഗിക്കുന്നതാകും ഉചിതം.
also read:സ്കൂളിൽ നിന്ന് പത്തും പതിനഞ്ചും വർഷം പഠിക്കാത്ത പല ഭാഷകളും പഠിച്ചത് എവിടെ നിന്നാ ?
കീടനാശിനികളുടെ വിഷകരമായ സാന്നിധ്യമുണ്ടെന്ന് സംശയമുണ്ടെങ്കിലും പരിഹാരമുണ്ട്. കഴുകുക, തൊലി കളയുക വേണമെങ്കില്‍ പുളിവെള്ളം, വിനാഗിരി എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക. എങ്കിൽ പൂർണമായി ഈ വിഷാംശം പോകുകയും ചെയ്യും.
നേന്ത്രപഴം, പൈനാപ്പിള്‍, തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാൽ ഇവ വിശ്വസിച്ച് ഉപയോഗിക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന പഴവര്‍ങ്ങളും, പച്ചക്കറികളും, കൂടുതലായി ഉപയോഗിക്കുക. അന്യനാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളും, വ്യജ്ഞനങ്ങളും പ്രത്യേകിച്ച് കറിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കാം.
അമിതമായ ഊര്‍ജം, കൊഴുപ്പ്, ഉപ്പ്, മധുരം, വ്യജ്ഞനങ്ങള്‍ തുടങ്ങിയവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ പോലും 21 ശതമാനത്തിലധികം പേര്‍ക്കും പ്രീ ഡയബറ്റീസ് കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ഉള്ളത്.
അതിനാല്‍ അടിയന്തിരമായി ഈ വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമാകും ആരോഗ്യ രംഗത്ത് ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിലയിരുത്തൽ. ഈ അവസ്ഥ തരണം ചെയ്യാന്‍ ശരിയായ ഭക്ഷണ രീതി ശീലിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയുടേതാണ് നിർദേശങ്ങൾ. കൂട്ടായ യത്‌നത്തിലൂടെ ശരിയായ ഭക്ഷണരീതി സ്വീകരിച്ചാൽ കേരളീയരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ശിൽപശാലയിൽ ഉയർന്ന അഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Health news, IMA